സ്പുട്നിക് സൃഷ്ടിച്ച പ്രകമ്പനങ്ങൾ
1957 ഒക്ടോബർ 4. മനുഷ്യചരിത്രത്തിലെ ഒരു സുപ്രധാനദിവസമാണ്. അന്ന് ആദ്യത്തെ മനുഷ്യനിർമിത ഉപഗ്രഹം, റഷ്യക്കാർ ഉണ്ടാക്കിയ സ്പുട്നിക് -1, ഭൂമിയെ വലംവെച്ചു.
ശുക്രനിലെ ഫോസ്ഫീൻ ജീവന്റെ സൂചനയോ?
ശുക്രന്റെ അന്തരീക്ഷത്തിൽ ഫോസ്ഫീൻ എന്ന വിരളവും , വിഷലിപ്തവുമായ വാതകത്തിന്റെ സാന്നിദ്ധ്യം ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി ദേശീയ, അന്തർദേശീയ മാധ്യമങ്ങളിൽ ഈ കണ്ടെത്തൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഒലെ റോമര്‍ – പ്രകാശവേഗം ആദ്യം അളന്ന ശാസ്ത്രജ്ഞന്‍
ഒലെ ക്രിസ്റ്റെന്‍സെൻ റോമര്‍ എന്ന ഡാനിഷ് ജ്യോതിസാസ്ത്രജ്ഞന്റെ 376-ആം ജന്മദിനമാണ് സെപ്റ്റംബർ 25. പ്രകാശത്തിന് വേഗതയുണ്ട് എന്ന് തെളിവുകളോടെ സ്ഥിരീകരിക്കയും അത് കണക്കാക്കാന്‍ മാർഗം കണ്ടെത്തുകയും ചെയ്തു എന്നതാണ് റോമറുടെ മുഖ്യ സംഭാവന.
നെപ്റ്റ്യൂൺ കണ്ടെത്തിയ കഥ
വാനനിരീക്ഷണത്താൽ കണ്ടെത്തിയ ഗ്രഹങ്ങളിൽനിന്നും വ്യത്യസ്തമായി, വെറും പേനയും കടലാസും ഉപയോഗിച്ച് കണക്കുകൂട്ടി കണ്ടെത്തിയ ഗ്രഹമാണ് നെപ്ട്യൂൺ! നെപ്ട്യൂണിന്റെ കണ്ടെത്തൽ സൈദ്ധാന്തിക ഭൗതികശാസ്ത്രലോകത്തിലെ രോമാഞ്ചമുണർത്തുന്ന കഥയായി എന്നും നിലനിൽക്കുന്നു.
2020 സെപ്തംബറിലെ ആകാശം
ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ അഴകാര്‍ന്ന വൃശ്ചികനക്ഷത്രഗണം, തലയ്ക്കുമുകളില്‍ തിരുവോണം, എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന വ്യാഴവും ശനിയും… ഇവയൊക്കെയാണ് 2020 സെപ്തംബര്‍ മാസത്തെ സന്ധ്യാകാശ വിശേഷങ്ങള്‍. മഞ്ഞുകാലത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള സമരാത്രദിനം (അപരവിഷുവം – Autumnal Equinox) സെപ്തംബര്‍ 22നാണ്.
ജ്യോതിര്‍ജീവശാസ്ത്രം ഭാഗം 3 – ജീവന്റെ നിലനില്‍പ്പ് വിഷമകരമായ പരിസ്ഥിതിയില്‍
ചിണ്ടൻകുട്ടി ജീവന്റെ നിലനില്‍പ് വിഷമകരമായ പരിസ്ഥിതിയില്‍ നിരന്തരം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ് ജീവന്‍. ഈ പ്രക്രിയയില്‍ നിരവധി തരത്തിലുള്ള തന്മാത്രകള്‍ ജീവനെ നിലനിര്‍ത്താനും അതിജീവിക്കാനും പ്രതിപ്രവര്‍ത്തനം നടത്തിക്കൊണ്ടേയിരിക്കുന്നു. ജലത്തെകൂടാതെ അസംസ്കൃത വസ്തുക്കളായ മൂലകങ്ങളും...
ചൊവ്വദൗത്യവുമായി ചൈനയും Tianwen-1 വിക്ഷേപിച്ചു
ചൊവ്വയിലേക്കുള്ള പേടകം വിക്ഷേപിച്ചിരിക്കുയാണ് ചൈന. Tianwen-1 എന്നാണ് ദൗത്യത്തിന്റെ പേര്. ലോങ് മാർച്ച് 5 Y-4 എന്ന റോക്കറ്റിലേറിയാണ് ടിയാൻവെൻ ബഹിരാകാശത്തെത്തിയത്.
ചാന്ദ്രയാത്ര- ഒരു ഫോട്ടോകഥ
ചന്ദ്രനിലേക്ക് ഇറങ്ങാൻ ഈഗിളിലേക്ക് കയറും മുമ്പ് മൈക്കേൽ കോളിൻസിന് ഇരുവരും കൊടുത്ത ഷേക്ക്ഹാൻഡിന്റെ വിറ എങ്ങനെയാവും? ചന്ദ്രനിൽ ഇറങ്ങി – പുറത്തിറങ്ങും മുമ്പ് വാഹനത്തിനുള്ളിൽ ചിലവഴിച്ച മണിക്കൂറുകളിൽ അവർ ചിന്തിച്ചതെന്തൊക്കെയാവാം? ആദ്യമായി കോവണി വഴി താഴോട്ട് ചാടി ചന്ദ്രന്റെ മണ്ണിൽ കാലുകൾ കുത്തിയ ആംസ്ട്രോങ്ങിന്റെ മനസ് എന്താവും പറഞ്ഞത്? മുകളിൽ ചന്ദ്രനിൽ ഇറങ്ങാനാവാതെ കറങ്ങി കൊണ്ടിരുന്ന കോളിൻസ് ദു:ഖിതനായിരിക്കുമോ?