തപിക്കുകയല്ല ; ഭൂമി തിളയ്ക്കുകയാണ് !!!

ആഗോള താപനയുഗം അവസാനിച്ചു; ഇനി നാം അഭിമുഖീകരിക്കേണ്ടിവരുന്നത് ഭൂമി തിളയ്ക്കുന്ന ഒരു യുഗത്തെയാണ്’ എന്ന് ഐക്യരാഷ്ട്രസംഘടനാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇപ്പോഴത്തെ താപനസാഹചര്യങ്ങളിൽ അനുഭവപ്പെട്ടുവരുന്ന ഉഷ്‌ണതരംഗങ്ങളും കാലാവസ്ഥയുമായി ബന്ധപ്പെട്ട മറ്റു തീക്ഷ്‌ണപ്രതിഭാസങ്ങളും കൂടുതൽ വ്യാപകവും മാരകവുമായി അനുഭവപ്പെടുന്ന ഒരു അവസ്ഥയാണ് ‘തിളയ്ക്കുന്ന ഭൂമി’ (Global boiling) എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്.

കാലാവസ്ഥാമാറ്റവും മാധ്യമങ്ങളും – പാനൽ ചർച്ച

കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്കാ സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം’ കോഴ്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റം-ശാസ്ത്രവും സമൂഹവും’ – മൂന്നാമത് പാനല്‍ ചര്‍ച്ച  ഇന്ന് സെപ്റ്റംബർ 24 രാത്രി 7.30 ന്  കാലാവസ്ഥാമാറ്റവും മാധ്യമങ്ങളും എന്ന വിഷയത്തിൽ നടക്കും. എല്ലാ ദിവസവും ഒരേ ലിങ്ക് ആണ്. ലിങ്കിനായി ചുവടെയുള്ള വാട്സാപ്പ് ഐക്കണിൽ ക്ലിക്ക് ചെയ്യുമല്ലോ

Close