[author image=”http://luca.co.in/wp-content/uploads/2014/09/ekbal_b.jpg” ]ഡോ. ബി. ഇക്ബാല്‍
ചീഫ് എഡിറ്റര്‍
[email protected] [/author]
അട്ടപ്പാടിയില്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍നടപ്പിലാക്കുന്നുണ്ടോയെന്ന് സൂക്ഷ്മമായി നിരീക്ഷിച്ച് സർക്കാരിന്റെയും ഉദ്യോഗസ്ഥന്മാരുടെയും ഭാഗത്തു നിന്നുണ്ടാകാവുന്ന അലംഭാവവും അനാസ്ഥയും അപ്പപ്പോള്‍ചൂണ്ടികാട്ടാന്‍ ജനകീയ പ്രസ്ഥാനങ്ങള്‍ ജാഗ്രതകാട്ടേണ്ടതാണ്. ഈ ദിശയിലുള്ള സുപ്രധാന ഇടപെടലാണ് ഈ കുറിപ്പിനൊപ്പം അവസാനമായി ചേര്‍ത്തിട്ടുള്ള തമ്പിന്റെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്
കേന്ദ്ര സംസ്ഥാന സർക്കാരുകള്‍കോടിക്കണക്കിനു രൂപയുടെ വികസന പാക്കേജുകള്‍പ്രഖ്യാപിക്കയും ചെയ്തിട്ടും അട്ടപ്പാടിയിലെ ആദിവാസികളുടെ ശോചനീയ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതതിനുള്ള കാര്യമായ നടപടികളൊന്നും അധികൃതർ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നതാണ് സത്യം. അതുകൊണ്ടാണ് ശിശുമരണം ഒരു ദുരന്ത തുടർക്കഥപോലെ ഇപ്പോഴും തുടരുന്നത്. ഈ വർഷം ഇതിനകം 19 കുട്ടികളാണ് ഒഴിവാക്കാന്‍ കഴിയേണ്ട കാരണങ്ങളാല്‍ മരണമടഞ്ഞത്. പാലക്കാട് എം പി എം ബി രാജേഷ് നിരാഹാര സമരം നടത്തിയതിനെ തുടർന്ന് 2 കോടി രൂപയുടെ വികസന പാക്കേജ് പ്രഖ്യാപിക്കാന്‍ അധികൃതർ നിർബന്ധിതരായിട്ടുണ്ട്.
സ്ത്രീകളുടെ ശോചനീയമായ ആരോഗ്യ സ്ഥിതി
അട്ടപ്പാടിയിലെ ആദിവാസികളുടെ ആരോഗ്യ സ്ഥിതി അതീവ ദയനീയമാണ്. ക്ഷരാർത്ഥത്തില്‍ ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരില്‍ ഗുരുതരമായ പോഷണവൈകല്യവും കാണാന്‍ കഴിയുമെന്ന് നിരവധി പഠനങ്ങള്‍വ്യക്തമാക്കിയിട്ടുണ്ട്. മിക്ക സ്ത്രീകളും ഒന്നിലധികം തവണ ഗർഭം അലസിപോയവരാണ്. കാലം തികയാത്ത പ്രസവം, തൂക്കം കുറഞ്ഞ നവജാത ശിശുക്കള്‍തുടങ്ങിയ കാരണങ്ങള്‍മൂലമാണ് ശിശുമരണം കൂടുതലായി സംഭവിക്കുന്നത്. നവജാത ശിശുക്കളില്‍ മിക്കവരുടേയും തൂക്കം 600 മുതല്‍ 800 ഗ്രാം വരെ മാത്രമാണുള്ളത്. ഗർഭിണികള്‍എതാണ്ടെല്ലാവരും വിളർച്ച ബാധിച്ചവരായതുക്കൊണ്ട് ഗർഭകാലത്തുതന്നെ ഗർഭസ്ഥ ശിശുക്കള്‍വളർച്ച മുരടിപ്പിനെ നേരിടേണ്ടിവരുന്നു.
