ആറ്റോമിക് ക്ലോക്ക് ബഹിരാകാശത്തേക്ക്

ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും കൃത്യതയേറിയ ആറ്റോമിക് ക്ലോക്ക് ഇന്ന് (ജൂണ്‍ 25) പരിക്രമണപഥത്തിലെത്തും. നാസ ഡീപ് സ്പേസ് ആറ്റോമിക് ക്ലോക്ക് എന്നാണ് ഇതിന്റെ പേര്.  ഒരു പരീക്ഷണദൗത്യമാണിത്. സ്പേസ്-എക്സ് എന്ന സ്വകാര്യബഹിരാകാശ കമ്പനിയുടെ ഫാല്‍ക്കണ്‍ ഹെവി എന്ന റോക്കറ്റിലാണ് ഇതിനെ പരിക്രമണപഥത്തിലേക്ക് എത്തിക്കുക.  ഇന്ന്  ഉച്ചയോടെ വിക്ഷേപണം നടക്കും.

ഡാറ്റ സൂക്ഷിക്കാൻ കഴിയുന്ന RAM – കമ്പ്യൂട്ടർ രംഗത്ത് പുതുയുഗം വരുന്നു

ഡാറ്റ കൈകാര്യം ചെയ്യുന്നതില്‍ നല്ല വേഗതയുണ്ടെങ്കിലും സ്ഥിരമായി ഡാറ്റ സ്റ്റോര്‍ ചെയ്യാന്‍ കഴിയുന്ന ഒന്നല്ല RAM. വൈദ്യുതിപോയാല്‍ ഉള്ള ഡാറ്റ അപ്പോള്‍ പോകും. ഡാറ്റ സ്റ്റോര്‍ ചെയ്യാന്‍ നാം ഉപയോഗിക്കുന്ന ഹാര്‍ഡ്‍ഡിസ്ക്, പെന്‍ഡ്രൈവ് തുടങ്ങിയവയുടെ പ്രശ്നം ഡാറ്റ കൈകാര്യം ചെയ്യാനുള്ള അതിന്റെ വേഗതക്കുറവാണ്. RAMന് ഉള്ള വേഗത നമ്മുടെ പെന്‍ഡ്രൈവിന് ഉണ്ടായാല്‍ രണ്ടുതരം മെമ്മറികളെക്കുറിച്ച് ആലോചിക്കേണ്ട കാര്യം തന്നെ ഇല്ല!

അതിചാലകതയില്‍ പുതിയ അധ്യായവുമായി ഇന്ത്യന്‍ ഗവേഷകര്‍

ഊര്‍ജത്തിന്റെ ഏറ്റവും കാര്യക്ഷമമായ വിനിയോഗത്തിലൂടെ സൂക്ഷ്മ ഉപകരണങ്ങളുടെ ശേഷി വര്‍ധിപ്പിക്കാന്‍ വെമ്പുന്ന കാലഘട്ടമാണിത്. ഇതിനിടയില്‍  ഇന്ത്യയിലെ രണ്ടു ഗവേഷണസ്ഥാപനങ്ങളില്‍ നിന്ന് വന്ന വാര്‍ത്തകള്‍ വലിയ ആകാംക്ഷ ജനിപ്പിക്കുന്നതാണ്. അതിചാലകത്വം അഥവാ സൂപ്പര്‍കണ്ടക്ടിവിറ്റിയാണ് താരം. മൂന്ന് ദശാബ്ദക്കാലമായി വലിയ ഒരുഭാഗം ഗവേഷകര്‍ ഉറക്കം കളയുന്ന മേഖലയാണിത്. ഉദ്വേഗഭരിതമായ സൂപ്പർ കണ്ടക്ടിവിറ്റിയുടെ ഈ ചരിത്രത്തിലേക്ക് ഇന്ത്യൻ ശാസ്ത്രജ്ഞരും ഒരദ്ധ്യായം എഴുതിച്ചേർത്തിരിക്കുന്നതായാണ് അടുത്തകാലത്ത് വാര്‍ത്തവരുന്നത്.

ഇൻസൈറ്റ് ചൊവ്വാഴ്ച ചൊവ്വയിലിറങ്ങും

ബഹിരാകാശ ഗവേഷണചരിത്രത്തിൽ, പ്രത്യേകിച്ച്‌ ചൊവ്വാപര്യവേഷണത്തിൽ പുതിയൊരു അധ്യായം പിറക്കുകയാണ്‌. 2018 നവംബര്‍ 27, ചൊവ്വാഴ്‌ച ഇന്ത്യൻ സമയം പുലര്‍ച്ചെ 1.30 ന്‌ (EST നവംബര്‍ 26; 3.00pm) നാസയുടെ ചൊവ്വാ പര്യവേഷണ ദൗത്യമായ ഇൻസൈറ്റ്‌ ചൊവ്വയുടെ മണ്ണിലിറങ്ങുന്നു.

നോബല്‍ സമ്മാനം 2018 – ഭൗതികശാസ്ത്രം – പ്രകാശം കൊണ്ടുണ്ടാക്കിയ ചവണ

ഡോണ സ്‌ട്രിക്‌ലാൻഡ്, ആർതർ അഷ്‌കിൻ, ഗെരാർഡ് മൗറോ എന്നിവരാണ് ഇത്തവണ ഭൗതികശാസ്ത്രത്തിനുള്ള നോബൽ പുരസ്‌കാരത്തിന് അർഹരായിരിക്കുന്നത് .

സ്റ്റീഫൻ ഹോക്കിങ് അന്തരിച്ചു.

സ്റ്റീഫൻ ഹോക്കിങ്ങിന് ആദരാഞ്ജലികള്‍ വിഖ്യാതനായ ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫൻ വില്യം ഹോക്കിങ്ങ് അന്തരിച്ചു. 2018 മാർച്ച് 14 നു്, 76-ാം വയസ്സിലായിരുന്നു അന്ത്യം. തമോഗർത്തങ്ങളെക്കുറിച്ചുള്ള പല വിവരങ്ങളും ഹോക്കിംഗിന്റെ സംഭാവനയാണ്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ ഗണിതശാസ്ത്രത്തിലെ ലുക്കാഷ്യൻ...

Close