United Nations Environment Programme (UNEP) പ്രസിദ്ധീകരിച്ച ആവാസവ്യവസ്ഥ പുനഃസ്ഥാപനം- വിജയകഥകൾ പരമ്പരയിൽ നിന്നും. മലയാള വിവർത്തനം : ജി.ഗോപിനാഥൻ
ശ്രീലങ്കയുടെ കണ്ടൽക്കാടുകളെ സയൻസിന്റെയും സാമൂഹ്യ ഉണർവ്വിന്റെയും സഹായത്തോടെ തിരിച്ചുപിടിക്കുന്നു
ശ്രീലങ്കയുടെ തീരപ്രദേശങ്ങളെ താറുമാറാക്കിയ ഉപേക്ഷിക്കപ്പെട്ട ചെമ്മീൻകെട്ടുകളും ഉപ്പളങ്ങളുമെല്ലാം സ്ഥായിത്വമില്ലാത്ത വികസനമുണ്ടാക്കുന്ന ദുരന്തങ്ങളുടെ മകുടോദാഹരണങ്ങളാണ്. മത്സ്യത്തൊഴിലാളിസമൂഹങ്ങളുടെ നിലനില്പിന് സഹായകമാവുകയും തീവ്രകാലാവസ്ഥകളിൽ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്തുപോന്ന ജൈവവൈവിദ്ധ്യസമ്പന്നമായ കണ്ടൽക്കാടുകളെ പാരിസ്ഥിതികാഘാതമുണ്ടാക്കുന്ന വ്യവസായങ്ങളും അടിസ്ഥാനസൗകര്യനിർമ്മിതികളും ചേർന്ന് ഇല്ലാതാക്കി.
ഇപ്പോൾ ഈ പ്രദേശങ്ങളിൽ കണ്ടലുകൾ വച്ചുപിടിപ്പിക്കുകയും സന്തുലിതാവസ്ഥ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതിനുള്ള ഒരു ദേശീയ പദ്ധതി ചില തീരദേശഗ്രാമങ്ങളിൽ പുതുജീവൻ കൊണ്ടുവരുന്നുണ്ട്.
“ഈ പ്രദേശങ്ങളിൽ കൂടുതൽ മീൻ കിട്ടുന്നത് കണ്ടറിഞ്ഞതിനാൽ ആളുകൾ തിരികെ വന്നുകൊണ്ടിരിക്കുകയാണ്. അതേതായാലും ശരിക്കും നല്ലൊരു കാര്യമാണ്. കാരണം പൊയ്പോയ ജൈവവൈവിദ്ധ്യം തിരിച്ചുകൊണ്ടുവരുന്നു എന്നതു മാത്രമല്ല, നഷ്ടപ്പെട്ട ജീവിതവും കൂടെ നിങ്ങൾ തിരികെ കൊണ്ടുവരികയാണ്.” വയാമ്പാ യൂണിവേഴ്സിറ്റിയിലെ ഒരു കണ്ടൽ വിദഗ്ദ്ധയായ സെവ്വണ്ടി ജയകോടി പറയുന്നു.
ശ്രീലങ്കയുടെ കണ്ടൽ പുനരുദ്ധാരണ പരിപാടി 2024 ലെ ലോകപുനരുദ്ധാരണത്തിനുള്ള പ്രധാനപദ്ധതികളിലൊന്നായി ഐക്യരാഷ്ട്രസംഘടന അടുത്തകാലത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതിയെ വീണ്ടും പ്രോജ്വലിപ്പിക്കുന്നതിൽ ശ്രദ്ധേയമായ പ്രയത്നമായി അംഗീകരിച്ചുകൊണ്ടുള്ള അവാർഡാണത്. ‘ആവാസവ്യവസ്ഥ പുനഃസ്ഥാപനത്തിന്റെ യു എൻ ദശകം’ ( UN Decade on Ecosystem Restoration) എന്ന, സ്വാഭാവികലോകത്തിന്റെ ശോഷണത്തെ തടയുകയും തിരികെ പിടിക്കുകയും ചെയ്യുന്നതിനുള്ള ഐക്യരാഷ്ട്രസംഘടനയുടെ ആഗോളപ്രസ്ഥാനത്തിന്റെ ഭാഗമാക്കിക്കൊണ്ട് ഫണ്ടും സാങ്കേതിക സഹായവും ലഭ്യമാക്കാൻ ഈ ബഹുമതി വഴിതുറക്കും.
യു എൻ ദശകത്തെ കൂടെനിന്ന് നയിക്കുന്ന യുഎൻഈപിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ ഇൻഗെർ ആൻഡേഴ്സൺ പറയുന്നത് പുനരുജ്ജീവനത്തിനുള്ള ശ്രീലങ്കയുടെ സമഗ്രമായ സമീപനം മറ്റു രാജ്യങ്ങൾക്ക് പകർത്താനാകുന്ന ഒന്നാണ് എന്നാണ്.
“കണ്ടൽക്കാടുകൾ ഭൂതലത്തിലേ ഏറ്റവും അധികം ഉല്പാദനക്ഷമമായ പരിസ്ഥിതിവ്യൂഹങ്ങളിലൊന്നാണ്. അവയുടെ പുനരുജ്ജീവനത്തിലുള്ള ശ്രീലങ്കയുടെ പതറാത്ത പ്രതിബദ്ധത പ്രകൃതിയുമായി സാദ്ധ്യമായ ഏറ്റവും മെച്ചപ്പെട്ട ഉടമ്പടികളിലൊന്നാണ്. കണ്ടലുകൾ കുറ്റമറ്റ രീതിയിൽ വച്ചുപിടിപ്പിക്കുന്നതിൽ ആ രാജ്യത്തിന്റെ അക്ഷീണമായ പ്രവർത്തനം കാഴ്ചവയ്ക്കുന്നത് പുനരുജ്ജീവനം എന്നത് ഒരു ദീർഘകാലനിക്ഷേപം ആകണം എന്നാണ്” ആൻഡേഴ്സൺ പറയുന്നു.
വിവർത്തനം :
പരിസരദിന ലേഖനങ്ങളും മത്സരങ്ങളും
മുൻവർഷങ്ങളിലെ പരിസ്ഥിതിദിന ടൂൾക്കിറ്റുകൾ സ്വന്തമാക്കാം
കാലാവസ്ഥാമാറ്റം സംബന്ധമായ ലൂക്ക ലേഖനങ്ങൾ
SCIENCE OF CLIMATE CHANGE
- കാലാവസ്ഥാമാറ്റത്തിന്റെ ഭൌതികശാസ്ത്രം
- ഭാവിയിലെ കാലാവസ്ഥാമാറ്റം പ്രവചിക്കുന്നതെങ്ങനെ ?
- കാലാവസ്ഥാമാറ്റത്തിന്റെ ആഗോള പ്രത്യാഘാതങ്ങൾ
- കാലാവസ്ഥാമാറ്റം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ
- സമുദ്രങ്ങളും കാലാവസ്ഥാമാറ്റവും
- ചരിത്രാതീത കാലത്തെ കാലത്തെ കാലാവസ്ഥ
- കാലാവസ്ഥാമാറ്റത്തെ എങ്ങനെ നേരിടാം – അഡാപ്റ്റേഷനും ജിയോ എഞ്ചിനിയറിംഗും
- കാലാവസ്ഥാമാറ്റത്തെ എങ്ങനെ നേരിടാം – മിറ്റിഗേഷൻ
- കുറഞ്ഞ കാർബൺ സമ്പദ് വ്യവസ്ഥ
- കാലാവസ്ഥാമാറ്റവും സമൂഹവും