ഗണിത ഒളിമ്പ്യാഡ്: അപേക്ഷ സെപ്റ്റംബർ 8 വരെ
8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് IOQM (Indian Olympiad Qualifier in Mathematics 2022-23) എഴുതാൻ സെപ്റ്റംബർ 8 വരെ രജിസ്റ്റർ ചെയ്യാം
അന്താരാഷ്ട്ര അസ്ട്രോണമി & അസ്ട്രോഫിസിക്സ് ഒളിമ്പ്യാഡിൽ ഇന്ത്യയ്ക്ക് മികച്ച വിജയം
ജോർജിയയിൽ നടന്നുകൊണ്ടിരിക്കുന്ന 15 മത് അന്താരാഷ്ട്ര അസ്ട്രോണമി അസ്ട്രോഫിസിക്സ് ഒളിമ്പ്യാഡിൽ ഇന്ത്യയ്ക്ക് 3 സ്വർണ്ണവും , 2 വെള്ളിയും ലഭിച്ചു.
കടലിലെ പരാഗണം
സയൻസ്” ജേണലിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ, മൃഗങ്ങളുടെ മധ്യസ്ഥതയിലുള്ള പരാഗണം പരിണമിച്ചത് കരയിലല്ലാതെ വെള്ളത്തിനടിയിൽ ആണോ എന്ന ചോദ്യം ഉയർത്തുന്നു..
പ്രോട്ടോണിനകത്ത് പുതിയൊരാൾ
ഡോ.എൻ.ഷാജിഫിസിക്സ് അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail പ്രോട്ടോണിനകത്ത് പുതിയൊരാൾ നെതർലൻഡ്സിലെ ശാസ്ത്രജ്ഞനായ റോജോയും (Juan Rojo) സഹപ്രവർത്തകരും 2022 ആഗസ്റ്റ് 18-ന് പ്രശസ്ത ഗവേഷണ ജേണലായ നേച്ചറിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ പ്രോട്ടോണുകളെക്കുറിച്ചുള്ള നമ്മുടെ ഇതുവരെയുള്ള ധാരണകൾ...
വളരെ ലളിതമായ ഒരു തുടക്കം
രഘുവീർ ഭാരതിയുടെ പുതിയ പുസ്തകമാണ് “So Simple a Beginning How Four Physical Principles Shape Our Living World”. ഇതിലൂടെ പ്രകൃതിയുടെ അതിമനോഹരമായ സങ്കീർണതയ്ക്കു പിന്നിൽ മറഞ്ഞിരിക്കുന്ന ഐക്യം ഒരു ബയോഫിസിസ്റ്റ് വെളിപ്പെടുത്തുന്നു.
ഡോ. എൻ. കലൈസെൽവി – പുതിയ CSIR ഡയറക്ടർ ജനറൽ
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസെർച്ചിന്റെ (CSIR) ഡയറക്ടർ ജനറലായി ഡോ. എൻ. കലൈസെൽവിയെ നിയമിച്ചിരിക്കുന്നു. 38 ഗവേഷണ കേന്ദ്രങ്ങളിലായി 4500 ശാസ്ത്രജ്ഞർ ഗവേഷണം നടത്തുന്ന CSIRന്റെ തലപ്പത്ത് എത്തുന്ന ആദ്യത്തെ വനിതയാണ് ഡോ. കലൈസെൽവി.
അതിവിദൂരതയിൽ ‘ഇല്ലാത്ത’ നക്ഷത്രത്തിന്റെ ചിത്രം പകർത്തി ജയിംസ് വെബ്ബ് ടെലിസ്കോപ്പ്
നമുക്ക് അറിയാവുന്നതിൽ വെച്ച് ഏറ്റവും ദൂരെയുള്ള എരെൻഡെൽ (Earendel, WHL0137-LS) എന്ന നക്ഷത്രത്തിന്റെ ചിത്രം ജെയിംസ് വെബ്ബ് ടെലിസ്കോപ്പ് വിജയകരമായി പകർത്തിയിരിക്കുന്നു. ഒരു സംഘം ശാസ്ത്രജ്ഞർ 2022 അഗസ്റ്റ് രണ്ടിനാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. 88 നക്ഷത്ര രാശികളിൽ (Constellations) ഒന്നായ കേതവസ് (Cetus) രാശിയിലാണ് ഇതുള്ളത്.
ആകാശത്തെ കൂറ്റൻ വണ്ടിച്ചക്രം – ജെയിംസ് വെബ്ബ് ടെലിസ്കോപ്പിൽ നിന്നും പുതിയ ചിത്രം
ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് എടുത്ത കാർട്ട് വീൽ ഗാലക്സിയുടെ മനോഹരമായ ചിത്രം ശാസ്ത്രജ്ഞർ പുറത്തുവിട്ടിരിക്കുന്നു.