കേരളവും കോവിഡ് വ്യാപനവും – ഡോ.ഗഗൻദീപ് കാങ് സംസാരിക്കുന്നു

Read Time:5 Minute

‘The Wire’ നു വേണ്ടി പ്രശസ്ത വൈറോളജിസ്റ്റ് പ്രൊഫ: ഗഗൻദീപ് കാങുമായി കരൺ ഥാപ്പർ നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ

കോവിഡ് കേസുകൾ കൈകാര്യം ചെയ്യുന്നതിൽ കേരളം വളരെ ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് ഇത് മാതൃകയാക്കാവുന്നതാണ്. കേരളത്തിൽ ഇപ്പോൾ വർദ്ധിച്ചു വരുന്ന കോവിഡ് കേസുകൾ യഥാർത്ഥ ചിത്രത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്. ഇക്കാര്യത്തിൽ കേരളത്തെക്കുറിച്ച് വലിയ ആശങ്കയുടെ ആവശ്യമില്ല. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 2-3% ജനസംഖ്യ മാത്രമുള്ള ഒരു സംസ്ഥാനത്ത് രാജ്യവ്യാപകമായുള്ള കോവിഡ് കേസുകളിൽ ശരാശരി 50% ത്തിലധികം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനുള്ള കാരണങ്ങൾക്ക് ഏറ്റവും നല്ല വിശദീകരണം ICMR ന്റെ നാലാമത്തെ Sero-Survey Data യിൽ നമുക്ക് കാണാം. അതിൽ Seroprevalence -ന്റെ ദേശീയ ശരാശരി 68% ആണ്, പക്ഷേ കേരളത്തിൽ Seroprevalence ശരാശരി 43% മാത്രമാണ്. അത് ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്.

രാജ്യവ്യാപകമായി കേരളത്തെക്കുറിച്ച് മനസ്സിലാക്കാത്തതോ, വിലമതിക്കപ്പെടാത്തതോ ആയ മറ്റ് നിർണ്ണായക വസ്തുതകളും ഉണ്ട്. ഒന്ന്, കേരളം ഒരു ദിവസം ശരാശരി 140,000 ടെസ്റ്റുകൾ നടത്തുന്നു. (28/07/21) കേരളത്തിൽ  194,000 ടെസ്റ്റുകൾ നടന്നു. കേരളത്തെ അപേക്ഷിച്ച് മൂന്നു മടങ്ങ് ജനസംഖ്യയുള്ള പശ്ചിമ ബംഗാളിൽ ദിവസവും 50,000 ടെസ്റ്റ് മാത്രമാണ് നടത്തുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ ടെസ്റ്റുകൾ നടത്തുന്നതിനു പുറമേ, കൂടുതൽ പോസിറ്റിവിറ്റി ഉള്ള സ്ഥലങ്ങൾ തിരഞ്ഞെടുത്താണ് കേരളത്തിൽ കൂടുതൽ ടെസ്റ്റുകൾ നടത്തുന്നത്, അതും കൂടുതൽ പോസിറ്റീവ് ഫലങ്ങൾ ലഭിക്കുവാൻ കാരണമാകുന്നു. കൂടാതെ സമാർട്ട് ടെസ്റ്റ് (ടെസ്റ്റ് കിറ്റ്) സംവിധാനങ്ങൾ ധാരാളമായി ഉപയോഗിക്കുന്നതും ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് കൂടുവാനുള്ള മറ്റൊരു കാരണമാണ്.

കോവിഡ് ഡെൽറ്റാ (Delta) വേരിയന്റ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ എത്തിയത് വൈകിയാണ് എന്നത് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇപ്പോൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഉയർന്ന പോസിറ്റീവിറ്റി നിരക്കിന് ഇത് ഒരു കാരണമാണ്.

കേരളത്തിന് വാക്സിനേഷന്റെ കാര്യത്തിലും വലിയ നേട്ടങ്ങൾ കൈവരിക്കാനായിട്ടുണ്ട്. ഒന്ന്, 7.5% എന്ന ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ കേരളം അവിടുത്തെ ജനസംഖ്യയുടെ 20% പേർക്ക് രണ്ട് ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞു. രണ്ടാമതായി, ആദ്യ ഡോസ് വാക്സിനേഷന്റെ കാര്യമെടുക്കുകയാണെങ്കിൽ, കേരളത്തിലെ ജനസംഖ്യയുടെ 38% ആദ്യ ഡോസ് എടുത്തു കഴിഞ്ഞു, ദേശീയ ശരാശരി അത് 25% മാത്രമാണ്. ഇതിനർത്ഥം സംസ്ഥാനത്ത്  കുറഞ്ഞ Sero – positivity കാണിക്കുന്നതു പോലെ, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അവിടുത്തെ ജനങ്ങളെ വൈറസിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള മികച്ച പ്രവർത്തനങ്ങളാണ് കേരള സർക്കാർ കൈക്കൊള്ളുന്നത്.

ദേശീയ ശരാശരി കോവിഡ് മരണനിരക്കായ 1.3% ത്തെ അപേക്ഷിച്ച് കേരളത്തിന്റെ കോവിഡ് മരണനിരക്ക് ദേശീയ ശരാശരിയുടെ ഏതാണ്ട് മൂന്നിലൊന്ന് മാത്രമായ  0.5 % മാണ്. ദിവസവും 20,000 ത്തിൽ അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും അതിനായി 50% ആശുപത്രി കിടക്കകളും, ICU, മറ്റ് സംവിധാനങ്ങളും മാത്രമേ ആവശ്യമായി വരുന്നുള്ളു. ആ സാഹചര്യം നേരിടാൻ കേരളത്തിലെ ആരോഗ്യരംഗം സുസജ്ജമാണ്. എന്നിരുന്നാലും, 1.2 ൽ എത്തി നിൽക്കുന്ന R നമ്പർ കുറച്ചു കൊണ്ടുവരുവാനുള്ള നടപടികൾ കേരളം സ്വീകരിക്കണം. പെരുന്നാളിന് മൂന്ന് ദിവസത്തേക്ക് കോവിഡ് നിയന്ത്രണങ്ങൾ നീക്കാനുള്ള കേരള തീരുമാനത്തെയും, സമീപകാല സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വലിയ രാഷ്ട്രീയ റാലികൾ അനുവദിക്കാനുള്ള മുൻ തീരുമാനത്തെയും പ്രൊഫ. കാങ് വിമർശിച്ചു.

പരിഭാഷ: ഷബീബ നൂറൈങ്ങാനകം

ഈ അഭിമുഖം പൂർണ്ണരൂപം കാണാം


Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ആൽബർട്ട് ബാൻഡുറ – എക്കാലത്തെയും മികച്ച മനഃശാസ്ത്ര ഗവേഷകൻ
Next post ഭൗതികശാസ്ത്ര ചരിത്രത്തിലെ ജ്ഞാനശാസ്ത്രത്തിന്റെ ചില വഴികൾ