ശരത്ത് മുത്തേരി
പുഴയോര വനങ്ങൾ , നിത്യ ഹരിത വനങ്ങൾ,അർദ്ധ നിത്യ ഹരിത വനങ്ങൾ,ആർദ്ര ഇലപൊഴിയും വനങ്ങൾ,തുറസ്സായ വനപ്രദേശങ്ങൾ തുടങ്ങിയ ഉൾക്കൊള്ളുന്നതാണ് അതിരപ്പിള്ളി വാഴച്ചാൽ റിസർവ് ഫോറസ്റ്റ്. ഈ ആവാസ വ്യവസ്ഥകൾ എല്ലാം തന്നെ അവിടുത്തെ ചിത്രശലഭ വൈവിധ്യത്തെ പിന്തുണക്കുന്നു, 1995 മുതൽ 2012 വരെ വിവിധ സീസണുകളിൽ ആയി സി . സുശാന്ത്, വി വി രാജശ്രീ എന്നിവർ നടത്തിയ പഠനങ്ങളിൽ നിന്നും 223 ഇനം ചിത്രശലഭങ്ങളെ നിരീക്ഷിച്ചിട്ടുണ്ട്.- പുഴയോര വനങ്ങൾ :161 ഇനം ചിത്രശലഭങ്ങൾ
- നിത്യ ഹരിത വനങ്ങൾ : 113 ഇനം ചിത്രശലഭങ്ങൾ
- അർദ്ധ നിത്യ ഹരിതവനങ്ങൾ: 83 ഇനം ചിത്രശലഭങ്ങൾ
- ആർദ്ര ഇല പൊഴിയും വനങ്ങൾ:72 ഇനം ചിത്രശലഭങ്ങൾ
- തുറസ്സായ വനപ്രദേശങ്ങൾ: 71 ചിത്രശലഭങ്ങൾ
റിപ്പേറിയൻ വനം, നദി തീരവനം ഈ മേഖലകൾ ചിത്രശലഭങ്ങൾക്ക് ഏറെ പ്രാധാന്യം എറിയതാണ്. ഇവയുടെ ചുറ്റുമായി കാണപ്പെടുന്ന പാച്ചുകൾ താരതമ്യേന ഇവയെക്കാൾ നനവേറിയതായതിനാൽ തന്നെ ഇവ വേനൽക്കാലത്ത് പോലും ധാരാളം ജീവിവർഗങ്ങളെ ഉൾക്കൊള്ളുന്നവയാണ്, ചെളിയൂറ്റൽ (mud puddling) ആയി ധാതു ലവണങ്ങൾ കൊണ്ടു സമ്പന്നമായിരിക്കുന്ന ഈ സ്ഥലങ്ങളെയാണ് ചിത്രശലഭങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത്. ഈ ധാതു ലവണങ്ങളെല്ലാം തന്നെ ചിത്രശലഭങ്ങളുടെ പ്രത്യുൽപാദന പ്രക്രിയയിൽ മുഖ്യപങ്ക് വഹിക്കുന്നു. അതിനാൽതന്നെ പുഴയോര വനങ്ങളിൽ 223 ഇനങ്ങളിൽ 161 ഇനം ചിത്രശലഭങ്ങളെ നിരീക്ഷിക്കാൻ സാധിക്കുന്നു. ആയിരത്തിത്തിലധികം എണ്ണം വരുന്ന ചിത്രശലഭങ്ങളുടെ കൂട്ടം ചേരലും ഇവിടെ കാണാൻ സാധിക്കും.
