റേഷന്‍ കാര്‍ഡ് നമുക്ക് സ്വന്തമല്ല; വിവരങ്ങള്‍ ചോരുന്ന സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ സ്വകാര്യതയ്ക്ക് ഭീഷണി

കേരളത്തിലെ എല്ലാ വോട്ടര്‍മാരുടെയും, റേഷന്‍കാര്‍ഡില്‍ പേരുള്ളവരുടെയും സകല വിവരങ്ങളും പുറത്തുവിടുകവഴി സര്‍ക്കാര്‍ വളരെ വലിയ സുരക്ഷാവീഴ്ചക്കാണ് കളമൊരുക്കിയിരിക്കുന്നത്. ഫലപ്രദമായി ഉപയോഗിക്കാവുന്ന ഈ ഡാറ്റ ഉപയോഗിച്ച് ഇനി എന്തൊക്കെ പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് കാത്തിരുന്നു കാണാം. എന്തായാലും വ്യക്തിവിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിലെ അലംഭാവം സർക്കാർ സംവിധാനങ്ങൾ വെടിഞ്ഞേ മതിയാകൂ. അതിനായി ശക്തമായ ശബ്ദമുയർത്തേണ്ട അവസരമാണിത്. റേഷന്‍ കാര്‍ഡിന്റെ ഇന്റര്‍നെറ്റ് വിവരസംഭരണി ഒരുദാഹരണം മാത്രമാണ്. നമ്മുടെ സര്‍ക്കാരുകളുടെ ഒട്ടുമിക്ക ഓണ്‍ലൈന്‍ സംവിധാനങ്ങളും യാതൊരുവിധ സുരക്ഷയുമില്ലാതെ പ്രവര്‍ത്തിക്കുന്ന ദുര്‍ബലമായ സംവിധാനങ്ങളാണെന്നതാണ് വാസ്തവം.

തുടര്‍ന്ന് വായിക്കുക

ശരിയ്ക്കും ഈ മഴത്തുള്ളിയ്ക്ക് എന്ത് സ്പീഡ് വരും?

മഴത്തുള്ളിൽ രണ്ട് ബലങ്ങളാണ് പ്രവർത്തിക്കുന്നത്- ഗുരുത്വാകർഷണവും വായുപ്രതിരോധവും. ഇതിൽ ഗുരുത്വാകർഷണം എപ്പോഴും താഴേയ്ക്കും, വായുപ്രതിരോധം എപ്പോഴും ചലനദിശയ്ക്ക് എതിർദിശയിലും (ചലനത്തെ പ്രതിരോധിയ്ക്കുന്ന രീതിയിൽ) ആയിരിക്കും. അതായത്, താഴേയ്ക്ക് വീഴുന്ന മഴത്തുള്ളിയിൽ ഈ രണ്ട് ബലങ്ങളും പരസ്പരം എതിർദിശയിലാണ് പ്രവർത്തിക്കുന്നത്. ഗുരുത്വാകർഷണത്തിന് എപ്പോഴും ഏതാണ്ടൊരേ ശക്തിയാണ്, അത് തുള്ളിയുടെ പിണ്ഡത്തെ മാത്രമേ ആശ്രയിയ്ക്കൂ. പക്ഷേ വായുപ്രതിരോധം അല്പം കൂടി സങ്കീർണമാണ്. അത് തുള്ളിയുടെ വലിപ്പം, രൂപം, ചലനവേഗത, വായുവിന്റെ സാന്ദ്രത എന്നിവയെ ഒക്കെ ആശ്രയിച്ച് മാറും.

തുടര്‍ന്ന് വായിക്കുക

നാളത്തെ ഊർജ്ജസ്രോതസ്സിനെ പരിചയപ്പെടുക: മീഥേന്‍ ഹൈഡ്രേറ്റ്

സമുദ്രാന്തര്‍ഭാഗത്തും ധ്രുവപ്രദേശങ്ങളിലും അലാസ്‌ക, സൈബീരിയ തുടങ്ങിയ പ്രദേശങ്ങളിലെ മഞ്ഞുമലകള്‍ക്കടിയിലും മീഥേന്‍ ഹൈഡ്രേറ്റുണ്ട്.വാണിജ്യതോതില്‍ മീഥേന്‍ വാതകം വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ ഇത് നാളേക്കുള്ള വാതക ഇന്ധനമാണ്.

