2023 മെഡിസിൻ നൊബേൽ പുരസ്കാരം

2023ലെ വൈദ്യശാസ്‍ത്ര നൊബേൽ പ്രഖ്യാപിച്ചു. കാത്തലിൻ കരിക്കോയ്ക്കും ഡ്രൂ വീസ്മാനുമാണ് പുരസ്കാരം. കോവിഡ് 19നെതിരെ ഫലപ്രദമായ എംആർഎൻഎ വാക്‌സിനുകൾ വികസിപ്പിക്കാൻ സഹായിച്ച കണ്ടെത്തലുകൾക്കാണ് നൊബേൽ.

കാത്തലിൻ കരിക്കോ – ഒരു ആശയത്തിന്റെ ശക്തി

കോവിഡ് പാൻഡെമിക്കിനെതിരെയുള്ള യുദ്ധത്തിൽ ഒരു ഹീറോ ആയി വാഴ്ത്തപ്പെടുന്ന കാത്തലിൻ കരിക്കോയുടെ ജീവിതവും ശാസ്ത്ര സംഭാവനകളും അടുത്തറിയാം. ഡോ.വി.രാമൻകുട്ടി എഴുതുന്നു

അസ്ഥിമാടങ്ങള്‍ കഥ പറയുമ്പോള്‍

50000 വര്‍ഷം മുന്‍പ് മണ്ണിനടിയില്‍ നിദ്ര പ്രാപിച്ച നമ്മുടെ പൂര്‍വികര്‍ക്ക് അവരാരായിരുന്നെന്നും നമ്മള്‍ എങ്ങനെ നമ്മളായെന്നും മറ്റും പറഞ്ഞു തരാന്‍ പറ്റുമോ? കുറച്ചുനാള്‍ മുന്‍പുവരെ സയന്‍സിനുപോലും അതൊന്നും ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍, ഇതു യാഥാര്‍ഥ്യമാക്കിത്തീര്‍ത്ത്, അസ്ഥിമാടങ്ങളെക്കൊണ്ട് കഥ പറയിച്ച മനുഷനാണ് സ്വാന്‍റെ പാബോ – ഈ വര്‍ഷത്തെ മെഡിസിന്‍-ഫിസിയോളജി നൊബേല്‍ സമ്മാനജേതാവ്.

ഭരണകൂട വിമർശകർക്ക് നൊബേൽ സമ്മാനിക്കുമ്പോൾ

ഈ വര്‍ഷത്തെ സമാധാന നൊബേല്‍ ബലാറസിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഏലിസ് ബിയാലിയാറ്റ്സ്കി, റഷ്യയിലെ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയല്‍, ഉക്രൈനിലെ മനുഷ്യാവകാശ സംഘടനയായ സെന്‍റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്നിവര്‍ക്ക് സമ്മാനിക്കുകയാണ്.

‘ബാങ്കുകളും ധനപ്രതിസന്ധിയും’ എന്ന ഗവേഷണത്തിന് സാമ്പത്തികശാസ്ത്ര നൊബേല്‍

ബാങ്കുകളെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം എങ്ങനെ കുറയ്ക്കാനാകുമെന്ന കണ്ടെത്തലുകള്‍ക്കാണ് ഈ വര്‍ഷത്തെ സാമ്പത്തികശാസ്ത്ര നൊബേല്‍ സമ്മാനം. “ബാങ്കുകളും ധനപ്രതിസന്ധിയും” എന്ന ഗവേഷണത്തിന് ബെന്‍.എസ്. ബെര്‍നാങ്കെ, ഡഗ്ലസ് ഡബ്ല്യൂ ഡയമണ്ട്, ഫിലിപ്പ് എച്ച് ഡൈബ്വിഗ് എന്നീ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞരാണ് പുരസ്കാരം പങ്കിട്ടത്.

ആയുസ്സിന്റെ പുസ്തകങ്ങള്‍

സാഹിത്യത്തിനുള്ള ഇത്തവണത്തെ നൊബേല്‍ സമ്മാനം തെല്ലുപോലും ആരെയും ആശ്ചര്യപ്പെടുത്തിയിട്ടുണ്ടാകില്ല. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഓരോ നൊബേല്‍ പ്രഖ്യാപന സമയത്തും ഉയര്‍ന്നു വരുന്ന പേരുകളുടെ പട്ടികയില്‍ ഇക്കുറി സമ്മാനിതയായ ഫ്രഞ്ച് എഴുത്തുകാരി ആനി എര്‍ണോയുടെ പേരുണ്ടായിരുന്നു.

തന്മാത്രകളെ ക്ലിപ്പിട്ടുറപ്പിച്ച രസതന്ത്ര നൊബേൽ 

തന്മാത്രകളെ കൂട്ടിച്ചേർത്ത് ഉപയോഗപ്രദമായ പുതിയ രാസവസ്തുക്കൾ നിർമ്മിക്കുന്ന ലളിതവും ഫലപ്രദവുമായ വിദ്യ കണ്ടെത്തുകയും അത്തരം സങ്കേതങ്ങൾ ഉപയോഗിച്ച് കോശത്തിനകത്തെ ജൈവവസ്തുക്കളുടെ പ്രവർത്തനം മനസ്സിലാക്കുകയും ചെയ്ത രസതന്ത്രജ്ഞരാണ് ഇത്തവണത്തെ നോബൽ പുരസ്കാരം നേടിയത്.

Close