Mottledemigrants, Chocolate Albatross, Common Albatross, Blue tiger, Dark blue tiger, Stripped Tiger, Double BandedCrow and Common Crow എന്നീ ചിത്രശലഭങ്ങളെയാണ് പ്രധാനമായും വേനൽക്കാലത്ത് ചാലക്കുടി പുഴയോരത്ത് mud puddling ചെയ്യുന്നത് കാണാനാവുക. ഇവയ്ക്കു പുറമേ Common Blue Bottle, Common Jay, Malabar banded Swallowtail, Southern Birdwing, Great Orange tip, Plain Puffin, Painted Sawtooth, Common Ciliate Blue, Pointed Ciliate Blue, Angled Pierrot, Banded Blue Pierrot, Common Pierrot, Common Line Blue, Dark Pierrot, Quaker and Malayan എന്നീ 16 ഇനം വരുന്ന ചിത്രശലഭങ്ങൾ വലുതോ ചെറുതോ ആയ കൂട്ടങ്ങളായി mud puddling ചെയ്യുന്നതും കാണാം. ഈ മേഖലയിൽ കണ്ടു വരുന്ന മിക്ക സസ്യങ്ങളും തന്നെ ചിത്രശലഭങ്ങളുടെ ആഹാരസസ്യങ്ങൾ ആണ്. അതു കൊണ്ടു തന്നെ ഈ മേഖലയുടെ നാശം എന്നു പറയുന്നത് ഈ ചിത്രശലഭങ്ങളുടെയും നാശത്തിലേക്ക് വഴിയൊരുക്കുന്നതാണ്
അപൂർവ്വവും, തനതുമായ ചിത്രശലഭങ്ങൾ
അപൂർവവും തനതുമായ സസ്യ ജന്തുവൈവിധ്യം നിറഞ്ഞതാണ് അതിരപ്പിള്ളി വാഴച്ചാൽ റിസർവ് ഫോറെസ്റ്റ്. പശ്ചിമഘട്ടത്തിൽ കണ്ടു വരുന്ന 37 ഇനം തനതു ചിത്രശലഭങ്ങളിൽ 21 ഇനം തനതു ചിത്രശലഭങ്ങളെ അതിരപ്പിള്ളി വാഴച്ചാൽ റിസർവ് ഫോറസ്റ്റ് നിന്നും പഠനത്തിന്റെ ഭാഗമായി നിരീക്ഷിക്കാൻ സാധിച്ചിട്ടുണ്ട്.
അവയുടെ പട്ടിക ചുവടെ ചേർക്കുന്നു. (ചിത്രങ്ങള്‍ താഴെ ചിത്രഗാലറിയില്‍ കൊടുത്തിരിക്കുന്നു)
Sl No. | Common name | Scientific Name |
1 | Malabar Rose | Pachliopta pandiyana |
2 | Malabar Raven | Papilio dravidarum |
3 | Malabar Banded Swallowtail | Papilio liomedon |
4 | Malabar Banded Peacock | Papilio Buddha |
5 | Lesser Albatross | Appias wardi |
6 | Shivas Sunbeam | Curetis siva |
7 | Western Centaur Oak blue | Arhopala pseudocentaurus |
8 | Tamil Oak blue | Arhopala bazaloides |
9 | Plane | Bindahara phocides |
10 | Malabar Flash | Rapala lankana |
11 | Nilgiri Tiger | Parantica nilgirensis |
12 | Malabar Tree Nymph | Idea malabarica |
13 | Travancore Evening Brown | Parantirrhoea marshalli |
14 | Small Long-brand Bushbrown | Mycalesis igilia |
15 | Tamil Catseye | Zipaetis saitis |
16 | Nilgiri Fourring | Ypthima chenui |
17 | Tamil Spotted Flat | Celaenorrhinus ruficornis |
18 | Bicolour Ace | Sovia hyrtacus |
19 | Golden Flitter | Quedara basiflava |
20 | Madras Ace | Halpe honorei |
21 | Southern Spotted Ace | Thoressa astigmata |
