Read Time:4 Minute

കാലാവസ്ഥാമാറ്റം ഒരു വിദൂര ഭീഷണിയല്ല ; അത് നമ്മെ എല്ലാവരെയും ബാധിക്കുന്ന ഒരു യാഥാർത്ഥ്യമാണ്. കാലാവസ്ഥാ മാറ്റത്തിന്റെ പ്രത്യാഘാതങ്ങൾ കൂടുതലായി അനുഭവവേദ്യമാകുന്ന ഇക്കാലത്ത്, നമ്മുടെ ആവാസവ്യവസ്ഥകളെയും സമൂഹങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും സംരക്ഷിക്കുവാനായി ഈ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ നമ്മെ പ്രാപ്‌തമാക്കുന്ന അഡാപ്റ്റേഷൻ രീതികൾ വികസിപ്പിക്കേണ്ടത് നിർണായകമാണ്. നമ്മുടെ കാലത്തെ ഏറ്റവും വലിയ ആഗോള വെല്ലുവിളിയായ കാലാവസ്ഥാമാറ്റത്തെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് നിങ്ങൾക്ക് നൂതനമായ ആശയങ്ങൾ ഉണ്ടോ? എങ്കിൽ നിങ്ങൾക്കൊരു മാറ്റമുണ്ടാക്കാനുള്ള അവസരം ഇതാ! LUCA Science of Climate Change കോഴ്സിൽ പങ്കെടുക്കുന്ന എല്ലാ പഠിതാക്കളെയും ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ ഉപന്യാസ മത്സരത്തിൽ ഭാഗമാകാൻ സ്വാഗതം ചെയ്യുന്നു.

തീം: ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ
  • അവസാന തീയതി: 2023 സെപ്റ്റംബർ 20
  • ഉപന്യാസ വിഷയം: ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ എന്ന വിശാലമായ തീമിനുള്ളിൽ വരുന്ന ഏതു പരിഹാരമാർഗ്ഗവും അല്ലെങ്കിൽ താഴെപ്പറയുന്ന വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിനെ അടിസ്ഥാനപ്പെടുത്തിയ പരിഹാരമാർഗ്ഗം:
    • നഗരങ്ങളെ/ഗ്രാമങ്ങളെ പ്രതിരോധിക്കാനുള്ള നൂതനമായ സമീപനങ്ങൾ: സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതിക മുന്നേറ്റങ്ങൾ എന്നിവയുടെ സഹായത്തോടെ കാലാവസ്ഥ മാറ്റത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനായി നഗരങ്ങളെ പ്രാപ്തമാക്കുന്ന അഡാപ്റ്റേഷൻ രീതികൾ.
    • കൃഷിയും ഭക്ഷ്യസുരക്ഷയും: കാർഷികമേഖലയിലെ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന വെല്ലുവിളികൾ വിശകലനം ചെയ്യുകയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന അഡാപ്റ്റേഷൻ രീതികൾ നിർദ്ദേശിക്കുകയും ചെയ്യുക.
    • മാറുന്ന കാലാവസ്ഥയിൽ വ്യാപാരവും വ്യവസായവും: പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സുസ്ഥിര വികസനത്തിന് സംഭാവന നൽകുന്നതിനും വ്യവസായങ്ങളെ സഹായിക്കുന്ന അഡാപ്റ്റേഷൻ മാർഗങ്ങൾ.

നിബന്ധനകൾ

  • Word limit: 1000 – 1500
  • ഉപന്യാസങ്ങൾ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാവുന്നതാണ്.
  • ബാഹ്യ സ്രോതസ്സുകൾ ഉപയോഗിക്കുകയാണെങ്കിൽ ശരിയായ റഫറൻസുകൾ ആവശ്യമാണ്.
  • ഒറിജിനാലിറ്റി, ഉള്ളടക്കത്തിന്റെ ഗുണനിലവാരം, വ്യക്തത, തീമിന്റെ പ്രസക്തി എന്നിവയെ അടിസ്ഥാനമാക്കിയാണ് ഉപന്യാസങ്ങൾ വിലയിരുത്തുക
  • നിങ്ങളുടെ ഉപന്യാസം [email protected] എന്ന വിലാസത്തിൽ സമർപ്പിക്കുക.

അഡാപ്റ്റേഷൻ സംബന്ധിച്ച് കോഴ്സിന്റെ ഭാഗമായി അപ്ലോഡ് ചെയ്ത ക്ലാസ് – വീഡിയോകൾ

വിവിധ അഡാപ്റ്റേഷൻ ഉദാഹരണങ്ങൾക്കായി താഴെ കാണുന്ന വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്:

Happy
Happy
0 %
Sad
Sad
0 %
Excited
Excited
80 %
Sleepy
Sleepy
0 %
Angry
Angry
20 %
Surprise
Surprise
0 %

Leave a Reply

Previous post ചന്ദ്രയാൻ 3 : ശാസ്ത്രസമൂഹത്തിന്റെ അഭിമാനാർഹമായ വിജയം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Next post കണ്ട്, കേട്ട്, തൊട്ട് അറിയുന്ന ലോകങ്ങൾ
Close