നമ്മുടെ മസ്തിഷ്കം മാപ്പുകളുടെ ഒരു ശേഖരമാണ്. അതൊരു രൂപകമല്ല. നമ്മുടെ നിലനിൽപ്പിന്റെ താക്കോൽ കൈവശം വെയ്ക്കുന്ന കാഴ്ചകളുടെയും ശബ്ദങ്ങളുടെയും പ്രവർത്തനങ്ങളുടെയും യഥാർത്ഥ സ്കീമാറ്റിക് ചിത്രങ്ങളാണ് നിങ്ങളുടെ മസ്തിഷ്കത്തിന്റെ പ്രതലങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു നൂറ്റാണ്ട് മുമ്പാണ് ശാസ്ത്രജ്ഞർ ഈ ഭൂപടങ്ങൾ കണ്ടുപിടിക്കാൻ തുടങ്ങിയത്. പക്ഷേ, ഇപ്പോൾ മാത്രമാണ് അവയുടെ രഹസ്യങ്ങൾ തുറന്നത്. നമ്മുടെ ആന്തരിക കാർട്ടോഗ്രഫി ലോകത്തെക്കുറിച്ചുള്ള അമ്പരിപ്പിക്കുന്ന അറിവുകൾ. കണ്ടും കേട്ടും തൊട്ടും മണത്തും വായിച്ചും ഒക്കെ നാം ജീവിച്ചുതീർത്തത്തിന്റെ അനുഭവഭൂപടം..നമ്മുടെ മസ്തിഷ്കത്തിലെ ഭൂപടങ്ങൾ നമ്മെത്തന്നെ അമ്പരപ്പിക്കുന്ന ഒരു പുതിയ കാഴ്ചവട്ടത്തിൽ നോക്കിക്കാണാൻ നമ്മെ ക്ഷണിക്കുന്നു.
ഈ പുസ്തകം മസ്തിഷ്കത്തിലേക്കുള്ള യാത്രാവിവരണം പോലെയാണ്. ഒരു കഥ പറയുന്ന ലാഘവത്തോടെ നർമത്തോടും പരിചയത്തോടുംകൂടി, റെബേക്ക ഷ്വാർ സ്കോസ് നിങ്ങളെ കൈപിടിച്ച് കോർട്ടക്സിലെ ഏറ്റവും വിചിത്രമായ ചില പ്രകൃതിദൃശ്യങ്ങൾ കാണിച്ചുതരുന്നു. മനോഹരമായ ചിത്രീകരണങ്ങൾ, ജീവതകഥകൾ, ഗവേഷണചരിത്രം പുസ്തകത്തെ രസകരമാക്കുന്നു. സെന്റ് ലൂയിസിലെ വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ മസ്തിഷ്കത്തെക്കുറിച്ച് പഠിക്കുന്ന ഒരു കോഗ്നിറ്റീവ് ന്യൂറോ സയന്റിസ്റ്റാണ് Rebecca Schwarzlose . മൂന്ന് വർഷക്കാലം ട്രെൻഡ്സ് ഇൻ കോഗ്നിറ്റീവ് സയൻസസിന്റെ സ്കോളർലി ജേണലിന്റെ ചീഫ് എഡിറ്ററായി സേവനമനുഷ്ഠിച്ചു.