Tamil Oak Blue (Arhopala bazaloides)and Blue Nawab (Polyura Schreiber) എന്നിങ്ങനെ അപൂർവ്വങ്ങളിൽ അപൂർവ്വമായ 2 ചിത്രശലഭങ്ങൾ ഉൾപ്പെടെ Spot Puffin, Common Banded Peacock, Malabar Banded Peacock, Dark Pierrot, Large 4-Line Blue, Scarce shot Silverline, Malabar Flash, Orchid tit, Travancore Evening Brown, Sullid Sailor, Tamil Dartlet and Maculate Lancer എന്നിങ്ങനെ14 ഇനം അപൂർവ്വ ചിത്രശലഭങ്ങളെയും ഈ മേഖലയിൽ നിന്നും നിരീക്ഷിച്ചിട്ടുണ്ട്. *IUCN ന്റെ റെഡ് ഡാറ്റ ലിസ്റ്റിൽ ഉൾപ്പെടുന്ന 8 ഇനം ചിത്രശലഭങ്ങളെ ഈ മേഖലയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്
ഇന്ത്യൻ വന്യ ജീവി സംരക്ഷണ നിയമത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയവ
Common Name | Scientific Name | |
1 | Southern Birdwing | Troides minos |
2 | Malabar Rose | Pachliopta pandiyana |
3 | Malabar Raven | Papilio dravidarum |
4 | Malabar Banded Swallowtail | Papilio liomedon |
5 | Malabar Banded | Peacock Papilio Buddha |
6 | Nilgiri Tiger | Parantica nilgirensis |
7 | Malabar Tree Nymph | Idea malabarica |
8 | Travancore Evening Brown | Parantirrhoea marshalli |
കേരളത്തിൽ നിന്നും വന്യ ജീവി സംരക്ഷണ നിയമത്തിന്റെ പട്ടിക ഒന്നിൽ ഉൾപ്പെടുത്തിയവയിൽ 5ൽ 4 ഇനം ചിത്രശലഭങ്ങളെ ഈ മേഖലയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
Common Name | Scientific Name | |
1 | Blue Nawab | Polyura Schreiber |
2 | Danaid Eggfly | Hypolimnas misippus |
3 | Malabar Banded Swallowtail | Papilio liomedon |
4 | Crimson Rose | Pachliopta hector |
കേരളത്തിൽ നിന്നും വന്യ ജീവി സംരക്ഷണ നിയമത്തിന്റെ പട്ടിക രണ്ടിൽ ഉൾപ്പെടുത്തിയവയിൽ 22ൽ 20 ഇനം ചിത്രശലഭങ്ങളെ ഈ മേഖലയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്
Sl No | Common Name | Scientific Name |
1 | Southern Duffer | Discophora lepida |
2 | Common Beak | Libythea lepita |
3 | Small Leopard | Phalanha alcippe |
4 | Common Baron | Euthalia aconthea |
5 | Grey count | Tanaecia lepidea |
6 | Great Evening Brown | Melantis zitenius |
7 | White Bar Bush brown | Mycalesis anaxias |
8 | Tamil Oak Blue | Arhopala bazaloides |
9 | Pea Blue | Lampides boeticus |
10 | Indigo Flash | Papala varuna |
11 | Scarce Shot Silverline | Spindasis elima |
12 | Long banded Silverline | Spindasis lohita |
13 | Peacock royal | Tajuria cippus |
14 | Many tailed Oak Blue | Thaduka multicaudata |