ഗുരുതരമായ വിളർച്ചയുള്ളവർക്ക് അയൺ ഇഞ്ചക്ഷന്‍ നല്‍കേണ്ടതുണ്ട്. ഇതിലേക്കായി ഇപ്പോള്‍തീരെ ഉപയോഗത്തിലില്ലാത്ത ഇം ഫറോൺ എന്ന മരുന്നാണ് നല്‍കിവന്നിരുന്നത്. ഇം ഫറോൺ മസിലുകളിലാണ് നല്‍കുന്നത്. വലിയ പേശീ വലിപ്പമില്ലാത്ത വർക്ക് ഇം ഫറോൺ നല്‍കുമ്പോള്‍അസഹനീയമായ വേദനയുണ്ടാകുമെന്ന് മാത്രമല്ല പഴുപ്പുണ്ടാവാനും സാധ്യതയുണ്ട്. ഞരമ്പുവഴി നല്‍കാന്‍ കഴിയുന്ന കൂടുതല്‍ ഫലപ്രദമായ അയൺ സുക്രോസാണ് ഇപ്പോള്‍മറ്റ് സ്ഥലങ്ങളില്‍ നല്‍കിവരുന്നത്. പല ഗർഭിണികളും രക്താതിമർദ്ദവും തുടർന്നുണ്ടാകുന്ന വീക്കവും ടോക്സിമിയയും ബാധിച്ചവരാണ്. ഗർഭകാല പരിശോധനയും ഗർഭകാല പരിചരണവും തീരെ നടക്കുന്നില്ല എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. കേരളത്തില്‍ ഗ്രാമപ്രദേശങ്ങളില്‍ പോലും നാലഞ്ചുതവണ ഗർഭകാല പരിശോധനയും അൾട്രാസൌണ്ട് സ്കാനിങ്ങും നടക്കുമ്പോഴാണ് അട്ടപ്പാടിയിലെ ആദിവാസികള്‍യാതൊരു നീതികരണവുമില്ലാത്ത അവഗണന നേരിടുന്നതെന്ന വസ്തുത പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മിക്ക കുട്ടികളും വളർച്ച് മുരടിച്ചവരും പോഷണക്കുറവുള്ളവരുമാണ്.
അടിസ്ഥാനം പോഷകാഹാരക്കുറവ്
അട്ടപ്പാടിയിലെ വർധിച്ച് വരുന്ന ശിശുമരണങ്ങളുടെ അടിസ്ഥാന കാരണം പോഷകാഹാരക്കുറവാണെന്ന അടിസ്ഥാന വസ്തുതയില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിനും ഇത് പരിഹരിക്കുന്നതില്‍ വിവിധ സർക്കാർ വകുപ്പുകൾക്ക് പറ്റിയ വീഴ്ച മറച്ച് വക്കുന്നതിനായുമാണ് എന്‍ഡോ സൾഫാന്‍ തുടങ്ങിയ കീടനാശിനികള്‍മൂലമാണ് ശിശുമരണം തുടരുന്നതെന്ന വാദവുമായി ചില ഉദ്യോഗസ്ഥന്മാർ രംഗത്തെത്തിയിട്ടുള്ളത്. കൃഷിഭൂമി നഷ്ടപ്പെട്ട ആദിവാസികള്‍കേവലം കൂലിപ്പണിക്കാരായി മാറുകയാണുണ്ടായത്. ആദിവാസി ഭൂമി കയ്യേറിയ മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് താഴ് വന്‍ തോതില്‍ പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്നത്. ദേശീയ തൊഴിലുറപ്പ് പദ്ധതി വഴിയും അഹാഡ്സ് പദ്ധതി പ്രകാരവുമുള്ള തൊഴിലുകളിലാണ് ആദിവാസികള്‍ഏർപ്പെട്ടു വരുന്നത്. അത് തന്നെ നിലച്ച മട്ടാണ്. കീടനാശിനികളാണ് ആരോഗ്യ പ്രശ്നങ്ങള്‍ഉണ്ടാകുന്നതെങ്കില്‍ അത് ആദിവസി ഇതര ജനസമൂഹത്തേയാണ് കൂടുതലായി ബാധിക്കേണ്ടത്. അങ്ങിനെ സംഭവിക്കുന്നതായി അനുഭവങ്ങളൊന്നുമില്ല. ആ സ്ഥിതിക്ക് അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്നും പൊതു സമൂഹത്തിന്റെ ശ്രദ്ധ തിരിച്ച് വിടുന്നതിനായുള്ള ഇത്തരം അവസ്തവ പ്രസ്ഥാവനകള്‍അവസാനിപ്പിക്കേണ്ടതാണ്.
