Intergalactic Space
താരാപഥങ്ങളുടെ ഇടയിലുള്ള സ്ഥലത്തിനെയാണ് താരാപഥാന്തരീയസ്ഥലം എന്നുപറയുന്നത്. താരാപഥങ്ങളുടെ വലിയ രീതിയിലുള്ള വിതരണത്തെക്കുറിച്ചുള്ള പഠനങ്ങളില്‍നിന്നും പ്രപഞ്ചത്തിന് ഒരു പതരൂപത്തിലുള്ള ആകൃതിയാണെന്നാണ് മനസ്സിലാവുന്നത്. ഇവയില്‍ താരാപഥങ്ങളും താരാപഥ കൂട്ടങ്ങളും അവയുടെ വിതരണങ്ങളും കാണപ്പെടുന്നു. ഇവയെല്ലാം കൂടി ആകെയുള്ള സ്ഥലത്തിന്റെ പത്തിലൊന്ന് ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഇത്തരം താരാപഥകൂട്ടങ്ങളുടെ ഇടയില്‍ വലിയ ശൂന്യസ്ഥലം രൂപപ്പെട്ടിരിക്കുന്നു. ഇവയാണ് താരാപഥാന്തരീയ സ്ഥലം എന്നുവിളിക്കുന്നത്.
El_Nino
വർഷങ്ങൾ കൂടുമ്പോൾ സമുദ്രാന്തരീക്ഷങ്ങൾക്ക് സ്വതവേയുള്ള ബന്ധം മാറുന്നതു കൊണ്ടുണ്ടാകുന്ന കാലാവസ്ഥയാണ് എൽ നിനോ. എൽനിനോ സതേൺ ഓസിലേഷൻ ( ENSO – El Niño Southern Oscillation ) എന്നാണ് ഈ പ്രതിഭാസത്തിന്റെ പൂർണനാമം. കിഴക്കൻ ശാന്തസമുദ്ര പ്രദേശത്ത് പ്രത്യക്ഷപ്പെട്ട് ക്രമേണ ആഗോളതലത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള പ്രതിഭാസമാണിത്. പസഫിക് സമുദ്രത്തിൽ ഭൂമധ്യരേഖാപ്രദേശത്ത് ചൂടുകൂടിയ സമുദ്രജലത്തിന്റെ വിതരണം താളംതെറ്റുന്നതാണ് എൽനിനോയ്ക്ക് വഴിവെയ്ക്കുന്നത്. ഭൂമധ്യരേഖ പ്രദേശത്ത് കനത്ത ചൂട് വർദ്ദിപ്പിക്കാൻ ഇത് കാരണമാകുന്നു.
Cosmology
പ്രപഞ്ചവിജ്ഞാനീയം : – പ്രപഞ്ചത്തിന്റെ ഉത്ഭവം. പരിണാമം ഘടന. എന്നിവയെപ്പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് പ്രപഞ്ചവിജ്ഞാനീയം (Cosmology). “പ്രപഞ്ചം”, “പഠനം” എന്നീ അർഥങ്ങളുള്ള “കോസ്മോസ്”, “ലോഗോസ്” എന്നീ ഗ്രീക്ക് വാക്കുകളില്‍നിന്നാണ് കോസ്മോളജി എന്ന ഇംഗ്ലീഷ് പദത്തിന്റെ ഉത്പത്തി. സ്ഥലകാലങ്ങളെക്കുറിച്ചും ദ്രവ്യത്തെക്കുറിച്ചുമുള്ള സവിശേഷ മായ പഠനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
Volcanism
വോൾക്കാനിസം, അഗ്നിപർവത പ്രവർത്തനം :- ലിതോസ്ഫിയറിൽ പാറകൾക്കിടയിലെ പിളർപ്പുകളിൽകൂടിയോ, ബലം കുറഞ്ഞ ഭാഗങ്ങളിൽ കൂടിയോ ഉരുകിയ മാഗ്മ, ഭൂമിയുടെ ഉപരിതലത്തിലേക്ക് വരുന്ന പ്രവർത്തനം. ഇതിൽ ഭൂരിഭാഗവും പ്ലേറ്റുകൾക്കിടയിലുള്ള നീണ്ട വിള്ളലുകളിൽ കൂടിയാണ് നടക്കുന്നത്. പ്ലേറ്റുകളുടെ നശീകരണ അതിരുകളുടെ സമീപത്ത് ആഗ്നേയപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഫിലിപ്പീൻസ്, ജപ്പാൻ, തെക്കേ അമേരിക്കയുടെ പടിഞ്ഞാറേ തീരം, എന്നിവിടങ്ങളിലെ അഗ്നിപർവതങ്ങൾ ഇതിൽപ്പെട്ടവയാണ്. അഗ്നിപർവ്വതങ്ങളിൽ നിന്ന് പുറത്തേക്കു വരുന്ന വസ്തുക്കളുടെ ഉറവിടം മാഗ്മയാണ്.