15 | Malabar Banded Peacock | Papilio Buddha |
16 | Common Albarross | Appias albina |
17 | Chocalate Albatross | Appias lyncida |
18 | Lesser Albatross | Appias wardi |
19 | Lesser Gull | Cepora nadina |
20 | Common Wanderer | Pareronia valeria |
ദേശാടനക്കാർ
പല കാരണങ്ങളാൽ ചിത്രശലഭങ്ങൾ ഒരു സ്ഥലത്ത് നിന്നും മറ്റിടങ്ങളിലേക് ദേശാടനം ചെയ്യാറുണ്ട്. കാലാവസ്ഥാ മാറ്റവും, ഭക്ഷണ സസ്യങ്ങളുടെ കുറവുമൊക്കെ തന്നെ ദേശാടനത്തിന്റെ കാരണങ്ങളാണ്. അതിരപ്പിള്ളി വാഴച്ചാൽ റിസർവ് ഫോറെസ്റ്റ് ഡിസംബർ- ജനുവരി, മാര്‍ച്ച്-ഏപ്രിൽ മാസങ്ങളിൽ ചിത്രശലഭങ്ങളുടെ ദേശാടന പാത ആണ്. അതിൽ വലിയ അളവിൽ Common Crows, Double –banded Crows, Blue Tigers, Dark Blue tigers, Striped Tigers എന്നിവയും ചെറിയ അളവിൽ Brown King Crows and Common Rose എന്നിവയും ഡിസംബർ-ജനുവരി മാസത്തിൽ ദേശാടനം നടത്തുന്നതായി നിരീക്ഷിക്കപെട്ടിട്ടുണ്ട്. മാര്‍ച്ച് – ഏപ്രിൽ മാസത്തിൽ Albatrosses, emigrants എന്നീ ചിത്രശലഭങ്ങൾ 1000 അധികം എണ്ണം വരുന്നവ ദേശാടനം നടത്തുന്നതായി കാണാം. ഒപ്പം തന്നെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനടുത്തായി പുഴക്കരയിൽ 1000 മുതൽ 3000 വരെ എണ്ണം വരുന്ന ഈ ഇനം ചിത്രശലഭങ്ങൾ കൂട്ടം ചേരുന്നതും കാണാൻ സാധിച്ചിട്ടുണ്ട്. 223 ഇനങ്ങളിൽ 27 ഇനം ദേശാടനം നടത്തുന്ന ചിത്രശലഭങ്ങളെ അതിരപ്പിള്ളി വാഴച്ചാൽ റിസർവ് ഫോറെസ്റ്റ് നിന്നും നിരീക്ഷിച്ചിട്ടുണ്ട്. അവ താഴെ ചേർക്കുന്നു.
- Brown Awl
- Small brandd Swift
- Lime Butterfly
- Common Rose
- Crimson rose
- Small grass Yellow
- Common Grass yellow
- Mottled Emigrant
- Common Emigrant
- Stripped Albatross
- Chocolate albatross
- Common albatross
- Common gull
- Pioneer
- Dark Cerulean
- Pea Blue
- Blue Tiger
- Dark blue Tiger
- Stripped Tiger
- Plain Tiger
- Glassy Tiger
- Double-branded Crow
- Brown King Crow
- Common Crow
- Yellow Pansy
- Chocalate Pansy
- Great Eggfly
ചിത്രഗാലറി
അതിരപ്പിള്ളി വാഴച്ചാൽ റിസർവ് വനത്തില്‍ കണ്ടുവരുന്ന 21 ഇനം തനതു ചിത്രശലഭങ്ങള്‍
2. ഇന്ത്യൻ വന്യ ജീവി സംരക്ഷണ നിയമത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയവ
(എട്ടണ്ണത്തില്‍ ബാക്കിയുള്ള മുകളിലെ ചിത്രങ്ങളിലുണ്ട്)
3. വന്യ ജീവി സംരക്ഷണ നിയമത്തിന്റെ പട്ടിക ഒന്നിൽ ഉൾപ്പെടുത്തിയവ
4. വന്യ ജീവി സംരക്ഷണ നിയമത്തിന്റെ പട്ടിക രണ്ടിൽ ഉൾപ്പെടുത്തിയവ
ദേശാടനക്കാർ
തെളിനീലക്കടുവ Glassy Tiger കടപ്പാട് വിക്കിപീഡിയ © 2014 Jee & Rani Nature Photography
മറ്റു ലേഖനങ്ങള്‍