ബാറ്ററികൾ – അറിയേണ്ടതെല്ലാം LUCA TALK രജിസ്റ്റർ ചെയ്യാം
മൊബൈൽ ഫോണുകൾ മുതൽ ഇലക്ട്രിക് കാറുകൾ വരെ എല്ലാത്തിനും ബാറ്ററികൾ വേണം. സോളാർ പാനലുകൾ, കാറ്റാടി യന്ത്രങ്ങൾ തുടങ്ങിയ രീതികളിലൂടെ കിട്ടുന്ന വൈദ്യുതി സംഭരിച്ചുവെച്ചാൽ അത്യാവശ്യസമയത്ത് ഉപയോഗിക്കാം. അതിനും വേണം കൂറ്റൻ ബാറ്ററി സംവിധാനങ്ങൾ. ഇതിനൊക്കെയുള്ള ഗവേഷണങ്ങൾ ഇന്ന് തകൃതിയായി നടക്കുന്നു. ഈ രംഗത്തെ വിശേഷങ്ങൾ നമ്മളോട് പങ്കുവെക്കാൻ ലിഥിയം-അയോൺ ബാറ്ററി രംഗത്തെ യുവ ഗവേഷക ഡോ.മെർലിൻ വിത്സൻ ഓൺലൈനിൽ വരുന്നു.
ഉരുൾപ്പൊട്ടൽ – സിദ്ധാന്തവും പ്രയോഗവും LUCA TALK
ഉരുൾപ്പൊട്ടലിന്റെ കാരണങ്ങൾ, ഭൂമിശാസ്ത്രപഠനങ്ങളുടെ ആവശ്യകത എന്നിവയിലൂന്നി ജിയോളജിസ്റ്റും പാലക്കാട് IRTCയുടെ മുൻ ഡയറക്ടറുമായ ഡോ. എസ്.ശ്രീകുമാർ ഉരുൾപ്പൊട്ടൽ – സിദ്ധാന്തവും പ്രയോഗവും എന്ന വിഷയത്തിൽ LUCA TALK ൽ സംസാരിക്കുന്നു.
AI – വഴികളും കുഴികളും – LUCA TALK
Al - വഴികളും കുഴികളും - LUCA TALK കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല ശാസ്ത്ര സമൂഹ കേന്ദ്രം (C–SiS), കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ ഐ.ടി സബ്കമ്മിറ്റി , ലൂക്ക സയൻസ് പോർട്ടൽ...
മിന്നാമിനുങ്ങുകളും പരിസ്ഥിതിയും – LUCA TALK
മിന്നാമിനുങ്ങുകളും പരിസ്ഥിതിയും (Fireflies and the environment) എന്ന വിഷയത്തിൽ ഡോ.ഷേക്ക് മുഹമ്മദ് ഷംസുദ്ധീൻ (Associate Professor, Head of the Department, Dept of Zoology, Kannur University) – അവതരണം നടത്തുന്നു.
SN Bose and his statistics – നൂറാം വാർഷികം- LUCA TALK
എസ്.എൻ. ബോസിന്റെ സംഭാവനകളെ അനുസ്മരിച്ച് ലൂക്ക 2024 ജൂലൈ 2 മുതൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. നൂറാം വാർഷിക പരിപാടിക്ക് തുടക്കമിട്ട് 2024 ജൂലൈ 2 രാത്രി 7 മണിയ്ക്ക് SN Bose and his Statistics എന്ന വിഷയത്തിൽ ഡോ.വി. ശശിദേവൻ (ഫിസിക്സ് വിഭാഗം, കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല) സംസാരിക്കുന്നു.
ജ്ഞാനോദയവും ഇന്ത്യന്‍ സമൂഹത്തിന്റെ വെല്ലുവിളികളും
ഇന്ത്യയിൽ നിലനിൽക്കുന്ന ആചാരവിശ്വാസങ്ങളുടെയും അന്ധവിശ്വാസങ്ങളുടെ കാരണങ്ങളിലേക്കുള്ള അന്വേഷണം നടത്തുന്നു.
യൂറോപ്പിൽ വളർന്നുവന്ന ജ്ഞാനോദയത്തിന്റെ ചരിത്ര പശ്ചാത്തലം വിശദീകരിക്കുന്നു.
ജ്ഞാനോദയ സങ്കല്പം എന്തുകൊണ്ടാണ് ഇന്ത്യയിലും യൂറോപ്പിലും വ്യത്യസ്‌തമായ രീതിയിൽ നിലനിന്നതെന്ന് വിശദീകരിക്കുന്നു.
ശാസ്ത്രത്തിന്റെ സാമൂഹികവൽക്കരണം നേരിടുന്ന വെല്ലുവിളികളെന്തെല്ലാമെന്ന് വ്യക്തമാക്കുന്നു.
നക്ഷത്രങ്ങളോടൊത്ത് ഒരു പുരാവസ്തുപഠനം – LUCA TALK
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ International Astronomy Day യുടെ ഭാഗമായി മേയ് 18 ന് നക്ഷത്രങ്ങളോടൊത്ത് ഒരു ‘പുരാവസ്തു’ പഠനം – പ്രപഞ്ചരഹസ്യങ്ങളിലൂടെ ഒരു യാത്ര (Archeology with stars: understanding the mystery of the Universe) എന്ന വിഷയത്തിൽ LUCA TALK സംഘടിപ്പിക്കുന്നു.
പൂട്ടും താക്കോലും – സമ്മർ പസിൽ സീരീസ്
ഐ.ഐ.ടി. പാലക്കാടിന്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെയും സംയുക്താഭിമുഖ്യത്തിൽ മെയ് 1 മുതൽ 30 വരെ പൂട്ടും താക്കോലും എന്ന പേരിൽ പസിൽ പരമ്പര സംഘടിപ്പിക്കുന്നു. ദിവസവും 3 പസിലുകളാണുണ്ടാകുക.