ക്ലിപ്പർ

പൊതുവെ കാടുകളിലാണ് ഇവയെ കാണാറുള്ളതെങ്കിലും ഇടനാടൻ കാവുകളിലും സമതല പ്രദേശങ്ങളിലും ഇവയെ കാണാറുണ്ട്. കൊങ്ങിണിപ്പൂവുകളിൽ തേനുണ്ട് നിൽക്കാൻ ഏറെ ഇഷ്ടമാണിവയ്ക്ക്.

ചക്കര ശലഭം

കടും ചുവപ്പ് ശരീരവും പിൻ ചിറകുകളിലെ ചുവന്ന പൊട്ടുകളും കൊണ്ട് കാഴ്ചയിൽ ആരിലും ഇഷ്ടം തോന്നിക്കുന്ന പൂമ്പാറ്റയാണിത്. തിളങ്ങുന്ന കറുപ്പ് നിറമുള്ള മുൻ ചിറകുകളിൽ വീതിയേറിയ രണ്ട് വെള്ള പൊട്ടുകൾ കാണാം.

മഞ്ഞപ്പാപ്പാത്തി

ഇന്ത്യയിൽ എങ്ങും സാധാരണമായി കാണുന്ന കുഞ്ഞ്  ശലഭമാണ്  മഞ്ഞപ്പാപ്പാത്തി (Eurema hecabe).  സദാസമയവും പുല്ലുകൾക്കിടയിൽ തത്തിപ്പാറി നടക്കുന്ന ഇതിന് ചിറകളവ്  നാലഞ്ച് സെന്റീ മീറ്റർ മാത്രമേ ഉണ്ടാവൂ. 

നാരക ശലഭം

കിളിവാലൻ ശലഭങ്ങളുടെ കൂട്ടത്തിൽ പെടുന്ന ഈ ശലഭത്തെ ഇന്ത്യയിൽ എവിടെയും സുലഭമായി കാണാം. കിളിവാലൻ ശലഭങ്ങളുടെ കൂട്ടത്തിലാണിവയെ പെടുത്തിയിരിക്കുന്നതെങ്കിലും ഇവർക്ക് പിൻചിറകിൽ കിളിവാലില്ല.

തീച്ചിറകൻ

രോമ പാദ ശലഭങ്ങൾ എന്ന  നിംഫാലിഡേ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരു ശലഭമാണ് തീച്ചിറകൻ . ഈ കുടുംബത്തിലെ ശലഭങ്ങൾക്ക് മുൻ കാലുകൾ ചെറുതാവും.  മണത്തറിയുന്നതിന് പറ്റുന്ന റിസപ്റ്ററുകൾ പേറുന്ന ബ്രഷ് പോലുള്ള രോമങ്ങൾ കാലിൽ നിറയെ ഉണ്ടാവും . 

ചെങ്കോമാളി

വിജയകുമാർ ബ്ലാത്തൂർ ചെങ്കോമാളി (Red pierrot- Talicada nyseus) നീലി ശലഭങ്ങളായ ലൈക്കിനിഡെയിൽ പെട്ട ചെറുതും തറയോട് ചേർന്ന് പറക്കുന്നതുമായ ശലഭമാണിത്. ആണും പെണ്ണും കാഴ്ചയിൽ ഒരുപോലിരിക്കും.  ചിറകിൽ ചുവന്ന പാടുകളുള്ള  കോമാളി ശലഭമാണിത്....

നാട്ടു റോസ്

കിളി വാലൻ ശലഭങ്ങളിൽ വളരെ സാധാരണമായി കാണാൻ കഴിയുന്ന ശലഭമാണ് നാട്ട് റോസ്. രാവിലെ ചൂടുകായാൻ ഇലത്തലപ്പുകളിൽ ചിറകുകൾ വിടർത്തി വിശ്രമിക്കുന്ന സ്വഭാവം ഉണ്ട്. കറുത്ത മുൻ ചിറകുകളിലെ ഞരമ്പുകൾക്ക് അനുസൃതമായി മങ്ങിയ വെളുത്ത വരകൾ ഉണ്ടാകും.

ഗരുഡശലഭം

ലോകത്ത്, ദക്ഷിണേന്ത്യയിൽ മാത്രം കണ്ടുവരുന്ന മനോഹര ചിത്രശലഭം ആണ് ഗരുഡ ശലഭം. ബേർഡ് വിങ് എന്ന ഇതിന്റെ പേരിലേതുപോലെ  വിശാലമായ ഗരുഡച്ചിറകുമായി  നാട്ടിലും കാട്ടിലും  ഉയരത്തിലൂടെ പറന്നു വിലസുന്ന ചിത്രശലഭമാണിത്. ഇന്ത്യയിലെ ഏറ്റവും ചിറകുവലിപ്പം കൂടിയ പൂമ്പാറ്റയായി ഇതിനെ കണക്കാക്കുന്നു. 

Close