പ്രമുഖ ഭൗതികശാസ്‌ത്രജ്ഞന്‍ എം.ജി.കെ. മേനോന്‍ അന്തരിച്ചു
[tie_full_img] [/tie_full_img] [dropcap]ഭൗ[/dropcap]തിക ശാസ്ത്രത്തിനു ധാരാളം സംഭാവനകള്‍ നല്‍കിയ എം. ജി. കെ മേനോന്‍ 22-11-2016 നു അന്തരിച്ചു. ഇന്ത്യന്‍ ഭൗതിക ശാസ്ത്രജ്ഞരില്‍ പ്രമുഖനായ മാമ്പിള്ളിക്കളത്തില്‍ ഗോവിന്ദകുമാര്‍ മേനോന്‍ (എം.ജി.കെ മേനോന്‍) 1928 ആഗസ്റ്റ്...
ബ്ലാക്ക്‌ഹോള്‍
പ്രൊഫ: കെ പാപ്പൂട്ടി ജ്യോതിശ്ശാസ്‌ത്ര കൗതുകങ്ങളില്‍ ബ്ലാക്ക്‌ഹോള്‍ എപ്പോഴും മുന്‍നിരയില്‍ ആണ്. മുമ്പ്, അതെങ്ങനെയാണുണ്ടാകുന്നത് എന്നായിരുന്നു ചോദ്യം എങ്കില്‍ ഇപ്പോള്‍, ‘സ്റ്റീഫന്‍ ഹോക്കിംഗ് പറഞ്ഞല്ലോ ബ്ലാക്ക്‌ഹോള്‍ ശരിക്കും ബ്ലാക്കല്ല' എന്ന്, അതു ശരിയാണോ എന്നാവും....
അതിചന്ദ്രനും അവസാനിക്കാത്ത ലോകാവസാനവും
സൂപ്പര്‍ മൂണ്‍ ലോകാവസാനത്തിന്റെ അടയാളമാണെന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ പ്രതിഭാസത്തിന്റെ ശാസ്ത്രീയ വിശകലനം നല്‍കുന്ന ലേഖനം.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം – പ്രവചനവും സാധ്യതകളും
നമുക്ക് ഇനി ലഭിക്കാനിരിക്കുന്ന തുലാവര്‍ഷവും ഏപ്രില്‍ മെയ് മാസങ്ങളിലെ വേനല്‍മഴയും തരുന്ന വെള്ളം നല്ല രീതിയില്‍ സംരക്ഷിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. 2015 -ാം ആണ്ട് മണ്‍സൂണ്‍ കാലം 27% മഴക്കുറവിലാണ് അവസാനിച്ചതെങ്കിലും ഓഗസ്‌ററ് സെപ്റ്റംബര്‍ മാസങ്ങളില്‍ നല്ല മഴ ലഭിച്ചതും തുലാവര്‍ഷം പതിവില്‍ കൂടുതല്‍ ലഭിച്ചതും കേരളത്തെ വരള്‍ച്ചയില്‍ നിന്നും രക്ഷിച്ചു. എങ്കിലും എല്ലാ വര്‍ഷവും ആ കനിവ് പ്രകൃതിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് മൂഢത്വമാകും.
റേഷന്‍ കാര്‍ഡ് നമുക്ക് സ്വന്തമല്ല; വിവരങ്ങള്‍ ചോരുന്ന സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ സ്വകാര്യതയ്ക്ക് ഭീഷണി
കേരളത്തിലെ എല്ലാ വോട്ടര്‍മാരുടെയും, റേഷന്‍കാര്‍ഡില്‍ പേരുള്ളവരുടെയും സകല വിവരങ്ങളും പുറത്തുവിടുകവഴി സര്‍ക്കാര്‍ വളരെ വലിയ സുരക്ഷാവീഴ്ചക്കാണ് കളമൊരുക്കിയിരിക്കുന്നത്. ഫലപ്രദമായി ഉപയോഗിക്കാവുന്ന ഈ ഡാറ്റ ഉപയോഗിച്ച് ഇനി എന്തൊക്കെ പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് കാത്തിരുന്നു കാണാം. എന്തായാലും വ്യക്തിവിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിലെ അലംഭാവം സർക്കാർ സംവിധാനങ്ങൾ വെടിഞ്ഞേ മതിയാകൂ. അതിനായി ശക്തമായ ശബ്ദമുയർത്തേണ്ട അവസരമാണിത്. റേഷന്‍ കാര്‍ഡിന്റെ ഇന്റര്‍നെറ്റ് വിവരസംഭരണി ഒരുദാഹരണം മാത്രമാണ്. നമ്മുടെ സര്‍ക്കാരുകളുടെ ഒട്ടുമിക്ക ഓണ്‍ലൈന്‍ സംവിധാനങ്ങളും യാതൊരുവിധ സുരക്ഷയുമില്ലാതെ പ്രവര്‍ത്തിക്കുന്ന ദുര്‍ബലമായ സംവിധാനങ്ങളാണെന്നതാണ് വാസ്തവം.
