നിഴൽ കാണ്മാനില്ല !!!

സൂര്യൻ നിഴലില്ലാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന ദിവസങ്ങള്‍ (Zero Shadow Day) ഏപ്രിലിൽ കേരളത്തിലൂടെ  കടന്നുപോകുന്നു. ഈ ദിവസങ്ങളിൽ ഭൂമിയുടെ ചുറ്റളവും വ്യാസവും അളക്കാം. ഒപ്പം ലൂക്കയുടെ നിഴലില്ലാനേരം – ഫോട്ടോഗ്രഫി മത്സരത്തിൽ പങ്കെടുക്കാം.

ആകാശത്ത് ഗ്രഹങ്ങളുടെ സമ്മേളനം; എപ്പോൾ, എവിടെ, എങ്ങനെ കാണാം?

ജനുവരി 21 മുതൽ രാത്രി ആകാശത്ത് ആറ് ഗ്രഹങ്ങളെ ഒരേ സമയം കാണാൻ സാധിക്കും. ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവയാണ് ‘പ്ലാനറ്ററി പരേഡ് ” എന്നറിയപ്പെടുന്ന പ്രതിഭാസത്തിലൂടെ ആകാശത്ത് വിസ്മയ കാഴ്ച്ചയാകാൻ ഒരുങ്ങുന്നത്. സൂര്യാസ്തമയത്തിനു ശേഷം രാത്രി 8.30 വരെയാണ് ഗ്രഹങ്ങളെ കാണാന്‍ ഏറ്റവും നല്ല സമയം. [Planetary Parade]

താരനിശ- വാനനിരീക്ഷണ ക്യാമ്പുകൾ സമാപിച്ചു

ക്യാമ്പുകൾ സമാപിച്ചു കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെയും ആസ്ട്രോ കേരളയുടെയും സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരം വിതുര ഗവ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ, കോട്ടയം സി.എം.എസ് കോളേജ്, പാലക്കാട് അഹല്യ ക്യാമ്പസ് എന്നിവിടങ്ങളിൽ ഏപ്രിൽ...

പിൻവീൽ ഗ്യാലക്സിയിലെ സൂപ്പർനോവ -കേരളത്തിൽ നിന്നുള്ള കാഴ്ച്ച

പിൻവീൽ(M101) ഗ്യാലക്സിയിലെ SN2023ixf സൂപ്പർനോവ. 8 ഇഞ്ച് ടെലിസ്കോപ് ഉപയോഗിച്ച് 11.06.2023 നു ചാലക്കുടിയിൽനിന്നും പകർത്തിയ ചിത്രം. ഫോട്ടോ : ഡോ.നിജോ വർഗീസ്

ആൻഡ്രോമീഡ ഗാലക്സിയെ ചിത്രീകരിച്ചത് എങ്ങനെ ?

ഇരുപത്തി മൂന്ന് വയസ്സുള്ള കൊച്ചി മുണ്ടംവേലിയിലെ എംഇഎസ് കോളേജിലെ ബിബിഎ വിദ്യാർത്ഥിയായ എ.ആർ.കൃഷ്ണദാസ് ഒരു ടൈം ട്രാവൽ നടത്തിയതിന്റെ ത്രില്ലിലാണ്. അതും കൊച്ചിയിലെ അമരാവതിയിലെ തന്റെ വീടിന്റെ മേൽക്കൂരയിൽ നിന്ന്.

60 വർഷത്തിന് ശേഷം, വ്യാഴം ഭൂമിയുടെ ഏറ്റവും അടുത്ത് – ഇന്ന് വ്യാഴത്തെ അടുത്തുകാണൂ..

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം ഏതാണ്ടു അറുപതു വർഷങ്ങർക്കുശേഷം ഇന്ന് (2022 സെപ്റ്റംബർ 26ന് ) കൂടിയ തിളക്കത്തോടെ ഭൂമിയിൽനിന്നും ഏറ്റവും അടുത്തടുത്ത ദൂരത്തെത്തുന്നു(ഏതാണ്ട് 56 കോടി കിലോമീറ്റർ ).

ആൻഡ്രോമിഡ ഗാലക്സി – അസ്ട്രോ ഫോട്ടോഗ്രഫി

ഇരുപത്തിയഞ്ച് ലക്ഷം  വർഷം ശൂന്യതയിലൂടെ സഞ്ചരിച്ച് ക്യാമറയിലെത്തിയ  പ്രകാശകണികകൾ ആണ് ഈ ചിത്രത്തെ സൃഷ്ടിച്ചത്. ശരത് പ്രഭാവ് എഴുതുന്ന അസ്ട്രോഫോട്ടോഗ്രഫി പംക്തി

Close