തുടര്‍ന്ന് വായിക്കുക

സ്മാർട്ട്ഫോൺ ബാറ്ററിയെപ്പറ്റി എട്ടു കാര്യങ്ങൾ

സ്മാർട്ട്ഫോണുകളിലുപയോഗിക്കുന്ന ലിത്തിയം അയോൺ ബാറ്ററികളെപ്പറ്റി പൊതുവായ ചില കാര്യങ്ങൾ വിശ്വപ്രഭ എഴുതുന്നു. ലിത്തിയം അയോൺ ബാറ്ററികളുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപകരണങ്ങൾ ഉപയോഗിക്കുന്ന എല്ലാവരും അവശ്യം വായിച്ചിരിക്കേണ്ട ലേഖനം.

തുടര്‍ന്ന് വായിക്കുക

ധനശാസ്ത്ര നൊബേൽ വീണ്ടും നവലിബറൽ സൈദ്ധാന്തികർക്ക്

അമർത്യാസൈൻ, ജോസഫ് സ്റ്റിഗ്ലിറ്റസ്, അഗസ്റ്റസ് ഡീറ്റൺ എന്നിങ്ങനെ രണ്ട് മൂന്ന് പേരെ മാറ്റിനിർത്തിയാൽ, പിന്നിട്ട കാൽ നൂറ്റാണ്ടിനിടയിൽ പുരസ്കാരജേതാക്കളായവരെല്ലാം ആധുനിക കമ്പോളത്തിന്റെ മാസ്മരികതയിലേക്ക് സംഭാവന നൽകിയവരാണ്. ഈ വർഷത്തെ നൊബേൽ പുരസ്കാരവും നീങ്ങിയത് നവലിബറൽ സൈദ്ധാന്തികരെ ആദരിക്കുന്ന രീതിയിലേക്ക് തന്നെയാണ്.

തുടര്‍ന്ന് വായിക്കുക

മാംസാഹാരം – ഭാരതീയപാരമ്പര്യത്തിലും ആധുനിക ശാസ്ത്രദൃഷ്ടിയിലും

[dropcap]പ[/dropcap]രമ്പരാഗത മാദ്ധ്യമങ്ങളും നവമാദ്ധ്യമങ്ങളും മാംസാഹാരത്തിനെതിരേ ഘോരഘോരം പ്രസംഗിക്കുന്ന മുറിവൈദ്യന്മാരെക്കൊണ്ടു നിറയുകയാണ്. പാരമ്പര്യ ചികിത്സാരീതിക്കാർ, പൈതൃകശാസ്ത്രപ്രചാരകർ, വൈദികഹൈന്ദവ സംസ്കാരത്തിന്റെ വക്താക്കൾ, പ്രകൃതിജീവനപ്രചാരകർ തുടങ്ങിയവരൊക്കെ  മാംസാഹാരത്തിനെതിരേ നില്‍ക്കുന്നതായാണ് കാണുന്നത്. അത് ഭാരതീയമായ ഭക്ഷണശൈലിയിൽ

തുടര്‍ന്ന് വായിക്കുക

ലൂക്ക – ജീവവൃക്ഷത്തിന്റെ സുവിശേഷം

ജീവൻ നമ്മുടെ ഗ്രഹത്തിൽ ഉൽഭവിച്ച കാലത്തെ ജീവരൂപമല്ല ലൂക്ക. ഇന്നത്തെ ജീവിവിഭാഗങ്ങളായി പരിണമിക്കാൻ വേണ്ട അടിസ്ഥാന സ്വഭാവങ്ങൾ കൈവന്ന അവസ്ഥയെയാണ് ലൂക്ക പ്രതിനിധീകരിക്കുന്നത്. ഇന്നുള്ള എല്ലാ ജീവിവിഭാഗങ്ങളുടെയും പൊതു പൂർവിക(ൻ).

തുടര്‍ന്ന് വായിക്കുക

തൌളസിനും ഹോൾഡെയിനും കോസ്റ്റർലിറ്റ്സിനും നൊബേൽ സമ്മാനം കൊടുത്തതെന്തിന്?

ദ്രവ്യത്തിന്റെ ടോപ്പോളജിക്കൽ അവസ്ഥകളെയും അവസ്ഥാന്തരങ്ങളെയും സംബന്ധിച്ച സൈദ്ധാന്തിക കണ്ടെത്തലുകൾക്ക് 2016ലെ ഭൌതികശാസ്ത്രനൊബേൽ കരസ്ഥമാക്കിയ ശാസ്ത്രജ്ഞരുടെ ഗവേഷണനേട്ടങ്ങളിലേക്ക് ഒരെത്തിനോട്ടം.

തുടര്‍ന്ന് വായിക്കുക