Volcanism
വോൾക്കാനിസം, അഗ്നിപർവത പ്രവർത്തനം :- ലിതോസ്ഫിയറിൽ പാറകൾക്കിടയിലെ പിളർപ്പുകളിൽകൂടിയോ, ബലം കുറഞ്ഞ ഭാഗങ്ങളിൽ കൂടിയോ ഉരുകിയ മാഗ്മ, ഭൂമിയുടെ ഉപരിതലത്തിലേക്ക് വരുന്ന പ്രവർത്തനം. ഇതിൽ ഭൂരിഭാഗവും പ്ലേറ്റുകൾക്കിടയിലുള്ള നീണ്ട വിള്ളലുകളിൽ കൂടിയാണ് നടക്കുന്നത്. പ്ലേറ്റുകളുടെ നശീകരണ അതിരുകളുടെ സമീപത്ത് ആഗ്നേയപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഫിലിപ്പീൻസ്, ജപ്പാൻ, തെക്കേ അമേരിക്കയുടെ പടിഞ്ഞാറേ തീരം, എന്നിവിടങ്ങളിലെ അഗ്നിപർവതങ്ങൾ ഇതിൽപ്പെട്ടവയാണ്. അഗ്നിപർവ്വതങ്ങളിൽ നിന്ന് പുറത്തേക്കു വരുന്ന വസ്തുക്കളുടെ ഉറവിടം മാഗ്മയാണ്.
ഏണസ്റ്റ് റഥർഫോർഡ്
സർ ഐസക് ന്യൂട്ടനോടൊപ്പം താരതമ്യം ചെയ്യാവുന്ന വിധം മേന്മയിലും എണ്ണത്തിലും ശാസ്ത്രസംഭാവനകൾ നൽകിയ ശാസ്ത്രജ്ഞനായിരുന്നു ഏണസ്റ്റ്റഥർഫോർഡ്. ‘ആറ്റോമിക ഭൗതിക ശാസ്ത്രത്തിന്റെ പിതാവ്’ എന്ന് വിശേഷിപ്പിക്കുന്ന ശാസ്ത്രജ്ഞനാണ് ഇദ്ദേഹം.
മൂന്നാം തവണയും നോബൽ സമ്മാനം നേടിക്കൊടുത്ത കോശരഹസ്യം
യോഷിനോറി ഒസുമി എന്ന ജാപ്പനീസ് സെൽ ബയോളജിസ്റ്റ് വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനുമായുള്ള നോബൽ സമ്മാനം നേടിയിരിക്കുന്നു. ജീവകോശങ്ങളിൽ നടക്കുന്ന സ്വഭോജനം(Autophagy) എന്ന അതീവപ്രാധാന്യമുള്ള പുന:ചംക്രമണപ്രക്രിയയുടെ രഹസ്യങ്ങൾ അനാവരണം ചെയ്തതിനാണ് എഴുപത്തിയൊന്നുകാരനായ ഈ ശാസ്ത്രജ്ഞൻ പുരസ്കൃതനായത്.
ശാസ്ത്രത്തിന് കളിയില്‍ എന്ത് കാര്യം?
[author title="ഡോ.പി. മുഹമ്മദ് ഷാഫി" image="http://luca.co.in/wp-content/uploads/2016/10/drshafi.jpg"]കാലിക്കറ്റ് യൂണിവേഴ്സിറ്റി രസതന്ത്രവിഭാഗം മുന്‍ തലവന്‍ [/author] ജീവിതത്തിന്റെ സർവ മേഖലകളിലും ശാസ്ത്രവും സാങ്കേതിക വിദ്യകളും ഇന്ന് വലിയ സ്വാധീനം ചെലുതുന്നുണ്ടല്ലോ. ഇക്കഴിഞ്ഞ റിയോ ഒളിമ്പിക്സിൽ ഉദ്ഘാടനം മുതൽ...
പൂജ്യത്തെ പൂജ്യം കൊണ്ട് ഹരിക്കാമോ?
പൂജ്യം കൊണ്ട് ഹരിക്കാമോ, ഹരിച്ചാൽ എന്തു കിട്ടും? പലർക്കും ഉള്ള സംശയമാണ്. പൂജ്യത്തെ പൂജ്യം കൊണ്ട് ഹരിക്കാമോ എന്നാണ് ചോദ്യമെങ്കിലോ? ആകെ കൺഫ്യൂഷനായി! നമുക്ക് നോക്കാം.
ഒഖമിന്‍റെ കത്തിയും റ്റാബിയുടെ നക്ഷത്രവും
ഒരു പ്രതിഭാസം വിശദീകരിക്കുന്ന ഒന്നിലധികം സിദ്ധാന്തങ്ങളുണ്ടെങ്കിൽ അവയിൽ സങ്കീര്‍ണതയും പുതിയ ഊഹങ്ങളും കുറഞ്ഞ സിദ്ധാന്തമാണ് ശാസ്ത്രജ്ഞർ സ്വീകരിക്കാറ്. ഒഖമിന്റെ കത്തി എന്നറിയപ്പെടുന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണിത്. ലൂക്ക പ്രസിദ്ധീകരിച്ച “അന്യഗ്രഹജീവികളോ കൺമുന്നിൽ?” എന്ന ലേഖനത്തിനു മേൽ ഒഖമിന്റെ കത്തി...
Kinematics
ചലനമിതി:- വസ്തുക്കളുടെ ചലനത്തെ, അതിനു കാരണമായ ബലങ്ങളെ പരിഗണിക്കാതെ, പഠനവിധേയമാക്കുന്ന ബലതന്ത്രശാഖ. ഈ വാക്ക് എ. എം ആമ്പിയറുടെ cinématique ന്റെ ഇംഗ്ലീഷ് വകഭേദമാണ്. കൈനമാറ്റിക്സിന്റെ പഠനം സാധാരണയായി അറിയപ്പെടുന്നത് “ചലനത്തിന്റെ ജ്യാമിതി” എന്നാണ്.
ഐ.എസ്.ആര്‍.ഒ സ്‌ക്രാംജെറ്റ് ക്ലബില്‍
ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ അടുത്തിടെ വിജയകരമായി പരീക്ഷിച്ച പുതിയ റോക്കറ്റ് എഞ്ചിനാണ് സ്‌ക്രാംജെറ്റ്. ഇതുവരെ അമേരിക്ക, റഷ്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ നാല് രാജ്യങ്ങളേ സ്‌ക്രാംജെറ്റ് എഞ്ചിനുകള്‍ പരീക്ഷിച്ചിട്ടുള്ളൂ. എന്നാല്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്കു മുമ്പ് ഈ സാങ്കേതിക വിദ്യ വിജയകരമാക്കിയത്. ഇതേപറ്റി സാബു ജോസ് തയ്യാറാക്കിയ ലേഖനം.