2020 ആഗസ്റ്റിലെ ആകാശം

വിശേഷപ്പെട്ട ആകാശക്കാഴ്ചകളാണ് ആഗസ്റ്റുമാസത്തിൽ നമുക്കായി കാത്തിരിക്കുന്നത്. ആകാശഗംഗ, വൃശ്ചികം രാശി, വ്യാഴം, ശനി എന്നീ ഗ്രഹങ്ങൾ, ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങൾ, തിരുവോണം, അനിഴം, തൃക്കേട്ട, തിരുവോണം തുടങ്ങിയ ചാന്ദ്രഗണങ്ങൾ എന്നിവയെയെല്ലാം അനായാസമായി ഈ മാസം സന്ധ്യാകാശത്തു തിരിച്ചറിയാം. പെഴ്സീയിഡ് ഉൽക്കാ വർഷം ഈ മാസത്തിലാണ് കാണുക.

സൂര്യന്റെ ഏറ്റവും അടുത്തുനിന്നുള്ള ചിത്രങ്ങൾ സോളാർ ഓർബിറ്റർ പുറത്തുവിട്ടു

സൂര്യന്റെ ചിത്രങ്ങൾ. അതും സൂര്യനോട് ഏറ്റവും അടുത്തുനിന്ന് എടുത്തത്. നാസയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും ഒരുമിച്ചുള്ള സംരംഭമായ സോളാർ ഓർബിറ്റർ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

2020 ജൂലൈയിലെ ആകാശം

മഴമേഘങ്ങള്‍ ദൃഷ്ടി മറയ്ക്കുന്നില്ലങ്കില്‍ മനോഹര നക്ഷത്രരാശികളായ ചിങ്ങം, വൃശ്ചികം; ഒറ്റ നക്ഷത്രങ്ങളായ ചിത്തിര (ചിത്ര), തൃക്കേട്ട, ചോതി എന്നിവയെല്ലാം ജൂലൈയിലെ സന്ധ്യാകാശത്ത് നമ്മെ വശീകരിക്കാനെത്തും. നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന അഞ്ചുഗ്രഹങ്ങളെയും ഒന്നിച്ചു നിരീക്ഷിക്കാനും ഈ മാസം പുലര്‍ച്ചെ സാധിക്കും.

2020 ജൂണിലെ ആകാശം

കേരളത്തിൽ ആകാശ നിരീക്ഷണത്തിന് ഏറ്റവും മോശം കാലമാണ് ജൂൺമാസം. എന്നാൽ ഇടക്ക് മഴയും മേഘങ്ങളും മാറി നിന്നാൽ പൊടി പടലങ്ങള്‍ മാറി തെളിഞ്ഞ ആകാശം, മറ്റേതു സമയത്തേക്കാളും നിരീക്ഷണത്തിന് യോജിച്ചതായിരിക്കും. മനോഹര നക്ഷത്രരാശികളായ ചിങ്ങവും വൃശ്ചികവും ജൂണിന്റെ സന്ധ്യാകാശത്ത് നിങ്ങളെ വശീകരിക്കാനെത്തും. ശോഭയേറിയ ഒറ്റ നക്ഷത്രങ്ങളായ ചിത്ര, തൃക്കേട്ട, ചോതി എന്നിവയെയും നിങ്ങള്‍ക്ക് ഈ മാസം ആകാശത്ത് നിരീക്ഷിക്കാം.

2020 ഏപ്രിൽ മാസത്തെ ആകാശം

പരിചിത നക്ഷത്രഗണമായ വേട്ടക്കാരൻ (Orion), ചിങ്ങം, മിഥുനം, ഇടവം, ഓറിഗ, സപ്തർഷിമണ്ഡലം തുടങ്ങിയ താരാഗണങ്ങളെയും, തിരുവാതിര, സിറിയസ്, കനോപ്പസ്, ചോതി തുടങ്ങിയ പ്രഭയേറിയ ഒറ്റ നക്ഷത്രങ്ങളെയും ഏപ്രിൽ മാസം പ്രയാസമില്ലാതെ തിരിച്ചറിയാന്‍ കഴിയും.

2020 മാർച്ചിലെ ആകാശം

[caption id="attachment_3424" align="alignnone" width="100"] എന്‍. സാനു[/caption] വാനനിരീക്ഷകർക്ക് ആഹ്ലാദം നൽകുന്ന മാസമാണ് മാര്‍ച്ച്. പരിചിത നക്ഷത്രഗണമായ വേട്ടക്കാരൻ (Orion), ചിങ്ങം, മിഥുനം, ഇടവം, ഓറിഗ, കാസിയോപ്പിയ തുടങ്ങിയ നക്ഷത്രരാശികളെയും, തിരുവാതിര, സിറിയസ്, കനോപ്പസ്...

2020 ഫെബ്രുവരിയിലെ ആകാശം

വേട്ടക്കാരൻ, കാസിയോപ്പിയ, ഇടവം, അശ്വതി, കാര്‍ത്തിക തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രഗണങ്ങളെയും തിരുവാതിര, സിറിയസ്, കനോപ്പസ് തുടങ്ങി പ്രഭയേറിയ നക്ഷത്രങ്ങളെയും ഫെബ്രുവരിയില്‍ പ്രയാസമില്ലാതെ തിരിച്ചറിയാം.

ജനുവരിയിലെ ആകാശം – 2020

വാനനിരീക്ഷണം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വാനനിരീക്ഷണം നടത്തുന്നവര്‍ക്കും എന്തുകൊണ്ടും നല്ല മാസമാണ് ജനുവരി. ഏതൊരാള്‍ക്കും പ്രയാസംകൂടാതെ കണ്ടെത്താന്‍ കഴിയുന്ന നക്ഷത്രസമൂഹങ്ങളില്‍ പ്രധാനിയായ വേട്ടക്കാരനെ (Orion) ജനുവരി മുതല്‍ സന്ധ്യകാശത്ത് ദര്‍ശിക്കാനാകും. കാസിയോപ്പിയ, ഭാദ്രപഥം, ഇടവം, അശ്വതി, കാര്‍ത്തിക തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രഗണങ്ങളും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെയുള്ള പ്രഭയേറിയ നക്ഷത്രങ്ങളും ജനുവരിയുടെ താരങ്ങളാണ്.

Close