ശരിയ്ക്കും ഈ മഴത്തുള്ളിയ്ക്ക് എന്ത് സ്പീഡ് വരും?
മഴത്തുള്ളിൽ രണ്ട് ബലങ്ങളാണ് പ്രവർത്തിക്കുന്നത്- ഗുരുത്വാകർഷണവും വായുപ്രതിരോധവും. ഇതിൽ ഗുരുത്വാകർഷണം എപ്പോഴും താഴേയ്ക്കും, വായുപ്രതിരോധം എപ്പോഴും ചലനദിശയ്ക്ക് എതിർദിശയിലും (ചലനത്തെ പ്രതിരോധിയ്ക്കുന്ന രീതിയിൽ) ആയിരിക്കും. അതായത്, താഴേയ്ക്ക് വീഴുന്ന മഴത്തുള്ളിയിൽ ഈ രണ്ട് ബലങ്ങളും പരസ്പരം എതിർദിശയിലാണ് പ്രവർത്തിക്കുന്നത്. ഗുരുത്വാകർഷണത്തിന് എപ്പോഴും ഏതാണ്ടൊരേ ശക്തിയാണ്, അത് തുള്ളിയുടെ പിണ്ഡത്തെ മാത്രമേ ആശ്രയിയ്ക്കൂ. പക്ഷേ വായുപ്രതിരോധം അല്പം കൂടി സങ്കീർണമാണ്. അത് തുള്ളിയുടെ വലിപ്പം, രൂപം, ചലനവേഗത, വായുവിന്റെ സാന്ദ്രത എന്നിവയെ ഒക്കെ ആശ്രയിച്ച് മാറും.
സ്മാർട്ട്ഫോൺ ബാറ്ററിയെപ്പറ്റി എട്ടു കാര്യങ്ങൾ
സ്മാർട്ട്ഫോണുകൾ പോലെ കൂടെ കൊണ്ടു നടന്ന് ഉപയോഗിക്കാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ വ്യാപകമാക്കിയതിൽ വീണ്ടും വീണ്ടും ചാർജ്ജുചെയ്ത് ഉപയോഗിക്കാവുന്ന ചെറിയ ബാറ്ററികൾ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്. പലരും പലപ്പോഴും പുതിയ ഫോൺ വാങ്ങുന്നത്, ബാറ്ററി ചാർജ്ജു നില്ക്കുന്നില്ല എന്ന പരാതിയുമായാണ്. ഒരു പ്രമുഖ കമ്പനിയുടെ മുൻനിര ഫോണുകളിലൊരെണ്ണം പിൻവലിക്കപ്പെട്ടതും ബാറ്ററിയുടെ തകരാറിന്റെ പേരിലാണ്. സ്മാർട്ട്ഫോണുപയോഗിക്കുന്ന എല്ലാവർക്കും വേണ്ടി വളരെ ജനറിക് ആയി, ചില കാര്യങ്ങൾ വായിക്കാം.
ലൂക്ക – ജീവവൃക്ഷത്തിന്റെ സുവിശേഷം
ജീവൻ നമ്മുടെ ഗ്രഹത്തിൽ ഉൽഭവിച്ച കാലത്തെ ജീവരൂപമല്ല ലൂക്ക. ഇന്നത്തെ ജീവിവിഭാഗങ്ങളായി പരിണമിക്കാൻ വേണ്ട അടിസ്ഥാന സ്വഭാവങ്ങൾ കൈവന്ന അവസ്ഥയെയാണ് ലൂക്ക പ്രതിനിധീകരിക്കുന്നത്. ഇന്നുള്ള എല്ലാ ജീവിവിഭാഗങ്ങളുടെയും പൊതു പൂർവിക(ൻ).