ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതിഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നായിരുന്നായിരുന്നു വിക്ഷേപണം. ലോഞ്ച് വെഹിക്കിൾ മാർക്ക് 3 റോക്കറ്റാണ് 3900 കിലോഗ്രാം ഭാരമുള്ള പേടകം വിക്ഷേപിക്കുന്നതിനായി ഉപയോഗിച്ചത്. വിക്രം ലാന്ററും, പ്രജ്ഞാൻ റോവറുമാണ് വിക്ഷേപിച്ചത്.
#WATCH | Indian Space Research Organisation (ISRO) launches #Chandrayaan-3 Moon mission from Satish Dhawan Space Centre in Sriharikota.
— ANI (@ANI) July 14, 2023
Chandrayaan-3 is equipped with a lander, a rover and a propulsion module. pic.twitter.com/KwqzTLglnK
ഇനിയുള്ള ദിവസങ്ങൾ നിർണ്ണായകം…
ചന്ദ്രയാൻ രണ്ടിന്റെ തുടർച്ചയാണ് ചന്ദ്രയാൻ 3 ദൗത്യം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാന്റർ സുരക്ഷിതമായി സോഫ്റ്റ് ലാന്റ് ചെയ്യിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഓഗസ്റ്റ് 23 ഓടെ ചന്ദ്രയാൻ പേടകം ചന്ദ്രനിലിറക്കാനാണ് ഐഎസ്ആർഒ കണക്കുകൂട്ടുന്നത്.
വിക്ഷേപണ ശേഷം ചന്ദ്രയാൻ 3 യുടെ പ്രൊപ്പൽഷൻ മോഡ്യൂൾ ലാന്റർ മോഡ്യൂളിനെ ചന്ദ്രന്റെ 100 കിലോമീറ്റർ പരിധിയിലുള്ള ഭ്രമണ പഥത്തിലെത്തിക്കും. പിന്നീട് ലാന്റർ മോഡ്യൂൾ ആണ് ചന്ദ്രനിൽ ഇറങ്ങുക. ഇതിനുള്ളിലാണ് റോവർ സ്ഥാപിച്ചിട്ടുള്ളത്. ലാന്ററിന്റെ സോഫ്റ്റ് ലാന്റിങ് ആയിരിക്കും ദൗത്യത്തിലെ ഏറ്റവും ശ്രമകരമായ ഘട്ടം.
ലാന്റിങ് വിജയകരമായാൽ റഷ്യ, യുഎസ്എ, ചൈന എന്നിവയ്ക്ക് ശേഷം ചന്ദ്രനിൽ സോഫ്റ്റ് ലാന്റിങ് ചെയ്യുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ഓഗസ്റ്റ് 23 ഓടുകൂടി ചന്ദ്രനിൽ പേടകമിറക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് എന്തെങ്കിലും തടസം നേരിട്ടാൽ സെപ്റ്റംബറിലേക്ക് നീളും.
ഭൂമിയിൽ നിന്നും ഏകദേശം നാലു ലക്ഷം കിലോമീറ്റർ (~384,400 km) അകലെയുള്ള ചന്ദ്രനിൽ ഇറങ്ങാൻ ആണ് പദ്ധതി. വിക്ഷേപണ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാകുന്നു. ഇന്ത്യയുടെ മൂന്നാമത് ചന്ദ്രദൗത്യമാണ് ഇത്.
2023 ജൂലൈ 14 , ഇന്ത്യൻ സമയം 2.35
ഇറങ്ങുന്ന സ്ഥലം:
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ.
ഭാഗങ്ങൾ:
മൂന്നെണ്ണം. ഇറങ്ങുന്ന ലാന്റർ (2 ടൺ ഭാരം), അതിന്റെ അകത്തു നിന്നും ഇറങ്ങി ചക്രങ്ങളുള്ള ഓടുന്ന റോവർ( 26 കിലോ), ഇവയെ വഹിച്ച് റോക്കറ്റിൽ നിന്നും ചന്ദ്രന്റെ 100 കിമി ഉയരത്തിൽ വരെ എത്തിക്കാനുള്ള പ്രോപ്പൽഷൻ യൂണിറ്റ് (രണ്ടു ടൺ).
