അറേബ്യൻ വിജ്ഞാന വിപ്ലവം -ശാസ്ത്ര-സാങ്കേതികവിദ്യകളുടെ ചരിത്രം ഭാഗം 2

Science In Action ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന #JoinScienceChain ൽ ബിജുമോഹൻ ചാനൽ കണ്ണിചേരുന്നു. ഡോ. ആർ വി ജി മേനോൻ അവതരിപ്പിക്കുന്ന ശാസ്ത്ര-സാങ്കേതികവിദ്യകളുടെ ചരിത്രം –  വീഡിയോ സീരീസ് കാണാം

ഒലെ റോമര്‍ – പ്രകാശവേഗം ആദ്യം അളന്ന ശാസ്ത്രജ്ഞന്‍

ഒലെ ക്രിസ്റ്റെന്‍സെൻ റോമര്‍ എന്ന ഡാനിഷ് ജ്യോതിസാസ്ത്രജ്ഞന്റെ 376-ആം ജന്മദിനമാണ് സെപ്റ്റംബർ 25. പ്രകാശത്തിന് വേഗതയുണ്ട് എന്ന് തെളിവുകളോടെ സ്ഥിരീകരിക്കയും അത് കണക്കാക്കാന്‍ മാർഗം കണ്ടെത്തുകയും ചെയ്തു എന്നതാണ് റോമറുടെ മുഖ്യ സംഭാവന.

സെപ്റ്റംബർ 24 – ശാസ്ത്രചരിത്രത്തിൽ ഇന്ന്

ചൊവ്വയുടെ ഭ്രമണപഥത്തിൽ മംഗൾയാൻ ബഹിരാകാശപര്യവേക്ഷണത്തിൽ ഇന്ത്യചരിത്രം കുറിച്ച ദിവസമാണ് സെപ്റ്റംബർ24. നാം തദ്ദേശീയമായി നിർമിച്ച പേടകത്തെ, നമ്മുടെതന്നെ വിക്ഷേപണവാഹനമുപയോഗിച്ച്, നമ്മുടെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന്, നമ്മുടെ തന്നെ സാങ്കേതികവിദഗ്ധർ, 2013 നവംബർ 5ന്...

വൈദ്യുതിയെ മെരുക്കിയ മൈക്കല്‍ ഫാരഡേ

ആധുനിക ലോകത്തിന്റെ നട്ടെല്ലാകുന്ന വിധത്തില്‍ വൈദ്യുതിയെ മെരുക്കുന്നത് മൈക്കല്‍ ഫാരഡേ (Michael Faraday) എന്ന മനുഷ്യന്റെ ലാബിനുള്ളിലാണ്. ശാസ്ത്രജ്ഞര്‍ക്ക് മാത്രം കുറഞ്ഞ അളവില്‍ ലഭ്യമാകുമായിരുന്ന, കുറഞ്ഞ അളവില്‍ തന്നെ ഉപയോഗിക്കാന്‍ ഒരുപാട് ചിലവുണ്ടായിരുന്ന വൈദ്യുതിയെ വലിയ തോതില്‍ ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനും കഴിഞ്ഞത് ഫാരഡേ കണ്ടെത്തിയ ഡൈനമോയുടെ (dynamo) സാധ്യതകളില്‍ നിന്നായിരുന്നു. ഒരു വീട്ടമ്മയുടേയും ഇരുമ്പുപണിക്കാരന്റേയും മകനായി ദാരിദ്ര്യത്തില്‍ ജനിച്ച ഇദ്ദേഹം എങ്ങനെ ലോകത്തെ മാറ്റിമറിച്ചു എന്നതിന്റെ ഒരു ചെറിയ വിശദീകരണമാണ് ഈ ലേഖനം.

ആഗോളതാപനം കണ്ടുപിടിച്ച ഫെമിനിസ്റ്റ്

അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡിന്റെ അളവ് കൂടുന്നതാണ് ആഗോളതാപനത്തിന്റെ കാരണം എന്ന് നമുക്കെല്ലാം അറിയാം. എന്നാൽ കാർബൺ ഡയോക്സൈഡിന് അന്തരീക്ഷത്തെ ചൂട് പിടിപ്പിക്കാൻ കഴിയും എന്ന് കണ്ടെത്തിയത് ആരെന്നറിയുമോ? യൂനിസ് ന്യൂട്ടൻ ഫൂട്ട് (Eunice Newton Foote 1819-1888) എന്ന അമേരിക്കൻ ശാസ്ത്രജ്ഞയാണ് 1856ൽ ഈ കണ്ടുപിടുത്തം നടത്തിയത്.

Close