ചെടികള്‍ പറയുന്നതെന്താണ് ?

ചെടികൾ തമ്മിൽ സംസാരിക്കുകയോ! ആശയവിനിമയം നടത്തുന്നതിനെ സംസാരിക്കുക എന്ന് ഭംഗ്യന്തരേണ പറയുകയാണെങ്കിൽ അങ്ങനെയും സംഭവിക്കുന്നുണ്ട്. വെർജീനിയ ടെക് കോളെജ് ഓഫ് അഗ്രിക്കൾചർ ആന്റ് സയൻസസിലെ ശാസ്ത്രജ്ഞനായ ജിം വെസ്റ്റർവുഡ് ആണ് സസ്യശാസ്ത്രത്തിൽ പുതിയ സാധ്യതകൾ തുറന്നിട്ടുകൊണ്ട് ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. പരാദസസ്യങ്ങളും ആതിഥേയസസ്യങ്ങളും തമ്മിൽ തന്മാത്രാതലത്തിലുള്ള ആശയവിനിമയം നടക്കുന്നുണ്ട് എന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. എന്നാൽ അവ തമ്മിൽ എന്താണു പറയുന്നത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇനി അന്വേഷണം ആ വഴിയ്ക്കായിരിക്കുമെന്നും വെസ്റ്റർവുഡ് പറഞ്ഞു.

Ribosome_mRNA_translation_en.svg
റൈബോസോം – mRNA ട്രാന്‍സലേഷന്‍

വിച്ച്‌വീഡ്, ബ്രൂംറാപ് എന്നീ രണ്ടു പരാദസസ്യങ്ങളും ഉരുളക്കിഴങ്ങ്, അരാബിഡോപ്സിസ് എന്നീ സസ്യങ്ങളും ഉപയോഗിച്ചായിരുന്നു വെസ്റ്റർവുഡിന്റെ പരീക്ഷണം. ജലവും പോഷകാംശങ്ങളും ആതിഥേയസസ്യങ്ങളുടെ സമീപത്തു വെച്ചപ്പോൾ പരാദസസ്യങ്ങൾ ഹോസ്റ്റോറിയം എന്ന ഒരു അനുബന്ധപദാർത്ഥം ആതിഥേയസസ്യത്തിലേക്ക് സന്നിവേശിപ്പിച്ചു. അങ്ങനെ ആദ്യമായി രണ്ടു വ്യത്യസ്ത സ്പീഷിസുകൾ തമ്മിൽ RNA വിനിമയം നടക്കുന്നതിന്റെ തെളിവ് വെസ്റ്റർബുഡിന് ലഭിച്ചു.

DNAയിൽ നിന്ന് റൈബോസോമിലേക്ക് ജനിതവിവരങ്ങൾ കൈമാറുന്ന സന്ദേശവാഹകരാണ് Messenger RNAകൾ അഥവാ mRNAകൾ. ഈ വിവരം മുൻപുതന്നെ അറിയാം. പക്ഷെ വ്യത്യസ്ത സ്പീഷിസുകൾ തമ്മിൽ mRNA ഉപയോഗിച്ച് ആശയവിനിമയം നടക്കുന്ന വിവരം ഇതാദ്യമായാണ് പുറത്തു വരുന്നത്. ഇവിടെ പരാദസസ്യങ്ങൾ ആതിഥേയസസ്യങ്ങൾക്ക് ആവശ്യമായ നിർദ്ദേശം കൊടുക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ തനിക്കാവശ്യമായ വസ്തുക്കൾ ആതിഥേയസസ്യത്തിലുണ്ട് എന്നുറപ്പുവരുത്താൻ പരാദസസ്യങ്ങൾക്കു കഴിയുന്നു. [divider]

[author image=”http://luca.co.in/wp-content/uploads/2014/08/Shaji-Arkkadu.png” ] തയ്യാറാക്കിയത്: ഷാജി അരിക്കാട്
[email protected][/author]

സ്രോതസ്: Virginia Tech News

ചിത്രം :വിക്കിമീഡിയ കോമണ്‍സ്

Leave a Reply