ജെയിംസ് വെബ്ബ് പ്രപഞ്ചചിത്രങ്ങളിൽ കാണുന്നത് എന്തെല്ലാം ? – LUCA TALK

കഴിഞ്ഞ ദിവസം ജെയിസ് വെബ്ബ് ടെലസ്കോപ്പ് പുറത്തുവിട്ട പ്രപഞ്ച ചിത്രങ്ങളെക്കുറിച്ച് വിശദീകരിച്ചു കൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ LUCA TALK സംഘടിപ്പിക്കുന്നു. 2022 ജൂലൈ 15 ന് രാത്രി 7.30 നടക്കുന്ന പരിപാടിയിൽ ഡോ.എൻ ഷാജി സംസാരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് പങ്കെടുക്കാം. രജിസ്റ്റർ ചെയ്യുന്നവർക്ക് പങ്കെടുക്കാനുള്ള ലിങ്ക് വാട്സാപ്പ് / ഇമെയിൽ മുഖേന അയക്കുന്നതാണ്.

ജനിതകശാസ്ത്രവാരം – 7 ദിവസത്തെ LUCA TALK – രജിസ്ട്രേഷൻ ആരംഭിച്ചു.

ഗ്രിഗർ മെൻഡലിന്റെ 200ാമത് ജന്മ വാർഷികത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ ജൂലൈ 20 മുതൽ 26 വരെ ഒരാഴ്ച്ചക്കാലം നീണ്ടുനിൽക്കുന്ന LUCA TALK സംഘടിപ്പിക്കുന്നു.

ആകാശഗംഗയിലെ ഭീമൻ തമോദ്വാരത്തിന്റെ ചിത്രമെടുത്തതെങ്ങനെ? – LUCA TALK

ആകാശഗംഗയിലെ ഭീമൻ തമോദ്വാരത്തിന്റെ ചിത്രമെടുത്തതെങ്ങനെ? എന്ന വിഷയത്തിൽ  ഡോ. നിജോ വർഗീസ് (അസിസ്റ്റന്റ് പ്രൊഫസർ, എസ്.എച്ച്. കോളേജ്, ചാലക്കുടി) 2022 മെയ് 16 ന് വൈകുന്നേരം 7 മണിക്ക് LUCA TALK ൽ സംസാരിക്കുന്നു. Google Meet ൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് പങ്കെടുക്കാം..

പ്രൊഫ.എം.കെ.പ്രസാദ് അനുസ്മരണ പ്രഭാഷണം – മാധവ് ഗാഡ്ഗിൽ

2022 മാർച്ച് 21 ന് എറണാകുളം മഹാരാജാസ് കോളേജിലെ ബോട്ടണി അലുമിനി സംഘടിപ്പിച്ച പ്രൊഫ.എം.കെ.പ്രസാദ് അനുസ്മരണ പരിപാടിയിൽ മാധവ് ഗാഡ്ഗിൽ നടത്തിയ പ്രഭാഷണം : Conserving nature in a dual society കേൾക്കാം…

പുതിയ വകഭേദം : XE, കോവിഡ് – നാലാം തരംഗമോ ?, എന്താണു വാസ്തവം ?

കോവിഡ് ഒമിക്രോൺ എക്സ് ഇ (XE) വൈറസിനെ സംബന്ധിച്ച് വന്നിട്ടുള്ള റിപ്പോർട്ടുകൾ പൊതുസമൂഹത്തിൽ മറ്റൊരു കോവിഡ്‌ തരംഗത്തിന്റെ തുടക്കമായോ എന്ന ആശങ്ക സ്വാഭാവികമായും സൃഷ്ടിച്ചിട്ടുണ്ട്. പുതിയ XE വകഭേദത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ -ഡോ. ടി.എസ്.അനീഷ് സംസാരിക്കുന്നു…

ശാസ്ത്രദിന പ്രഭാഷണം – ഇന്ത്യയിലെ ശാസ്ത്രബോധത്തിന്റെ വികാസപരിണതികൾ

ശാസ്ത്രത്തിന്റെ സൈദ്ധാന്തികമേഖലകളിൽ ഗവേഷണം നടത്തിയ, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി അദ്ധ്യാപകനും എഴുത്തുകാരനുമായ ഷിനോദ് എൻ കെ സംസാരിക്കുന്നു, സയൻസ് കേരള യൂട്യൂബ് ചാനലിൽ. ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28 ന് രാത്രി 7 മണിക്ക് ഈ ലൈവ് പരിപാടി കേൾക്കാൻ എല്ലാവരും എത്തുമല്ലോ…

നിയോകോവ് – ബാധിക്കുന്ന മൂന്നുപേരിലൊരാൾ മരിക്കുമോ? – എന്താണ് യാഥാർത്ഥ്യം

നിയോകോവ് എന്നത് ഒമിക്രോണിന് ശേഷമുള്ള അടുത്ത കൊവിഡ് വൈറസ് വകഭേദമല്ല. തൽക്കാലം മനുഷ്യർക്ക് രോഗമുണ്ടാക്കാൻ ശേഷിയില്ലാത്ത, എന്നാൽ ജനിതക വ്യതിയാനം സംഭവിച്ചാൽ മാത്രം മാരകമാകാവുന്ന ഒരു വൈറസ് ഉഗാണ്ടയിലെ വവ്വാലുകളിൽ ഉണ്ടെന്നോർത്ത് നാം ഇപ്പോൾ മാധ്യമ റിപ്പോർട്ടർമാരെപ്പോലെ ആശങ്കപ്പെടേണ്ടതില്ല.

Close