ആന്റിബയോട്ടിക് സാക്ഷരതയുടെ ആവശ്യകതയെന്ത് ?

എന്താണ് ആന്റിബയോട്ടിക് പ്രതിരോധം? ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയഉപയോഗം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്തെല്ലാം ? ആന്റിബയോട്ടിക് സാക്ഷരതയുടെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്ന ലേഖനം.

അസ്ഥിമാടങ്ങള്‍ കഥ പറയുമ്പോള്‍

50000 വര്‍ഷം മുന്‍പ് മണ്ണിനടിയില്‍ നിദ്ര പ്രാപിച്ച നമ്മുടെ പൂര്‍വികര്‍ക്ക് അവരാരായിരുന്നെന്നും നമ്മള്‍ എങ്ങനെ നമ്മളായെന്നും മറ്റും പറഞ്ഞു തരാന്‍ പറ്റുമോ? കുറച്ചുനാള്‍ മുന്‍പുവരെ സയന്‍സിനുപോലും അതൊന്നും ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍, ഇതു യാഥാര്‍ഥ്യമാക്കിത്തീര്‍ത്ത്, അസ്ഥിമാടങ്ങളെക്കൊണ്ട് കഥ പറയിച്ച മനുഷനാണ് സ്വാന്‍റെ പാബോ – ഈ വര്‍ഷത്തെ മെഡിസിന്‍-ഫിസിയോളജി നൊബേല്‍ സമ്മാനജേതാവ്.

കൈത്തണ്ട മുറിച്ചൊരു യാത്ര, കോടിക്കണക്കിന് ഹൃദയങ്ങളിലേക്ക്

ഹൃദയരോഗ നിർണ്ണയത്തിന്റെ ചരിത്രം മാറ്റിമറിച്ച ‘cardiac catheterization’ എന്ന വൈദ്യശാസ്ത്ര വിദ്യയുടെ തുടക്കതിന് കാരണമായത് സ്വന്തം കൈത്തണ്ട കീറി മുറിച്ച് പരീക്ഷണത്തിന് തയ്യാറായ ഒരു ഡോക്ടറായിരുന്നു

വാടക‌ക്കൊരു ഗർഭപാത്രം

വാടക ഗർഭപാത്രം വീണ്ടും ചർച്ചയായിരിക്കുകയാണല്ലോ.. പൊതുമണ്ഡലത്തിൽ ഇതു ചർച്ചയാകുന്ന രീതി‌, എന്താണ് വാടക ഗർഭപാത്രം എന്നതിലുള്ള അറിവില്ലായ്മ പ്രകടമാക്കുന്നതാണ്. എന്താണ് വാടക ഗർഭപാത്രം, ഏതു സാഹചര്യത്തിലാണ് ഈ സംവിധാനം ഉപയോഗപ്പെടുന്നത്, ആർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത് എന്നീകാര്യങ്ങൾ പരിശോധിക്കാം.

2022 ലെ  ഫിസിയോളജി /മെഡിസിൻ നോബൽ സമ്മാനം സ്വാന്റെ  പാബോയ്ക്ക്

ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം ഒക്ടോബർ 3 ഇന്ത്യൻ സമയം വൈകുന്നേരം 3 മണിക്ക് പ്രഖ്യാപിക്കും.. ലൂക്കയിൽ തത്സമയം കാണാം

റിവേഴ്‌സ് ട്രാൻസ്ക്രിപ്റ്റേസ് : ചരിത്രം, ശാസ്ത്രം, സംഭാവനകൾ

റിവേഴ്‌സ്  ട്രാൻസ്ക്രിപ്റ്റേസ് കണ്ടുപിടിച്ചതിന്റെ അമ്പതാം വാർഷികം 2020-ലാണ്  ആഘോഷിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ ഏറ്റവും നാടകീയമായ ശാസ്ത്രനിമിഷമായിരുന്നു ഈ എൻസൈമിന്റെ കണ്ടുപിടുത്തം. അന്ന്  നിലനിന്ന പല ധാരണകളെയും തിരുത്തിക്കുറിച്ച ഈ  കണ്ടുപിടുത്തം പല എതിർപ്പുകളെയും നേരിട്ടാണ് ശാസ്ത്രലോകത്ത് സ്വീകാര്യത നേടിയത്.

ചെളി പോലൊരു റോബോട്ട് 

ചെളി പോലെയാണ് ഈ റോബോട്ടിന്റെ രൂപവും ഘടനയും. ഇലാസ്തിക സ്വഭാവമുള്ള റോബോട്ടുകളും ദ്രവഘടന (fluid -based) ഉള്ള റോബോട്ടുകളും ഉണ്ട്. പക്ഷെ ഇതാദ്യമായാണ് ഈ രണ്ടു ഗുണവും ഉള്ള റോബോട്ട് ഉണ്ടാക്കുന്നത്.

Close