പൂജ്യത്തെ പൂജ്യം കൊണ്ട് ഹരിക്കാമോ?
പൂജ്യം കൊണ്ട് ഹരിക്കാമോ, ഹരിച്ചാൽ എന്തു കിട്ടും? പലർക്കും ഉള്ള സംശയമാണ്. പൂജ്യത്തെ പൂജ്യം കൊണ്ട് ഹരിക്കാമോ എന്നാണ് ചോദ്യമെങ്കിലോ? ആകെ കൺഫ്യൂഷനായി! നമുക്ക് നോക്കാം.
ഐ.എസ്.ആര്‍.ഒ സ്‌ക്രാംജെറ്റ് ക്ലബില്‍
ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ അടുത്തിടെ വിജയകരമായി പരീക്ഷിച്ച പുതിയ റോക്കറ്റ് എഞ്ചിനാണ് സ്‌ക്രാംജെറ്റ്. ഇതുവരെ അമേരിക്ക, റഷ്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ നാല് രാജ്യങ്ങളേ സ്‌ക്രാംജെറ്റ് എഞ്ചിനുകള്‍ പരീക്ഷിച്ചിട്ടുള്ളൂ. എന്നാല്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്കു മുമ്പ് ഈ സാങ്കേതിക വിദ്യ വിജയകരമാക്കിയത്. ഇതേപറ്റി സാബു ജോസ് തയ്യാറാക്കിയ ലേഖനം.
ഡിഎന്‍എ തകരാറുകള്‍: ഒരു നൊബേല്‍ കഥ
ഡിഎന്‍എ-യില്‍ ഉണ്ടാകുന്ന തകരാറുകള്‍ തകരാറുകള്‍ ഉടനടി പരിഹരിച്ചില്ലെങ്കില്‍ കോശങ്ങളുടെ നിലനില്പുതന്നെ അപകടത്തിലാകും. അതിനായി നമ്മുടെ കോശങ്ങളില്‍ ഉള്ള സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടുപിടിച്ച് 2015ൽ നൊബേല്‍ പുരസ്കാരം നേടിയ തോമസ് ലിണ്ടാല്‍, പോള്‍ മോദ്രിക്, അസിസ് സങ്കാര്‍ എന്നീ ശാസ്ത്രജ്ഞരുടെ സംഭാവനകളെപ്പറ്റി.
ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ
സൈദ്ധാന്തിക ഭൗതികത്തിലെ ഒരതികായനായ ശാസ്ത്രജ്ഞനായിരുന്നു ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ. വിദ്യുതകാന്തിക സിദ്ധാന്തത്തിന്റേയും തന്മാതാ ഗതിക സിദ്ധാന്തത്തിന്റേയും ഉപജ്ഞാതാവ് എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ നാമധേയം ശാസ്തലോകത്ത് അനശ്വരമാണ്. ഇംഗ്ലണ്ടിലെ എൻബറോയിൽ 1831 നവംബർ 13-ന് പ്രശസ്തമായ...
സെപ്തംബറിലെ ആകാശം
[author title="സാനു എന്‍" image="http://luca.co.in/wp-content/uploads/2016/07/Sanu-N.jpg"][/author] ആഗസ്തില്‍ ദൃശ്യമായിരുന്ന 5 ഗ്രഹങ്ങളില്‍ ബുധനും വ്യാഴവും സന്ധ്യയോടെ തന്നെ അസ്തമിക്കും. ദൃശ്യഗ്രഹങ്ങളില്‍ പ്രഭയേറിയ ശുക്രനെ സൂര്യൻ അസ്തമിച്ച ശേഷം അല്പനേരം കാണാന്‍ കഴിയും. ചൊവ്വയും ശനിയുമാണ്...
ആദിയിൽ ജീവനുണ്ടായിരുന്നു, 370 കോടി വർഷങ്ങൾക്ക് മുൻപ്
ജീവന്റെ കഥ പറയാൻ തുടങ്ങുമ്പോൾ ജീവപൂർവ്വകാലത്തെ ഭൂമിയെപ്പറ്റി സൂചിപ്പിക്കാതെ പറ്റില്ല. ജീവൻ നിലനിർത്താൻ പറ്റാത്ത അവസ്ഥയായിരുന്നു ജനനകാലത്തും ബാല്യകാലത്തും ഭൂമിയിലുണ്ടായിരുന്നത്. (ഉയർന്ന താപനില, ഓക്സിജൻ പേരിനു മാത്രമുള്ള അന്തരീക്ഷം, മാരക വികിരണങ്ങൾ..) കുറേ കോടി വർഷങ്ങൾ കഴിഞ്ഞ് സാഹചര്യങ്ങൾ സഹനീയമായപ്പോഴാണ് ജീവന്റെ ആദ്യരൂപങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുക എന്നത് തികച്ചും യുക്തിസഹമായ അനുമാനമാണ്. എത്രകാലം കഴിഞ്ഞ് എന്നതാണ് പ്രധാന തർക്ക വിഷയം.
അന്യഗ്രഹജീവികളോ കൺമുന്നിൽ?
ഏതോ ബുദ്ധിയുള്ള ജീവികൾ നടത്തിയ വിസ്തൃതമായ നിർമാണമാകുമോ കെപ്ലർ ദൂരദർശിനി കണ്ടത്? (more…)
മേരി ക്യൂറി
റേഡിയോ ആക്റ്റിവിറ്റിയിൽ ഗവേഷണം നടത്തി 1903-ൽ ഭൗതികത്തിലും റേഡിയം വേർതിരിച്ചെടുത്തതിന് 1911-ൽ രസതന്ത്രത്തിലും, അങ്ങനെ രണ്ടുപ്രാവശ്യം നോബൽ സമ്മാനം നേടിയ മഹാശാസ്ത്രജ്ഞ. നോബൽ സമ്മാനാർഹയായ ആദ്യത്തെ വനിത, രണ്ടു പ്രാവശ്യം നോബൽ സമ്മാനം നേടുന്ന ആദ്യത്തെ വ്യക്തി.