ആയുസ്സ് :
ഉപരിതലത്തിൽ ഇറങ്ങിയാൽ 14 ദിവസം പ്രവർത്തിക്കും. ബാക്കി കിട്ടുന്നതെല്ലാം ബോണസ്.
നിയന്ത്രണം:
പൂർണ്ണമായും ഇന്ത്യയിൽ നിന്ന്. ബാംഗ്ലൂരിലെ കേന്ദ്രത്തിൽ നിന്ന്. കമ്മ്യൂണിക്കേഷൻ റിലെ ചെയ്യാൻ പണ്ട് വിട്ട ചന്ദ്രയാൻ 2 ന്റെ ഓർബിറ്ററും സഹായിക്കും.
ചാന്ദ്രയാൻ 2 മായുള്ള വ്യത്യാസങ്ങൾ:
ചന്ദ്രനെ ചുറ്റികൊണ്ടിരിക്കുന്ന ഓർബിറ്റർ എന്ന ഘടകം ഇല്ല. മുകളിൽ പറഞ്ഞ മൂന്നു ഘടകങ്ങളും പിന്നെ റോക്കറ്റും മാത്രം. ബാക്കി സാങ്കേതിക വ്യത്യാസങ്ങൾ നോക്കിയാൽ,
- ലാൻഡിംഗ് കാലുകൾക്ക് ബലം കൂട്ടി
- കൂടുതൽ സെൻസറുകൾ ഉൾപ്പെടുത്തി
- കൂടുതൽ ഊർജത്തിനു സോളാർ പാനലുകളുടെ വലുപ്പം കൂട്ടി
- ലാൻഡിംഗ് സ്പീഡ് സെൻസ് ചെയ്യാൻ പുതിയ ലേസർ അധിഷ്ഠിത ഉപകരണം
- സോഫ്റ്റ്‌വെയറുകളിൽ നിരവധി അപ്‌ഡേറ്റുകൾ
- നിർദിഷ്ട സ്ഥാനത്ത് ലാൻഡ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ പുതിയ സ്ഥലം കണ്ടെത്തിയാൽ അവിടെ ലാൻഡ് ചെയ്യാൻ ആവശ്യമായ മാറ്റങ്ങൾ തനിയെ അഡാപ്റ് ചെയ്യാനുള്ള ഡോഫ്റ്വെയർ.
ചെലവ് :
615 കോടി രൂപ.
മിഷൻ പ്ലാൻ :
ബഹിരാകാശത്തെത്തി റോക്കറ്റിൽ വേർപെടുത്തപ്പെടുന്ന പ്രോപ്പൽഷൻ യൂണിറ്റ് സ്വന്തം പ്രോപ്പൽഷനിൽ സഞ്ചരിച്ചു ചന്ദ്രന്റെ നൂറു കിലോമീറ്റർ ഉയരത്തിൽ എത്തുന്നു. പിന്നീട് ലാന്ററിനെ ചന്ദ്രനിലേക്കയക്കുന്നു. ലാന്റർ മുകളിൽ പറഞ്ഞ ലേസർ യൂണിറ്റിന്റെ സഹായത്തോടെ വളരെ കൃത്യതയോടെ വേഗം നിയന്ത്രിച്ച് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്ങിന് ശ്രമിക്കുന്നു. വിജയിച്ചാൽ വാതിൽ തുറന്ന് ആറു ചക്രമുള്ള റോബോട്ടായ റോവറിനെ മണ്ണിലിറക്കുന്നു. വെറും 26 കിലോ ഭാരമുള്ള ഈ കുഞ്ഞന് ഭൂമിയുമായി ആശയ വിനിമയ സംവിധാനങ്ങൾ ഇല്ല. ആകെ ഉള്ളത് അടുത്തുള്ള ലാന്ററുമായി മാത്രം. ലാന്റർ ഈ റോവർ അയക്കുന്ന ഡാറ്റകളും സ്വന്തം ഡാറ്റകളും ഭൂമിയിലേക്കയക്കും, അവിടെ നിന്നും വരുന്ന നിർദേശങ്ങൾ നടപ്പാക്കും, റോവറിനുള്ളത് റോവറിന് കൈമാറും.
വിക്ഷേപണ തീയതി:
2023 ജൂലൈ 14 , ഇന്ത്യൻ സമയം 2.35