2021 സെപ്തംബറിലെ ആകാശം
ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ അഴകാര്‍ന്ന വൃശ്ചികനക്ഷത്രഗണം, തലയ്ക്കുമുകളില്‍ തിരുവോണം, എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന ശുക്രനും വ്യാഴവും ശനിയും… ഇവയൊക്കെയാണ് 2021 സെപ്തംബര്‍ മാസത്തെ സന്ധ്യാകാശ വിശേഷങ്ങള്‍. മഞ്ഞുകാലത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള സമരാത്രദിനം (അപരവിഷുവം – Autumnal Equinox) സെപ്തംബര്‍ 22നാണ് -എൻ. സാനു എഴുതുന്നു..
2021 ആഗസ്റ്റിലെ ആകാശം
അതിമനോഹരമായ ആകാശക്കാഴ്ചകളാണ് ആഗസ്റ്റുമാസത്തിലുള്ളത്. ആകാശഗംഗ, വൃശ്ചികം ധനു രാശികൾ, ശുക്രൻ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങൾ, ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങൾ, തിരുവോണം, അനിഴം, തൃക്കേട്ട, തിരുവോണം തുടങ്ങിയ ചാന്ദ്രഗണങ്ങൾ എന്നിവയെയെല്ലാം അനായാസമായി ഈ മാസം സന്ധ്യാകാശത്തു തിരിച്ചറിയാം. പെഴ്സീയിഡ് ഉൽക്കാ വർഷം ഈ മാസത്തിലാണ് കാണുക… എൻ. സാനു എഴുതുന്നു.
ചൊവ്വ – ശുക്ര – ചാന്ദ്ര സംഗമം 12-13 ജൂലൈ 2021
2021 ജൂലൈയിലെ രാത്രികളിൽ ആകാശത്ത് പടിഞ്ഞാറ് ദിക്കിലേക്ക് നോക്കിയാൽ ചൊവ്വയുടെയും ശുക്രന്റെയും സഞ്ചാരപഥങ്ങൾ പരസ്പരം കൂട്ടിമുട്ടി കടന്നുപോകുന്നതായി കാണപ്പെടും. പ്രത്യേകിച്ച് സൂര്യാസ്തമയത്തിനു തൊട്ടുപിന്നാലെ ഈ കാഴ്ച വളരെ വ്യക്തമായി കാണുവാൻ കഴിയും. ദിനം പ്രതി അടുത്ത് അടുത്തായി വന്ന് ജൂലൈ 13 ന് രണ്ട് ഗ്രഹങ്ങൾക്കും ഇടയിൽ ഉള്ള കോണളവ് ഏതാണ്ട് 0.5 ഡിഗ്രി വരെ എത്തും. ഇത് മാത്രമല്ല. ജൂലൈ 12 ന് ഇതിനോടൊപ്പം മറ്റൊരു അതിശയ കാഴ്ചയും കാണാം. അന്ന് ശുക്രനും ചൊവ്വക്കും ഒപ്പം ചന്ദ്രനെയും ഇവയുടെ സഞ്ചാര പഥത്തിനടുത്തു കാണുവാൻ സാധിക്കും. ശുക്ര – ചൊവ്വ സഞ്ചാര പാതയിൽ നിന്ന് ഏതാണ്ട് 4 ഡിഗ്രി ദൂരത്തിൽ ആണ് ചന്ദ്രനെ കാണുവാൻ സാധിക്കുന്നത്. ഈ സംയോജനങ്ങൾ എല്ലാം തന്നെ നമ്മുടെ നഗ്നനേത്രങ്ങളാൽ കാണാൻ കഴിയും.
ബഹിരാകാശയാത്ര: താൽപര്യമുള്ളവർക്ക് പേര് നൽകാം
ബഹിരാകാശ യാത്രയ്ക്ക് തയ്യാറെടുത്തിരിക്കുന്നവർക്ക് അവസരം ഒരുക്കുകയാണ് യൂറോപ്യൻ സ്പേസ് ഏജൻസി (ESA). ആദ്യം ചന്ദ്രനിലേക്കും പിന്നീട് ചൊവ്വയിലേക്കുമാണ് പുതിയ ദൗത്യം, ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കാനുള്ള അപേക്ഷകൾ 2021 മാർച്ച് 31 മുതൽ സ്വീകരിച്ചു തുടങ്ങും. ആറ് ഘട്ടങ്ങളായുള്ള പ്രക്രിയ വഴിയാണ് തിരഞ്ഞെടുപ്പ്.
2021ൽ വരാനിരിക്കുന്ന ചില ആകാശക്കാഴ്ചകൾ
2021ൽ വരാനിരിക്കുന്ന ചില ആകാശക്കാഴ്ചകൾ
ജനുവരി 1-ആധുനിക പ്രപഞ്ചശാസ്ത്രത്തിന്റെ ജന്മദിനമായതെങ്ങനെ ?
1925 ജനുവരി 1 എന്നത് ശാസ്ത്രചരിത്രത്തിലെ ഏറ്റവും അസാധാരണമായ തീയതികളിലൊന്നാണ്. കോസ്മോളജിയെ സംബന്ധിച്ച്. ആധുനിക പ്രപഞ്ചശാസ്ത്രത്തിന്റെ, ഖഗോളവിജ്ഞാനത്തിന്റെ ജന്മദിനമായി ആ ദിവസം മാറി. പ്രപഞ്ചം അതിന്റെ ശരിയായ രൂപത്തിലും ഭാവത്തിലും മനുഷ്യനു മുന്നിൽ ചുരുളഴിഞ്ഞു തുടങ്ങിയ ദിവസം! ഈ വിശാല പ്രപഞ്ചത്തെക്കുറിച്ചുള്ള മനുഷ്യന്റെ അറിവുകളേയും കാഴ്ചപ്പാടുകളേയും രണ്ടായി പകുത്ത ദിവസം !
എട്ടുകൊല്ലം കൊണ്ട് എടുത്ത ഒരു ഫോട്ടോഗ്രാഫ്
ഫോട്ടോഗ്രാഫിയുടെ സാങ്കേതികത്വം അതിന്റെ പാരമ്യത്തിലിരിക്കുന്ന ഇക്കാലത്ത് വെറുമൊരു പാട്ടപ്പെട്ടികൊണ്ടുണ്ടാക്കിയ പിന്‍ഹോള്‍ ക്യാമറയ്ക്കും വലിയൊരു മൂല്യമുണ്ട്
2020-ലെ ഏക പൂർണ സൂര്യഗ്രഹണമാണ് ഇപ്പോൾ അർജന്റീനയിൽ നിന്നും തത്സമയം കാണാം
ഇതു കാണാൻ ദക്ഷിണ അമേരിക്ക വരെ പോകാൻ ബുദ്ധിമുട്ടുള്ളവർക്ക് ലൂക്കയിലൂടെ അവസരമൊരുക്കുന്നു. ഡിസംബർ 14 – ന് രാത്രി 8 മണിയോടെ ലൈവ് ടെലികാസ്റ്റ് തുടങ്ങും. 8 മണിയോടെ പൂർണ സൂര്യഗ്രഹണമാകും.