Read Time:3 Minute

പേശീചലനങ്ങളെ സംസാരത്തിലേക്ക് വിവർത്തനം ചെയ്യാൻ കഴിയുന്ന ചെറിയ ഉപകരണം വഴി ഇനി വോക്കൽ കോഡുകൾ ഉപയോഗിക്കാതെ സംസാരിക്കാൻ സാധിക്കും. കഴുത്തിൽ ഒട്ടിച്ചു വെക്കാവുന്ന ഈ flexible patch, സംഭാഷണവുമായി ബന്ധപ്പെട്ട തൊണ്ടയുടെ ചലനങ്ങൾ കണ്ടെത്തുക മാത്രമല്ല, ഉപകരണത്തിന് ആവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് ആ ചലനത്തെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അതായത് ബാറ്ററി കൂടാതെ ഇത് പ്രവർത്തിപ്പിക്കാം. വിവിധതരം അസുഖങ്ങൾമൂലം വോക്കൽ കോർഡുകൾ തകരാറിലായ ആളുകൾക്ക് ആശയവിനിമയം നടത്താൻ ഉപകരണം സഹായിക്കും.

ചില ലോഹങ്ങളുടെ കാന്തിക ഗുണങ്ങൾ സമ്മർദത്തിന് വിധേയമാകുമ്പോൾ മാറുന്നതായി മുമ്പു നടന്ന പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതിന് ഒരു ഉദാഹരണമാണ് ഇരുമ്പിന്റെയും ഗാലിയത്തിന്റെയും “ഗാൽഫെനോൾ‘ എന്നറിയപ്പെടുന്ന ലോഹക്കൂട്ട്. ഇതേ ലോഹക്കൂട്ടാണ് തൊണ്ടയിലെ പേശികളുടെ ചലനം മൂലം ഉണ്ടാകുന്ന സൂക്ഷ്മമായ സമ്മർദത്തോട് പ്രതികരിക്കുന്ന പാച്ചിൽ ചേർത്തിരിക്കുന്നത്. ഒരു വ്യക്തി സംസാരിക്കാൻ ആവശ്യമായ ചലനങ്ങൾ നിർവഹിക്കുമ്പോൾ, സംസാരത്തിലേക്ക് വിവർത്തനം ചെയ്യാൻ കഴിയുന്ന വൈദ്യുത സിഗ്നലുകൾ ഉൽപാദിപ്പിക്കാൻ ഗാൽഫെനോൾ ലോഹക്കൂട്ടിനു സാധിക്കുമെന്ന് കണ്ടെത്തി. വളരെ നേർത്ത അഞ്ച് പാളികൾ കൊണ്ടാണ് പാച്ച് നിർമ്മിച്ചിരിക്കുന്നത്.

പാച്ചിന്റെ പുറം പാളികൾ മൃദുവായതും വഴക്കമുള്ളതുമായ സിലിക്കൺ മെറ്റീരിയൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, അതേസമയം, സിലിക്കണും മൈക്രോ മാഗ്നറ്റും കൊണ്ട് നിർമ്മിച്ച മധ്യ പാളി തൊണ്ടയിലെ പേശികളുടെ ചലനത്തിനനുസരിച്ച് വ്യത്യാസപ്പെടുന്ന ഒരു കാന്തികക്ഷേത്രം സൃഷ്ടിക്കുന്നു. അതിനു ചുറ്റുമുള്ള രണ്ട് പാളികൾ, ചെമ്പ് കമ്പികൾ കൊണ്ട് നിർമ്മിച്ച ഈ കാന്തിക-മണ്ഡല മാറ്റങ്ങളെ വൈദ്യുത സിഗ്നലുകളാക്കി മാറ്റുന്നു. ഈ വൈദ്യുത സിഗ്നലുകൾ പിന്നീട് പൾസുകളെ സംസാരത്തിലേക്ക് വിവർത്തനം ചെയ്യുന്ന ഒരു മെഷീൻ ലേണിങ് അൽഗോരിതത്തിലേക്ക് നൽകുന്നു. എട്ട് പേരിൽ നടത്തിയ പരീക്ഷണത്തിൽ, പാച്ചിന്റെ വൈദ്യുത പ്രേരണകളെ സംഭാഷണത്തിലേക്ക് വിവർത്തനം ചെയ്യുന്നതിൽ അൽഗോരിതം ഏകദേശം 95% കൃത്യതയുള്ളതായി കണ്ടെത്തി.


അവലംബം: New self-powered throat patch could help people speak without vocal cords | Live Science >>>

Happy
Happy
80 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
20 %

Leave a Reply

Previous post നിയാണ്ടർത്തലുകൾക്ക് സംസാരിക്കാൻ കഴിഞ്ഞിട്ടുണ്ടാകുമോ ?
Next post സീക്രട്ട് ഏജന്റ് കുർട്ട് ഗോഡൽ?!
Close