Read Time:2 Minute


വിജയകുമാർ ബ്ലാത്തൂർ

നീലക്കടുവ (Blue tiger- Tirumala limniace)

നാട്ടിൻപുറങ്ങളിൽ വളരെ സാധാരണമായി കാണുന്ന ചിത്ര ശലഭം . 9- 10 സെന്റീമീറ്റർ ചിറകളവ് ഉള്ളതാണ് ഈ പൂമ്പാറ്റ.  ഇരുണ്ട ചിറകിൽ കടുവയുടേതുപോലുള്ള ഇളം നീല വരകളും പൊട്ടുകളും ഉള്ളതിനാലാണിതിന് നീലക്കടുവ എന്ന് പേരിട്ടിരിക്കുന്നത്. ആൺ ശലഭത്തിന് പിൻചിറകിനടിവശത്തായി നടുവിൽ ചെറു സഞ്ചിപോലൊരു ഭാഗം ഉണ്ട്. ചിറകുകൾ പതുക്കെ പൂട്ടിത്തുറന്നാണ് പറക്കൽ. ശല്യപ്പെടുത്തിയാലും ഭയപ്പെട്ടാലും വേഗം പറക്കും.

തേൻ ഉണ്ണുമ്പോൾ ചിറകുകൾ അനക്കാതെ പിടിക്കുന്ന ശീലം ഉണ്ട്. വിശ്രമിക്കുമ്പോൾ ചിറകുകൾ പാതി തുറന്ന് പിടിക്കും. ചെളിയൂറ്റാൻ  വെള്ളക്കെട്ടുകളുടെയും അരുവികളുടെയും കരയിൽ കൂട്ടമായി വന്നിരിക്കുന്ന ശീലം ഉണ്ട്. നൂറുകണക്കിന് ശലഭങ്ങൾ മരക്കൊമ്പുകളിൽ കൂട്ടം ചേർന്ന് നിൽക്കുന്ന ശീലവും ഉണ്ട്. ഇണയെ ആകർഷിക്കുന്നതിനുള്ള ആൽക്കലോയിഡുകൾ ലഭിക്കാനായി  ആൺ ശലഭങ്ങൾ കിലുക്കി (Crotalaria) തോൾക്കട (Heliotropium) അപ്പ (Ageratum) തുടങ്ങിയ ചെടികളിൽ കൂട്ടത്തോടെ വന്നിരുന്ന് നീരൂറ്റിക്കുടിക്കും.

പൊന്നരളി, എരിക്ക്, വള്ളിപ്പാല, വട്ടകാക്കക്കൊടി  തുടങ്ങിയ സസ്യഇലകളാണ്  ഇവയുടെ ലാർവകൾ കഴിക്കുക. നിലത്തോട്  ചേർന്ന ഇലകളുടെ അടിഭാഗത്ത്  ഒറ്റയായി  ഡോം ആകൃതിയിലുള്ള മുട്ട ഇട്ടു വെയ്ക്കും. സിലിണ്ടർ ആകൃതിയിലുള്ള ലാർവയുടെ ദേഹത്ത് കറുപ്പും വെളുപ്പും ചുറ്റുവരകൾ ഉണ്ടാകും.

Happy
Happy
64 %
Sad
Sad
9 %
Excited
Excited
9 %
Sleepy
Sleepy
0 %
Angry
Angry
9 %
Surprise
Surprise
9 %

Leave a Reply

Previous post നീലക്കുടുക്ക
Next post ഗരുഡശലഭം
Close