Read Time:2 Minute

പ്രസിദ്ധനായ ഇന്ത്യൻ രസതന്ത്രജ്ഞൻ. മുഴുവൻ പേര് ചിന്താമണി നാഗേശ രാമചന്ദ്ര റാവു, 1934 – ൽ ബെംഗളുരുവിൽ ജനിച്ചു. മൈസൂർ സർവ്വകലാശാലയിൽ നിന്ന് ബിരുദവും ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ശേഷം അമേരിക്കയിലെ പർദ്യു സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. പിന്നീട് ബെംഗളുരുവിലെ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് കുറച്ചു കാലം കാൺപൂർ ഐ. ഐ. ടി. യിൽ അദ്ധ്യാപകനായി പ്രവർത്തിച്ച ശേഷം 1976 – ൽ ബെംഗളുരുവിൽ തിരിച്ചെത്തി. രസതന്ത്ര ഗവേഷണത്തിൽ മുഴുകിയ ഇദ്ദേഹം 1700 ലധികം ഗവേഷണ പേപ്പറുകളിൽ ലേഖകനാണ്. 1984 -94 കാലഘട്ടത്തിൽ ബംഗളുരുവിലെ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്സയൻസിന്റെ ഡയറക്ടറായിരുന്നു. ഭാരതരത്ന ഉൾപ്പടെ നിരവധി ബഹുമതികൾ കരസ്ഥമാക്കിയിട്ടുണ്ട്. 83 സർവ്വകലാശാലകൾ ഇദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നൽകിയിട്ടുണ്ട്.

ലഭിച്ച പ്രധാന ശാസ്ത്ര പുരസ്കാരങ്ങൾ

  • 1967: ഫാരഡെ സൊസൈറ്റി ഓഫ് ഇംഗ്ലണ്ടിന്റെ മാർലോ മെഡൽ.
  • 1968: കെമിക്കൽ സയൻസിലെ സയൻസ് ആൻഡ് ടെക്നോളജിക്കുള്ള ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം.
  • 2000: ലണ്ടനിലെ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ ശതാബ്ദി മെഡൽ.
  • 2000: റോയൽ സൊസൈറ്റിയുടെ ഹ്യൂസ് മെഡൽ.
  • 2004: ഇന്ത്യ സയൻസ് അവാർഡ്.
  • 2005: ടെൽ അവീവ് സർവ്വകലാശാലയിൽ നിന്നുള്ള ഡാൻ ഡേവിഡ് സമ്മാനം ജോർജ്ജ് വൈറ്റ്സൈഡ്സ്, റോബർട്ട് ലാംഗർ എന്നിവരുമായി പങ്കിട്ടു.
  • 2008: വേൾഡ് അക്കാദമി ഓഫ് സയൻസസിന്റെ (TWAS) അബ്ദുസലാം മെഡൽ.
  • 2009: റോയൽ സൊസൈറ്റിയുടെ റോയൽ മെഡൽ.
  • 2010: ജർമ്മൻ കെമിക്കൽ സൊസൈറ്റിയുടെ ഓഗസ്റ്റ്-വിൽഹെം-വോൺ-ഹോഫ്മാൻ മെഡൽ.
  • 2017: മെറ്റീരിയൽ റിസർച്ച് സൊസൈറ്റിയുടെ വോൺ ഹിപ്പൽ അവാർഡ്.
  • 2021: പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിലും ഊർജ്ജ സംഭരണത്തിലും ഗവേഷണത്തിനുള്ള അന്താരാഷ്ട്ര ENI അവാർഡ് 2020, എനർജി ഫ്രോണ്ടിയർ അവാർഡ് എന്നും അറിയപ്പെടുന്നു.
Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വെങ്കി രാമകൃഷ്ണൻ
Next post ഗൗതം ദേശിരാജു
Close