Kinematics
ചലനമിതി:- വസ്തുക്കളുടെ ചലനത്തെ, അതിനു കാരണമായ ബലങ്ങളെ പരിഗണിക്കാതെ, പഠനവിധേയമാക്കുന്ന ബലതന്ത്രശാഖ. ഈ വാക്ക് എ. എം ആമ്പിയറുടെ cinématique ന്റെ ഇംഗ്ലീഷ് വകഭേദമാണ്. കൈനമാറ്റിക്സിന്റെ പഠനം സാധാരണയായി അറിയപ്പെടുന്നത് “ചലനത്തിന്റെ ജ്യാമിതി” എന്നാണ്.
Uncertainty Principle
അനിശ്ചിതത്വസിദ്ധാന്തം:- ക്വാണ്ടം ബലതന്ത്രത്തിലെ സുപ്രധാനമായ ഒരു പ്രമേയം. ഒരു സൂക്ഷ്മ കണത്തിന്റെ ചില ജോടി രാശികൾ (ഉദാ: സംവേഗവും സ്ഥാനവും, ഊർജവും സമയവും) ഒരേ സമയം പൂർണമായും കൃത്യതയോടെ നിർണയിക്കാൻ സാധ്യമല്ല. രണ്ടും ഒരേ സമയം നിർണയിക്കുമ്പോൾ ലഭിക്കാവുന്ന കൃത്യ തയെ നിർവചിക്കുന്നത് താഴെ പറയുന്ന സമവാ ക്യമാണ്. ⌂X.⌂p ≥ h/2π, ⌂x സ്ഥാന നിർണയ ത്തിൽ ഉണ്ടാവുന്ന അനിശ്ചിതത്വം; ⌂p സംവേഗ നിർണയത്തിൽ ഉണ്ടാകുന്ന അനിശ്ചിതത്വം. hപ്ലാങ്ക് സ്ഥിരാങ്കം. ഈ അനിശ്ചിതത്വത്തിന് ആധാരം, അളക്കുന്ന പ്രക്രിയയുടെ കുഴപ്പമോ, ഉപകരണങ്ങ ളുടെ തകരാറോ അല്ല. മറിച്ച് അത് പ്രകൃതിയുടെ മൌലിക നിയമങ്ങളിൽ ഒന്നാണ്.
Red Shift
ചുവപ്പ് നീക്കം :- ഡോപ്ലർ പ്രഭാവം മൂലം വിദ്യുത്കാന്തിക തരംഗങ്ങളുടെ ആവൃത്തിയിലുണ്ടാവുന്ന കുറവിനെ തുടർന്ന് സ്പെക്ട്ര രേഖകൾക്ക് സ്വാഭാവിക സ്ഥാനത്തുനിന്ന് ഉണ്ടാകുന്ന വ്യതിയാനം. ഗാലക്സിക്കൂട്ടങ്ങൾ ഭൂമിയിൽ നിന്ന് അകന്നു പോവുന്നവയാണ്. അതിനാൽ ഈ വ്യതിയാനം ആവൃത്തി കുറഞ്ഞ (ചുവപ്പ്) ഭാഗത്തേക്ക് ആയിരിക്കും. ചുവപ്പ് നീക്കത്തിന്റെ അളവ് നോക്കി അകന്നുപോകലിന്റെ വേഗം കണ്ടുപിടിക്കാം.
simple harmonic motion
സരള ഹാർമോണിക ചലനം:- ഒരിനം ആവർത്തന ചലനം. ഇതിന്റെ ത്വരണദിശ എല്ലായ്പോഴും ഒരു നിർദിഷ്ട ബിന്ദുവിലേക്കായിരിക്കും. ത്വരണം ബിന്ദുവിൽനിന്നുള്ള ദൂരത്തിന് നേർ ആനുപാതികവും ആണ്. ഉദാ: പെൻഡുലത്തിന്റെ ചലനം, സ്പിങ്ങിന്റെ ദോലനം.