പെട്രോൾ പമ്പിൽ മൊബൈൽ ഉപയോഗിക്കാമോ?
പെട്രോൾ പമ്പിൽ മൊബൈൽ ഉപയോഗിക്കാമോ? പെട്രോൾ പമ്പിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിലെ അപകടം എന്താണ്? വൈശാഖന് തമ്പി വിശദീകരിക്കുന്നു
മനുഷ്യമുഖ ചാഴികൾ
മനുഷ്യ മുഖക്കാരനായ – നാറ്റപ്രാണി – കവചപ്രാണി (Man-faced Stink Bug, Man-faced Shield Bug) എന്നിങ്ങനെ പല പേരിൽ അറിയപ്പെടുന്ന പ്രാണിവിഭാഗത്തെ പരിയപ്പെടാം. ഇലകൾക്കു മുകളിൽ തലകീഴോട്ടാക്കി നിൽക്കുമ്പോൾ പുറം ഭാഗത്തെ കൺപൊട്ടടയാളങ്ങൾ കണ്ടാൽ മനുഷ്യമുഖത്തോട് നല്ല സാമ്യം തോന്നും.
2020 ജൂണ്‍ 21- വലയസൂര്യഗ്രഹണം അടുത്തറിയാം
2020 ജൂണ്‍ 21ന് വലയ സൂര്യഗ്രഹണത്തെ വരവേൽക്കാം..ഗ്രഹണം എന്ത്, എങ്ങിനെ, നിരീക്ഷണം എന്തിനായി, ഇനിയും വറ്റാത്ത അന്ധവിശ്വാസങ്ങൾ, സുരക്ഷിതമായ നിരീക്ഷണം എങ്ങനെ , ലളിത നിരീക്ഷണ ഉപകരണങ്ങളുടെ നിർമ്മാണം. വീഡിയോ കാണൂ.
പെർസിവിയറൻസ് ജൂലൈ 17ന് യാത്രയാകും
ചൊവ്വയിൽ ജീവനുണ്ടായിരുന്നോ എന്നു തിരയുന്ന പെർസിവിയറൻസ് ജൂലൈ 17ന് വിക്ഷേപിക്കുന്നു.
ഓൺലൈൻ അധിഷ്ഠിത പഠനം പ്രയോജനപ്പെടണമെങ്കില്‍
ഓൺലൈൻ പഠനത്തിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ മാത്രം തീരുന്നതല്ല പ്രതിസന്ധികള്‍. സങ്കേതിക പ്രശ്നമേ , അതും ഭാഗികമായി, അവസാനിക്കുന്നുള്ളൂ. യഥാർഥ പ്രശ്നം ആരംഭിച്ചിട്ടേയുള്ളൂ. അക്കാദമിക പ്രശ്നം, അറിവ് നിർമാണത്തിന്റെ ഫലപ്രാപ്തിയുടെ പ്രശ്നം ഒരു പരിധിയോളം നിലനിൽക്കുകയാണ്. എന്തൊക്കെയാണവ?
ചരിത്രം പറയുന്നത്
രാജാക്കന്മാർ മരിക്കുമ്പോൾ മഹാമാരികൾ ഉണ്ടാകുമോ?, ക്വാറന്റൈന്‍ എന്ന വാക്കു വന്ന വഴി, പാന്‍ഡെമിക്കുകള്‍ ചരിത്രത്തില്‍… ഡോ.വി.രാമന്‍കുട്ടി എഴുതുന്ന പംക്തി തുടരുന്നു
കോവിഡ് അനുബന്ധ മാനസിക സംഘർഷങ്ങൾ പഠനവിഷയമാകണം
സാമൂഹിക സമ്പർക്കമാണ് സാധാരണ മനുഷ്യരിൽ സ്വാസ്ഥ്യം നിലനിർത്തുന്നത്. ലോക്ഡൌൺ മൂലം ദീർഘനാൾ സമ്പർക്കവിലക്ക് നിലനിൽക്കുമ്പോൾ സമൂഹത്തില്‍ നിന്നു നാം വിഘടിച്ചു പോകുന്ന പ്രതീതിയുണ്ടാകും. ആത്മഹത്യാശ്രമങ്ങൾ വർധിക്കുന്നത് ഇക്കാലത്താണ്. തൊഴിൽ നഷ്ടം, കടബാധ്യത, ബാങ്ക് വായ്‌പ പ്രശ്നങ്ങൾ എന്നിവയും മനസികനിലയിൽ വ്യതിയാനങ്ങളുണ്ടാക്കും.
പ്രണയം പടര്‍ത്തിയ പേനുകള്‍
നമ്മുടെ പേനുകളാണ് പ്രാണിലോകത്തിലെ (Insect) ഏറ്റവും കുഞ്ഞന്മാർ. അതുകൊണ്ട് തന്നെ ഇവ ശാസ്ത്രത്തിന് പ്രത്യേക ഇഷ്ടവും കൗതുകവും ഉള്ള പഠനമാതൃകയാണ്. രോഗവാഹകരായ പ്രാണികളെപറ്റിയും രോഗപ്പകർച്ചകളേപറ്റിയും പഠിക്കാനും തന്മാത്രാതല പ്രക്രിയകൾ പരിശോധിക്കാനും പേനിനെയാണ് ഉപയോഗിക്കുന്നത്.