നത ഹുസൈന്റെ വിക്കി യാത്രകൾ RADIO LUCA

വിക്കിപീഡിയ 20ാം വർഷം ആഘോഷിക്കുകയാണ്. വിക്കിപീഡിയ നടന്ന വഴികൾ, അതിന്റെ ലക്ഷ്യങ്ങൾ, കോവിഡ് കാലത്തെ വിക്കി ഇടപെടലുകൾ, വിക്കിപീഡിയയിൽ ലിംഗസമത്വം എത്രമാത്രമുണ്ട് ? മുതലായ കാര്യങ്ങൾ ഡോ. നത ഹുസൈൻ സംസാരിക്കുന്നു…

വാക്സിൻ മിക്സിംഗും ICMR പഠനവും

ഒരു വാക്സിനെ തുടർന്ന് മറ്റൊരു വാക്സിൻ നൽകുന്ന ‘വാക്സിൻ മിക്സിങ്ങ്’ രീതി ഒരു പക്ഷെ ഫലപ്രദമായിരിക്കാം. ഇതിനെ പറ്റി പഠനങ്ങൾ നടന്നു വരുന്നു. ഏതു തരം വാക്സിനുകൾക്കാണ് ഇത് ഫലപ്രദമാവുക, തമ്മിലുള്ള ഇടവേള എന്തായിരിക്കണം, ആദ്യം ഏതു വാക്സിൻ ആണ് നൽകേണ്ടത് എന്ന കാര്യങ്ങൾ ഒക്കെ വിശദമായി പഠിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. 18 പേരിൽ മാത്രം നിരീക്ഷിച്ച് കോവിഷീൽഡിന്റെ കൂടെ കോവാക്സിൻ  കൊടുക്കാമെന്ന ICMRന്റെ  പ്രസ്താവന പുനഃപരിശോധിക്കേണ്ടതുണ്ട്. പുതിയ ICMR. പഠനത്തിന്റെ പശ്ചാത്തലത്തിൽ ഡോ.കെ.കെ.പുരുഷോത്തമൻ സംസാരിക്കുന്നു…

കോവിഡ് -19 വാക്സിനുകളും ബ്രേക്ക്ത്രൂ  രോഗപ്പകർച്ചയും – നമ്മൾ ആശങ്കപ്പെടേണ്ടതുണ്ടോ ?

പൂർണ്ണമായും വാക്സിനേഷൻ  ലഭിച്ച വ്യക്തികളിൽ ഉണ്ടാകുന്ന അണുബാധകൾ ബ്രേക്ക്ത്രൂ (breakthrough) അണുബാധകൾ എന്നറിയപ്പെടുന്നു.

കോവിഡ് 19 രോഗനിർണയത്തിന് ഗ്രഫീനും

ലോകത്തിലെ ഏറ്റവും നേർത്ത പദാർത്ഥം എന്നറിയപ്പെടുന്ന ഗ്രഫീൻ, SARS-CoV-2 വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താനും ഉപയോഗിക്കാം എന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. നിലവിലുള്ള രീതിയെക്കാളും വളരെ വേഗത്തിലും ക്യത്യമായും ഈ വിദ്യയിലൂടെ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താനാകുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.

ഡെൽറ്റ പ്ലസ് ജനിതക വ്യതിയാനം എത്രത്തോളം അപകടകരമാണ് ? RADIO LUCA

കോവിഡ് വൈറസിന്റെ ഡെൽറ്റ പ്ലസ് ജനിതക വ്യതിയാനം എത്രത്തോളം അപകടകരമാണ് ?ഡോ.ടി.എസ്.അനീഷ് (ആസോസിയേറ്റ് പ്രൊഫസർ, കമ്യൂണിറ്റി മെഡിസിൻ, തിരുവനന്തപുരം, മെഡിക്കൽ കോളേജ്) സംസാരിക്കുന്നു..കേൾക്കാം

ഡെൽറ്റ പ്ലസ് വൈറസ് വകഭേദം

പുതുതായി ആവിർഭവിച്ച ഡെൽറ്റാ പ്ലസ് (Delta Plus) കോവിഡ് വൈറസ് വകഭേദത്തെ സംബന്ധിച്ച് വിദഗ്ധർക്കിടയിലും പൊതുസമൂഹത്തിലും ചർച്ചകൾ നടന്നു വരികയാണ്. ഡെൽറ്റാ പ്ലസ് മൂന്നാംതരംഗത്തിന് കാരണമാകുമോ ?

Close