2023 മെഡിസിൻ നൊബേൽ പുരസ്കാരം

2023ലെ വൈദ്യശാസ്‍ത്ര നൊബേൽ പ്രഖ്യാപിച്ചു. കാത്തലിൻ കരിക്കോയ്ക്കും ഡ്രൂ വീസ്മാനുമാണ് പുരസ്കാരം. കോവിഡ് 19നെതിരെ ഫലപ്രദമായ എംആർഎൻഎ വാക്‌സിനുകൾ വികസിപ്പിക്കാൻ സഹായിച്ച കണ്ടെത്തലുകൾക്കാണ് നൊബേൽ.

കാത്തലിൻ കരിക്കോ – ഒരു ആശയത്തിന്റെ ശക്തി

കോവിഡ് പാൻഡെമിക്കിനെതിരെയുള്ള യുദ്ധത്തിൽ ഒരു ഹീറോ ആയി വാഴ്ത്തപ്പെടുന്ന കാത്തലിൻ കരിക്കോയുടെ ജീവിതവും ശാസ്ത്ര സംഭാവനകളും അടുത്തറിയാം. ഡോ.വി.രാമൻകുട്ടി എഴുതുന്നു

കാലാവസ്ഥാമാറ്റവും മണ്‍സൂണും -പാനൽ ചർച്ച

കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്കാ സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം’ കോഴ്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റം-ശാസ്ത്രവും സമൂഹവും’ – അഞ്ചാമത് പാനല്‍ ചര്‍ച്ച ഒക്ടോബർ 1 രാത്രി 7.30 ന്  കാലാവസ്ഥാമാറ്റവും മൺസൂണും എന്ന വിഷയത്തിൽ നടക്കും.

കാലാവസ്ഥാമാറ്റവും ആരോഗ്യവും – പാനൽ ചർച്ച

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്കാ സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം’ കോഴ്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റം-ശാസ്ത്രവും സമൂഹവും’ – നാലാമത് പാനല്‍ ചര്‍ച്ച  സെപ്റ്റംബർ 30 രാത്രി 7.30 ന്  കാലാവസ്ഥാമാറ്റവും ആരോഗ്യവും എന്ന വിഷയത്തിൽ നടക്കും.

പുഴുവിനും പൂമ്പാറ്റയ്ക്കും ഒരേ ഓർമകളാണോ?

മിഷിഗൻ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് പുഴുവിന്റെ ഓർമകൾ പൂമ്പാറ്റയ്ക്ക് ഉണ്ടാകാൻ സാധ്യതയില്ല എന്നാണ്. പുഴുവായിരിക്കുമ്പോൾ തിന്ന മാങ്ങ തേടിയല്ല പൂമ്പാറ്റ പറക്കുന്നത്. അത് പൂക്കളിലെ തേൻ കുടിക്കാനും ഇണയെ കണ്ടെത്താനുമുള്ള വ്യഗ്രതയിലായിരിക്കും.

ആദിമ സൗരയൂഥത്തിന്റെ കഷ്ണത്തിൽ നൈട്രജനെന്താ കാര്യം?

ബെന്നു എന്ന ഛിന്നഗ്രഹത്തിന്റെ സാമ്പിളുമായി ഇന്നലെ എത്തിയ പേടകത്തെ നല്ല ‘ക്ലീൻ റൂമിൽ’ ആണ് സൂക്ഷിച്ചിരിക്കുന്നത്. പോരാത്തതിന് അതിലൂടെ നല്ല നൈട്രജൻ പ്രവാഹം ഉറപ്പുവരുത്തുകേം ചെയ്തിട്ടുണ്ട്. സാമ്പിൾ ഇരിക്കുന്നിടത്തോളംകാലം അതിലൂടെ നൈട്രജൻ വാതകം ഒഴുക്കിവിടുക എന്നതാവും ആ മുറിസൂക്ഷിപ്പുകാരുടെ പ്രധാന പണി!

തപിക്കുകയല്ല ; ഭൂമി തിളയ്ക്കുകയാണ് !!!

ആഗോള താപനയുഗം അവസാനിച്ചു; ഇനി നാം അഭിമുഖീകരിക്കേണ്ടിവരുന്നത് ഭൂമി തിളയ്ക്കുന്ന ഒരു യുഗത്തെയാണ്’ എന്ന് ഐക്യരാഷ്ട്രസംഘടനാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇപ്പോഴത്തെ താപനസാഹചര്യങ്ങളിൽ അനുഭവപ്പെട്ടുവരുന്ന ഉഷ്‌ണതരംഗങ്ങളും കാലാവസ്ഥയുമായി ബന്ധപ്പെട്ട മറ്റു തീക്ഷ്‌ണപ്രതിഭാസങ്ങളും കൂടുതൽ വ്യാപകവും മാരകവുമായി അനുഭവപ്പെടുന്ന ഒരു അവസ്ഥയാണ് ‘തിളയ്ക്കുന്ന ഭൂമി’ (Global boiling) എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്.

കാലാവസ്ഥാമാറ്റവും മാധ്യമങ്ങളും – പാനൽ ചർച്ച

കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്കാ സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം’ കോഴ്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റം-ശാസ്ത്രവും സമൂഹവും’ – മൂന്നാമത് പാനല്‍ ചര്‍ച്ച  ഇന്ന് സെപ്റ്റംബർ 24 രാത്രി 7.30 ന്  കാലാവസ്ഥാമാറ്റവും മാധ്യമങ്ങളും എന്ന വിഷയത്തിൽ നടക്കും. എല്ലാ ദിവസവും ഒരേ ലിങ്ക് ആണ്. ലിങ്കിനായി ചുവടെയുള്ള വാട്സാപ്പ് ഐക്കണിൽ ക്ലിക്ക് ചെയ്യുമല്ലോ

Close