ഇന്ത്യയിൽ കാണപ്പെടുന്ന പാറ്റാപിടിയൻ കുടുംബത്തിൽപ്പെട്ട മറ്റൊരു പക്ഷിയാണ് നീലച്ചെമ്പൻ പാറ്റാപിടിയൻ. ഒരു കുരുവിയോളം മാത്രം വലിപ്പം. ഇവർ വേനൽക്കാലത്ത് ഹിമലയത്തിലേക്കും മഞ്ഞുകാലത്തു പശ്ചിമഘട്ടത്തിലെയും പൂർവ്വഘട്ടത്തിലെയും മല നിരകളിലേക്കും ദേശാടനം നടത്തുന്നു. ആൺപക്ഷിയുടെ പുറംഭാഗം, തല, തൊണ്ട എന്നിവിടങ്ങൾ ഇരുണ്ട നീല നിറവും, നെറ്റി കൺപുരികങ്ങളുടെ മുകൾഭാഗം എന്നിവിടങ്ങൾ തിളങ്ങുന്ന നീല നിറവും ആണ്. മാറിടം ചെമ്പൻ നിറവും വയർ ഭാഗം വെള്ള നിറവും ആണ്. പെൺപക്ഷി ഏറെക്കുറെ തവിട്ടു നിറത്തിൽ ആയിരിക്കും. ഒക്ടോബർ തൊട്ടു മാർച്ച് വരെ ഉള്ള സമയത്തു നീലച്ചെമ്പനെ കേരളത്തിലെ വനപ്രദേശങ്ങളിലും കാട്ട് പൊന്തകളിലും കണ്ടുവരുന്നു. ചെറുപ്രാണികൾ, പുഴുക്കൾ, വണ്ടുകൾ, കൃമികീടങ്ങൾ എന്നിവയാണ് ഈ പക്ഷിയുടെ ആഹാരം. ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ ആണ് പ്രജനന കാലഘട്ടം.
ശബ്ദം കേൾക്കാം
ചിത്രം, വിവരങ്ങൾ : സന്തോഷ് ജി കൃഷ്ണ