പരമ്പരാഗതമായി റാഗി,ചാമ, ചോളം, വെരക്, തുവര, പയർവർഗങ്ങള്‍തുടങ്ങിയ തനത് ഭക്ഷ്യവിളകള്‍കൃഷിചെയ്ത് ജീവിച്ചവരായിരുന്നു. ആദിവാസികൾ..ഇരുമ്പും.അന്നജവും മാംസ്യവുമെല്ലാം അവശ്യാനുസരണം അടങ്ങിയിരുന്ന സന്തുലിത പോഷകാഹാരം തനത് ഭക്ഷ്യവിളകളിലൂടെ ആദിവാസികൾക്ക് ലഭ്യമായിരുന്നു.പിന്നീട് ഭൂമി കയ്യേറ്റത്തിലൂടെ ഫലഭൂയിഷ്ഠമായ ഭൂമി ആദിവാസികൾക്ക് നഷ്ടപ്പെട്ടതോടെയാണ് പോഷകാഹാരക്കുറവും അതിന്റെ ഫലമായുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളും പ്രത്യക്ഷപെട്ട് തുടങ്ങിയത്.
റേഷന്‍ കടകള്‍വഴി വിതരണം ചെയ്യുന്ന മട്ടനരി ആദിവാസികൾക്ക് തീരെ സ്വീകര്യമല്ല. അവരത് മറ്റ് കടകളില്‍ നല്‍കി വെള്ളയരി വാങ്ങി ചില കറികളുമായി ചേർത്ത് കഴിക്കയാണ് പതിവ്. റേഷന്‍ കടകളിലൂടെയും അംഗന്‍ വാടികളിലൂടെയും വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളില്‍ റാഗി,ചാമ, ചോളം, വെരക്, തുവര, തിന പയർവർഗങ്ങള്‍തുടങ്ങിയ തനത് ഭക്ഷണം കൂടി ഉൾപ്പെടുത്തണമെന്നും തനത് ഭക്ഷ്യവസ്തുക്കള്‍ഉൾപ്പെടുത്തി സഞ്ചരിക്കുന്ന കടകള്‍സിവില്‍ സപ്ലൈസ് വകുപ്പ് ആരംഭിക്കണമെന്നും നിർദ്ദേശിക്കപ്പെട്ടിരുന്നു. പത്തുകിലോ റാഗി വീതം അടുത്തകാലത്ത് റേഷന്‍ കടകള്‍വഴി വിതരണം ചെയ്തിരുന്നു.ഇതിലേറെയും മണ്ണു കലർന്നതായിരുന്നതുകൊണ്ടും റാഗി പൊടിക്കാനുള്ള സൌകര്യമില്ലത്തതുകൊണ്ടും ആദിവാസികൾക്ക് ഇതുകൊണ്ട് യാതൊരു പ്രയോജനവുമുണ്ടായില്ല.
