കേരള സയൻസ് സ്ലാം – തത്സമയം കാണാം
ഡിസംബർ 14 ന് പാലക്കാട് IIT യിൽ വെച്ച് നടക്കുന്ന കേരള സയൻസ് സ്ലാം ഫൈനൽ Live - രാവിലെ 9.30 മുതൽ https://www.youtube.com/watch?v=9maK9rawX6w
ഒക്ടോബർ 15 – ഗ്രാമീണ വനിതാദിനം
ഒക്ടോബർ 15 ന് അന്താരാഷ്ട്ര ഗ്രാമീണവനിതാദിനമായി ആഘോഷിക്കുന്നു.രണ്ടായിരത്തിയെട്ട് മുതലാണ് ഇത് ആചരിക്കാൻ തുടങ്ങിയത്. ഒക്ടോബർ: 16 ലോകഭക്ഷ്യദിനമാണ്. ഭക്ഷ്യാല്പാദനത്തിലും കാർഷികരംഗത്തും വലിയ സംഭാവന ചെയ്യുന്ന ഗ്രാമീണ സ്ത്രീകളുടെ സംഭാവനകൾ അംഗീകരിക്കുന്നതിനും നമ്മുടെ സമ്പദ്ഘടന യിലേക്ക് അവർ നൽകുന്ന സംഭാവനകളുടെ മൂല്യം തിരിച്ചറിയുന്നതിനും വേണ്ടിയാണ് ഒക്ടോബർ 15 ഗ്രാമീണ വനിതാദിനമായി ആചരിക്കുന്നത്.
താഴ്ന്ന മർദത്തിലും വജ്രങ്ങൾ നിർമിക്കാം
ദ്രാവക ലോഹ ഉൽപ്രേരകങ്ങൾ ഉപയോഗിച്ച് താഴ്ന്ന മർദ്ദത്തിൽ (1 atm) വജ്രം നിർമിക്കാവുന്ന പുതിയ രീതി വികസിപ്പിച്ചെടുത്തു.
GSFK LUCA Evolution Quiz Final ഫെബ്രുവരി 12 ന്
ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ സംസ്ഥാന വ്യാപകമായ സംഘടിപ്പിച്ച LUCA Evolution Quiz 2024 ന്റെ ഫൈനൽ മത്സരം ഫെബ്രുവരി 12 ഡാർവ്വിൻ ദിനത്തിന് രാവിലെ 10 മുതൽ ആരംഭിക്കും.
പുഴുവിനും പൂമ്പാറ്റയ്ക്കും ഒരേ ഓർമകളാണോ?
മിഷിഗൻ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് പുഴുവിന്റെ ഓർമകൾ പൂമ്പാറ്റയ്ക്ക് ഉണ്ടാകാൻ സാധ്യതയില്ല എന്നാണ്. പുഴുവായിരിക്കുമ്പോൾ തിന്ന മാങ്ങ തേടിയല്ല പൂമ്പാറ്റ പറക്കുന്നത്. അത് പൂക്കളിലെ തേൻ കുടിക്കാനും ഇണയെ കണ്ടെത്താനുമുള്ള വ്യഗ്രതയിലായിരിക്കും.
ജോർജ്ജ് ഏലിയാവയും ബാക്റ്റീരിയോഫേജ് ചികിത്സയും
എന്തുകൊണ്ടാണ് ബാക്റ്റീരിയോഫേജുകളെ ഉപയോഗിച്ചുള്ള ചികിത്സ വ്യാപകമായി വികസിക്കാത്തത്? നടപ്പിലാകാത്തത്? എന്തുകൊണ്ട് ജോർജ്ജിയയിലെ ഒരു പ്രത്യേക ഇൻസ്റ്റിറ്റ്യൂട്ടിൽ അത് പ്രധാനമായി ഒതുങ്ങി? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുമ്പോൾ സയൻസിന്റെ ചരിത്രവും, അതിൽ അടങ്ങിയിട്ടുള്ള രാഷ്ട്രീയവും എല്ലാം മനസ്സിലാക്കേണ്ടിവരും.
പശ്ചിമഘട്ടത്തിലെ കുന്തിരിക്കത്തിന് ഈജിപ്തിലെ മമ്മിയിലെന്താണു കാര്യം?
ഈജിപ്തിലെ സക്കാറ (Saqqara) എന്ന സ്ഥലത്ത് ബി. സി.ഇ. 2900 നോ അതിനു മുൻപോ നിലവിലുണ്ടായിരുന്നതായി കണ്ടെത്തിയ ഭൂഗർഭ എംബാമിങ്ങ് വർക്ക്ഷോപ്പ് വളരെ അതിശയിപ്പിക്കുന്ന വിവരങ്ങളാണ് ലോകത്തിന് നൽകുന്നത്.
ഒമിക്രോൺ ഉപ വകഭേദം – എന്ത് ചെയ്യണം ?
ഗുജറാത്തിലും ഒഡീഷയിലുമാണ് BF 7 കണ്ടെത്തിയത്. BF 7 ഉപവകഭേദത്തിന്റെ വ്യാപനശേഷി കൂടുതലായിരിക്കും. എന്നാൽ അതുണ്ടാക്കാനിടയുള്ള കോവിഡ് രോഗത്തിന്റെ തീവ്രത കുറവായിരിക്കും. എങ്കിലും വ്യാപനനിരക്ക് ഉയർന്ന് നിൽക്കുന്നതിനാൽ രോഗം കൂടുതൽ പേരെ ബാധിക്കാൻ സാധ്യതയുള്ളത് കൊണ്ട് മരണമടയുന്നവരുടെ എണ്ണത്തിലും വർധനയുണ്ടാവാം.