മരം നട്ടാല്‍ കോവിഡ് മരണങ്ങള്‍ ഇല്ലാതാകുമോ?

കേരളമൊഴികെ രാജ്യമെമ്പാടും മെഡിക്കല്‍ ഓക്സിജന്റെ കടുത്ത ക്ഷാമവും നേരിടുന്നുണ്ട്. ഇതിനിടെ മരങ്ങള്‍ വെച്ചുപിടിപ്പിച്ച് ശ്വസനത്തകരാറുകളെ നേരിടാം എന്ന തികച്ചും അബദ്ധജടിലമായ വാദം പലയിടത്തു നിന്നും ഉയര്‍ന്നുവരികയുണ്ടായി. ഓക്സിജന്‍ എങ്ങനെയാണ് ശ്വസനപ്രക്രിയയില്‍ ഇടപെടുന്നത് എന്നും കോവിഡ് 19 അതിനെ എങ്ങനെ തടസ്സപ്പെടുത്തുന്നു എന്നും പരിശോധിച്ചാല്‍ ഇതിലെ അശാസ്ത്രീയതയും മണ്ടത്തരവും വ്യക്തമാകും

മാധ്യമം പത്രത്തിന്റെ വാക്സിൻ വിരുദ്ധത

സയൻസിനു വിരുദ്ധമായ തെറ്റായ ആരോഗ്യ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ കേരളത്തിൽ മുൻപന്തിയിലുള്ളത് മാധ്യമവും മാതൃഭൂമിയുമാണ്. ആൻ്റി-വാക്സീൻ ലോബി ഇവിടെ പ്രവർത്തിക്കുന്നത് പ്രധാനമായും ഇവരിലൂടെയാണ്.

ദിശ രവിയുടെ അറസ്റ്റ് ജനാധിപത്യ വിരുദ്ധം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഇന്ത്യയിലെ കർഷക സമരത്തിന്റെ സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി രാജ്യത്തിനകത്തും പുറത്തും പ്രതിഷേധങ്ങളും ഉണ്ടാവുന്നുണ്ട്. ഈ പ്രതിഷേധങ്ങളെ വിഘടന വാദപരം രാജ്യദ്രോഹം എന്നൊക്കെ വിശേഷിപ്പിക്കുന്നതും അടിച്ചമർത്തുന്നതും തികച്ചും ജനാധിപത്യ വിരുദ്ധമാണ്.

കാലുകളുള്ള പാമ്പുകള്‍, വാര്‍ത്തയുടെ യാഥാര്‍ത്ഥ്യവും ചില പരിണാമ ചിന്തകളും!

“അരണയുടെ തല, പാമ്പിന്‍റെ ഉടല്‍, രണ്ടു കൈകളും” മലയാളത്തിലെ ഒരു പത്രത്തില്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വന്ന ഒരു വാര്‍ത്തയുടെ തലക്കെട്ടാണിത്. പത്തനംതിട്ട കവിയൂര്‍ ഭാഗത്ത് ഉടലില്‍ രണ്ടു കൈകള്‍ ഉള്ള ഒരു അത്ഭുത പാമ്പിനെ കണ്ടെത്തി എന്നാണ് വാര്‍ത്തയുടെ ഒറ്റ വരിയില്‍ ഉള്ള സംഗ്രഹം. എന്താണ് യാഥാർത്ഥ്യം ?

ശിവനാഗവേരല്ല, ഇത് കുതിരരോമവിര

ശിവനാഗമെന്ന മരത്തിന്റെ വേര് എന്ന് പറഞ്ഞ് ഒരു വിഡിയോ പ്രചരിക്കുന്നുണ്ട്. മുറിച്ച് കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞാലും വേരുകൾ നാഗങ്ങളെപ്പോലെ പിണഞ്ഞ് കഴിയും – എന്നൊക്കെ പറഞ്ഞ്. അത് യഥാർത്ഥത്തിൽ ഷഡ്പദങ്ങളുടെ ഉള്ളിൽ വളർന്ന് അതിന്റെ മനസ് മാറ്റി വെള്ളത്തിൽ ചാടിച്ച് ആത്മഹത്യ ചെയ്യിപ്പിക്കുന്ന പരാദ വിരകളാണ്. കുതിരരോമവിര(horsehair worms)കളുടെ സങ്കീർണമായ ജീവിതചക്രം എങ്ങനെയെന്ന് കാണാം.

നാം മറന്ന അന്നാ മാണി

[caption id="attachment_1010" align="alignnone" width="129"] ഡോ. ബി. ഇക്ബാൽ[/caption] ആസൂത്രണ ബോര്‍ഡ് അംഗം , എഴുത്തുകാരന്‍ ചന്ദ്രയാൻ -2 ദൗത്യം വിജയത്തിലേക്ക് കുതിക്കുമ്പോൾ അന്തരീക്ഷശാസ്ത്ര പഠനത്തിൽ (Meteorology) മൗലിക സംഭാവന നൽകിയ മലയാളി ശാസ്ത്രജ്ഞ...

ഓൺലൈൻ അധിഷ്ഠിത പഠനം പ്രയോജനപ്പെടണമെങ്കില്‍

ഓൺലൈൻ പഠനത്തിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ മാത്രം തീരുന്നതല്ല പ്രതിസന്ധികള്‍. സങ്കേതിക പ്രശ്നമേ , അതും ഭാഗികമായി, അവസാനിക്കുന്നുള്ളൂ. യഥാർഥ പ്രശ്നം ആരംഭിച്ചിട്ടേയുള്ളൂ. അക്കാദമിക പ്രശ്നം, അറിവ് നിർമാണത്തിന്റെ ഫലപ്രാപ്തിയുടെ പ്രശ്നം ഒരു പരിധിയോളം നിലനിൽക്കുകയാണ്‌. എന്തൊക്കെയാണവ?

Close