അംഗന്‍ വാടികളിലെ അനാസ്ഥ
ഗോതമ്പ്, ഉപ്പുമാവ്, ചെറുപയർ എന്നിവ മാത്രമാണ് അംഗന്‍ വാടികളിലൂടെ വിതരണം ചെയ്തിരുന്നത്. ശിശുമരണ റിപ്പോർട്ട് വന്നതിനെ തുടർന്നു സർക്കാർ പ്രഖ്യാപിച്ച പാക്കേജില്‍ മുട്ടയും പാലും വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അംഗന്‍ വാടി ടീച്ചർമാർ സ്വയം മുട്ടയും പാലും വാങ്ങി കുട്ടികൾക്ക് നല്‍കണമെന്നും മാസാവസാനം അതിലേക്കായി ടീച്ചർമാർ ചെലവാക്കെണ്ടിവരുന്ന തുക തിരികെ നല്‍കാമെന്നുമാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. തുശ്ചമായ ശമ്പളത്തിന് ജോലിചെയ്യുന്ന അംഗന്‍ വാടി ടീച്ചറുമാരുടെ മേല്‍ ഇങ്ങനെ അപ്രായോഗികമായ തീരുമാനം അടിച്ചേല്‍പ്പിച്ചതിന് യാതൊരു നീതികരണവും കണ്ടെത്താന്‍ കഴിയില്ല.
കൂടുതല്‍ ശിശുമരണങ്ങള്‍ഒഴിവാക്കുന്നതിനായി അടിയന്തിരമായി സ്വീകരിക്കേണ്ട മറ്റ് പല നടപടികളും പ്രഖ്യാപനത്തില്‍ ഒതുങ്ങിയിരിക്കയാണ്. ഗുരുതരമായ പോഷണവൈകല്യവും വിളർച്ചയുമൂള്ളവരെ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പോഷണ പുനരധിവാസകേന്ദ്രത്തില്‍ താമസിപ്പിച്ച് ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇനിയും ധാരാളം കുട്ടികള്‍പുനരിധിവാസം ആർഹിക്കുന്നുണ്ട്. പുനരധിവാസ കേന്ദ്രങ്ങളില്‍ താമസിക്കാന്‍ തയ്യാറാവാത്തവരുണ്ടാവും. അവർക്ക് വീട്ടില്‍ തന്നെ പോഷകാഹാരം എത്തിച്ചുനല്‍കുകയും തുടർച്ചയായി നിരീക്ഷിക്കയും ചെയ്യാന്‍ ആശാവർക്കർമാരെയും ട്രൈബല്‍ പ്രൊമോട്ടർമാരെയും ചുമതലപ്പെടുത്തേണ്ടതാണ്.
ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുക
കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ഒഴിവുള്ള തസ്തികയിലേക്ക് അവശ്യാനുസരണം ഡോക്ടർമാരേയും മറ്റ് ജീവനക്കാരെയും ഇതുവരെ നിയമിച്ചിട്ടില്ല. അവശ്യാനുസരണം ഗൈനക്കോളജ്സ്റ്റുമാരെ നിയമിക്കാനും ആധുനിക രോഗനിർണ്ണയ ഉപാധികള്‍ലഭ്യമാക്കാനും ശ്രമിച്ചിട്ടില്ല. വനത്തിന്റെ ഉൾപ്രദേശത്തുള്ള കുറുംബ ഊരുകളില്‍ താമസിക്കുന്നവർക്കായി പ്രാഥമികാരോഗ്യ കേന്ദ്രം ആരംഭിക്കേണ്ടതാണ്. അവിടെ നിന്നും രോഗികളെ താഴെതലത്തിലുള്ള ആശുപത്രികളില്‍ എത്തിക്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ഉടനടി ലഭ്യമാക്കേണ്ടതാണ്.
ദീർഘകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികളെ സംബന്ധിച്ചും ധാരണകളുണ്ടാകേണ്ടതുണ്ട്. കൃഷിവകുപ്പും അഹാഡ്സും സഹകരിച്ച് ആദിവാസികളെ കൃഷിക്കാരായി മാറ്റുന്നതിനുള്ള നീർത്തടവികസനം തുടങ്ങിയ പദ്ധതികള്‍നടപ്പിലാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. പരമ്പരാഗതവും ആധുനികവുമായ കാർഷിക വിളകളും കാർഷിക രീതികളും സമന്വയിപ്പിച്ചുകൊണ്ടുള്ള കാർഷിക വികസന പദ്ധതിയാണ് നടപ്പിലാക്കാന്‍ ശ്രമിക്കേണ്ടത്.
