ഡീപ്പ് വെബ് – ഇന്റര്‍നെറ്റിന്റെ ഇരുണ്ട ഇടനാഴികളിലൂടെ
ഇന്റർനെറ്റ് ഉപയോഗിക്കാത്തവരായി ആരും തന്നെ കാണില്ല, എന്നാൽ ഇന്റർനെറ്റിന്റെ പ്രധാന ഭാഗം ആയ ഡീപ് വെബ് സന്ദര്ശിച്ചിട്ടുള്ളവർ കുറവായിരിക്കും. ഡീപ് വെബ് എന്താണ്, എങ്ങനെ പ്രവർത്തിക്കുന്നു, എന്തൊക്കെ അവിടെ ലഭിക്കും, ഡീപ് വെബ് സന്ദർശിച്ചാൽ ഉള്ള പ്രശ്നങ്ങൾ
നൂറ്റാണ്ടിലെ ദൈര്‍ഘ്യമേറിയ പൂര്‍ണ്ണ ചന്ദ്രഗ്രഹണം – ജൂലൈ 27,28 തീയതികളില്‍
ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ്ണ ചന്ദ്രഗ്രഹണം ജൂലൈ മാസം 27,28 തീയതികളിലാണ്. ഇന്ത്യയുള്‍പ്പെടുന്ന കിഴക്കന്‍ രാജ്യങ്ങളിലാണ് ഗ്രഹണം ദൃശ്യമാകുക. ഏകദേശം ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ചന്ദ്രഗ്രഹണം രാത്രി 10.44ന് ഇന്ത്യയില്‍ ആരംഭിക്കും. ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ കടന്നുപോകുന്നതുമൂലമാണ് ചന്ദ്രഗ്രഹണം അനുഭവപ്പെടുന്നത്.
2018 ജൂലൈ മാസത്തിലെ ആകാശം
മഴമേഘങ്ങള്‍ ദൃഷ്ടി മറയ്ക്കുന്നില്ലങ്കില്‍ അതി മനോഹരമായ ആകാശ കാഴ്ചകളാണ് 2018 ജൂലൈ മാസത്തില്‍ കാണാന്‍ കഴിയുന്നത്. താരശോഭയുള്ള ഗ്രഹങ്ങളായ ശുക്രന്‍, വ്യാഴം, ശനി എന്നിവ കാഴ്ചയുടെ വിരുന്നൊരുക്കി കാത്തിരിക്കുകയാണ്. മനോഹര നക്ഷത്രരാശികളായ ചിങ്ങവും വൃശ്ചികവും നിങ്ങളെ വശീകരിക്കുകതന്നെ ചെയ്യും. ഒറ്റ നക്ഷത്രങ്ങളായ ചിത്തിര, തൃക്കേട്ട, ചോതി എന്നിവയുമുണ്ട് ജൂലൈയിലെ സന്ധ്യാകാശത്ത്. ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകന്ന് നില്‍ക്കുന്ന സമയമാണിത്. ജൂലൈ 4ന് ആണ് ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകലെ എത്തുക. 2018 ജൂലൈമാസത്തെ ആകാശ വിശേഷങ്ങള്‍ വായിക്കാം.
ആകാശത്ത്, എന്തോ മഹാസംഭവം നടക്കുന്നു
ഇപ്പോൾ ആകാശത്ത്, ഹെർക്കുലിസ് രാശിയിൽ, എന്തോ മഹാസംഭവം നടന്നു കൊണ്ടിരിക്കുന്നു. എന്താകാമത്?
ഇരുണ്ട ദ്രവ്യവും ഇരുണ്ട ഊര്‍ജ്ജവും പ്രപഞ്ചത്തിന്റെ അവസാനം കുറിക്കുമോ ?
അഖില്‍ കൃഷ്ണന്‍ എസ് വിക്കിപീഡിയ പ്രവര്‍ത്തകന്‍ നമുക്കറിയാവുന്ന പ്രപഞ്ചത്തിന്റെ ഏതാണ്ട് 68 ശതമാനത്തോളം ഇരുണ്ട ഊര്‍ജ്ജവും 27 ശതമാനത്തോളം ഇരുണ്ടദ്രവ്യവുമാണെന്ന് കണക്കാക്കപ്പെടുന്നു. ഈ ഊര്‍ജ്ജവും ദ്രവ്യവും ചേര്‍ന്നാണ് പ്രപഞ്ചത്തിന്റെ ഭാവിയും അവസാനവും തീരുമാനിക്കുന്നത്. ഇപ്പോഴുള്ള...
ഇ.സി.ജി.സുദർശൻ
ആധുനികശാസ്ത്രത്തിന്റെ വൈവിധ്യമാർന്ന മേഖലകളിൽ തനിമയുള്ള സംഭാവനകൾ നല്കിയ ഇ.സി.ജി.സുദർശൻ എന്ന പ്രതിഭാശാലിയായ കേരളീയനെപ്പറ്റി പ്രൊഫ. കെ പാപ്പൂട്ടി എഴുതുന്നു.
പരിസര ദിനം 2023 – പ്രസക്തിയും പ്രാധാന്യവും
ഡോ. സംഗീത ചേനംപുല്ലി സംസാരിക്കുന്നു.. വീഡിയോ കാണാം പരിസരദിന വീഡിയോ
ശാസ്ത്രജ്ഞരുടെ ദുരിതപർവം
ഇതൊരു പുസ്തകത്തെപ്പറ്റിയാണ്. പുസ്തകത്തിന്റെ പേര്: ഓപറേഷൻ എപ്സിലൺ – ഫാം ഹാൾ പകർപ്പുകൾ (Operation Epsilon – The Farm hall Transcripts). എഴുത്തുകാരന്റെ പേരിന് പ്രസക്തിയില്ല. 1944: രണ്ടാം ലോക യുദ്ധത്തിൽ ജർമനി തോൽക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അമേരിക്കയും ബ്രിട്ടനും ചേർന്നുള്ള അണുബോംബ് നിർമാണം അന്തിമഘട്ടത്തിലാണ്. ജർമനിയും ബോംബു നിർമാണ ശ്രമത്തിലാണെന്ന് കിംവദന്തിയുണ്ട്. അതെത്രത്തോളം മുന്നേറി എന്നറിയണം. എവിടെയാണ് പരീക്ഷണ ങ്ങൾ നടക്കുന്നത് എന്ന് കൃത്യമായറിയണം. അതിലുൾപ്പെട്ട ശാസ്ത്രജ്ഞർ ആരൊക്കെയെന്നും അറിയണം.