കേരളത്തില്‍ എല്ലാ ജില്ലകളിലും സർക്കാർ മെഡിക്കല്‍ കോളേജുകള്‍ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ കോട്ടത്തറ ട്രൈബല്‍ ആശുപത്രി ട്രൈബല്‍ മെഡിക്കല്‍ കോളേജാക്കാനും ശ്രമിക്കേണ്ടതാണ്. അതൊടൊപ്പം ജനറല്‍ നഴ് സിങ്ങ് സ്കൂളൂം പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിക്കാവുന്നതാണ്. കേരളത്തിലെ എല്ലാ ആദിവാസി മേഖലകളിലേക്കും ആവശ്യമായ ഡോക്ടർമാരെയും മറ്റ് ആരോഗ്യ പ്രവരത്തകരെയും ഈ സ്ഥാപനങ്ങളില്‍ പരിശീലിപ്പിക്കാന്‍ ലക്ഷ്യമിടണം. പാലക്കാടുള്ള ജില്ലാ ഓഫീസുകള്‍കേന്ദ്രീകരിച്ച് അട്ടപ്പാടിയില്‍ വികസന പ്രവർത്തനങ്ങള്‍നടപ്പിലാക്കാനും നിരീക്ഷീക്കാനും ബുദ്ധിമുട്ടാണ്. ഇക്കാരണം കൊണ്ടും മറ്റ് സർക്കാർ ഓഫീസ് നടപടികള്‍വേഗത്തിലാക്കാനും ഫലപ്രദമാക്കാനുമായി അട്ടപ്പാടി താലൂക്ക് സ്ഥാപിക്കുന്ന കാര്യവും പരിഗണിക്കേണ്ടതാണ്.
ഇനിയെന്ത്?
ഹ്രസ്വകാല, ദീർഘകാല പദ്ധതികള്‍ആവിഷ്കരിച്ച് വിവിധ സർക്കാർ വകുപ്പുകളൂടെ പ്രവർത്തനങ്ങള്‍ഏകീപിപ്പിച്ച് നിരന്തരം അവലോകനം നടത്തി ആദിവാസികളുടെ ദുരിതങ്ങള്‍അവസാനിപ്പിക്കുന്നതിനായുള്ള ആത്മാർത്ഥമായ ശ്രമം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണം. പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍നടപ്പിലാക്കുന്നുണ്ടോയെന്ന് സൂക്ഷ്മമായി നിരീക്ഷിച്ച് സർക്കാരിന്റെയും ഉദ്യോഗസ്ഥന്മാരുടെയും ഭാഗത്തു നിന്നുണ്ടാകാവുന്ന അലംഭാവവും അനാസ്ഥയും അപ്പപ്പോള്‍ചൂണ്ടികാട്ടാന്‍ ജനകീയ പ്രസ്ഥാനങ്ങള്‍ ജാഗ്രതകാട്ടേണ്ടതാണ്. ആ വഴിക്കുള്ള പ്രധാനപ്പെട്ട ഒരു ചുവടുവെയ്പാണ് താഴെ അറ്റാച്ച് ചെയ്തിരിക്കുന്ന കൊച്ചി കേന്ദ്രാമാക്കി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ട്രൈബല്‍ എജ്യൂക്കേഷന്‍ ഡവലപ്മെന്റ് ആന്റ് റിസര്‍ച്ച് (തമ്പ് ) എന്ന സഘടനയുടെ നേതൃത്വത്തില്‍ നടന്ന പഠനവും അവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും. അധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ ഇത് ഉപകരിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.
[button color=”blue” size=”medium” link=”http://luca.co.in/wp-content/uploads/2015/01/Attappadi-Report-Thampu1.pdf” target=”blank” ]പോഷകാഹാരക്കുറവ് : അട്ടപ്പാടി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍[/button]