Read Time:14 Minute

2024 ലെ ആകാശ വിശേഷങ്ങൾ

മാനംനോക്കികൾക്ക് സന്തോഷം നൽകുന്ന ഒരു വർഷമായിരിക്കും 2024. എന്നാൽ ഇന്ത്യയിൽ താമസിക്കുന്നവർക്ക് സ്ഥാനവശാൽ കാര്യങ്ങൾ അത്ര ശുഭകരമല്ല എന്ന് ആദ്യമേ പറയട്ടെ!! ഈ വർഷം 2 സൂര്യഗ്രഹണങ്ങളും 2 ചന്ദ്രഗ്രഹണങ്ങളും ഉണ്ടാകും. ഈ നാല് ഗ്രഹണങ്ങളും ഇന്ത്യയിൽ ദൃശ്യമായിരിക്കില്ല.

ഗ്രഹണങ്ങൾ

ഉൽക്ക മഴകൾ

ഈ വർഷം ആകാശത്ത് വിസ്മയം തീർക്കുന്ന പ്രധാന ഉൽക്ക വർഷങ്ങൾ ചുവടെ ചേർക്കുന്നു.

ഈ ഉൽക്കാ വർഷത്തിന്റെ പരമാവധി ദൃശ്യ അനുഭവം സാധ്യമാകുന്നത് ജനുവരി 4 ന് ആയിരിക്കും. മണിക്കൂറിൽ 100 കണക്കിനെ ഉൽക്കകൾ കാണാൻ സാധിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. രാത്രി 1.56 മുതൽ വടക്ക് കിഴക്ക് ഭാഗത്ത് ബൂട്ടിസ് നക്ഷത്ര ഗണത്തിന് സമീപമാണ് ഉൽക്കകൾ കാണാൻ സാധിക്കുക. സൂര്യോദയം വരെ ഉൾക്ക വർഷം ദൃശ്യമാകും

ജനുവരി 4 – ക്വാഡ്രൻ്റിഡ് (Quadrantid)

ഡിസംബർ മാസം 12 മുതൽ ജനുവരി മാസം 12 വരെ – രാത്രി 1.56 മുതൽ വടക്ക് കിഴക്ക് ഭാഗത്ത്

ഈ ഉൽക്കാ വർഷത്തിന്റെ പരമാവധി ദൃശ്യ അനുഭവം സാധ്യമാകുന്നത് ജനുവരി 4 ന് ആയിരിക്കും. മണിക്കൂറിൽ 100 കണക്കിനെ ഉൽക്കകൾ കാണാൻ സാധിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. രാത്രി 1.56 മുതൽ വടക്ക് കിഴക്ക് ഭാഗത്ത് ബൂട്ടിസ് നക്ഷത്ര ഗണത്തിന് സമീപമാണ് ഉൽക്കകൾ കാണാൻ സാധിക്കുക. സൂര്യോദയം വരെ ഉൾക്ക വർഷം ദൃശ്യമാകും

ഉൽക്കാവർഷം അതിന്റെ പാരമ്യത്തിൽ എത്തുന്നത് മെയ് 5 , 6 തീയതികളിൽ ആയിരിക്കും. മണിക്കൂറിൽ 40 ഉൾക്കകളെ വരെ ദൃശ്യമാകും. കിഴക്ക് ഭാഗത്ത് പുലർച്ചെ 2 മണിക്ക് ഉദിക്കുന്ന കുംഭം രാശിക്ക് സമീപമായിരിക്കും  ഉൽക്ക വർഷം ദൃശ്യമാവുക.

മെയ് 5 – ഈറ്റ അക്വാറിഡ് (η-Aquarid )

19 ഏപ്രിൽ മുതൽ 28 മെയ് വരെ ദൃശ്യമാകും – കിഴക്ക് ഭാഗത്ത് പുലർച്ചെ 2 മണിക്ക്

ഉൽക്കാവർഷം അതിന്റെ പാരമ്യത്തിൽ എത്തുന്നത് മെയ് 5 , 6 തീയതികളിൽ ആയിരിക്കും. മണിക്കൂറിൽ 40 ഉൾക്കകളെ വരെ ദൃശ്യമാകും. കിഴക്ക് ഭാഗത്ത് പുലർച്ചെ 2 മണിക്ക് ഉദിക്കുന്ന കുംഭം രാശിക്ക് സമീപമായിരിക്കും  ഉൽക്ക വർഷം ദൃശ്യമാവുക.

ഏപ്രിൽ 14 മുതൽ ജൂൺ 24 വരെ ദൃശ്യമാകുന്ന ഏരിയേറ്റിഡ്‌ ഉൾക്ക വർഷം അതിന്റെ പാരമ്യത്തിൽ എത്തുന്നത് ജൂൺ 8 – 10 തിയ്യതികളിൽ ആണ് . 03.41 മണിക്ക് കിഴക്ക് ഭാഗത്ത്  ഉദിക്കുന്ന മേടം രാശിക്ക് സമീപം ഉൾക്ക വർഷം ദൃശ്യമാകും. മണിക്കൂറിൽ 50 ഉൾക്കകൾ വരെ ഉണ്ടാകാമെങ്കിലും അതിൽ താഴെ മാത്രമേ ദൃശ്യമാകൂ.

ജൂൺ 8 – 10 – ഏരിയേറ്റിഡ്‌ (Arietids)

ഏപ്രിൽ 14 മുതൽ ജൂൺ 24 വരെ – 03.41 മുതൽ കിഴക്ക് ഭാഗത്ത്

ഏപ്രിൽ 14 മുതൽ ജൂൺ 24 വരെ ദൃശ്യമാകുന്ന ഏരിയേറ്റിഡ്‌ ഉൾക്ക വർഷം അതിന്റെ പാരമ്യത്തിൽ എത്തുന്നത് ജൂൺ 8 – 10 തിയ്യതികളിൽ ആണ് . 03.41 മണിക്ക് കിഴക്ക് ഭാഗത്ത്  ഉദിക്കുന്ന മേടം രാശിക്ക് സമീപം ഉൾക്ക വർഷം ദൃശ്യമാകും. മണിക്കൂറിൽ 50 ഉൾക്കകൾ വരെ ഉണ്ടാകാമെങ്കിലും അതിൽ താഴെ മാത്രമേ ദൃശ്യമാകൂ.

ജൂലൈ 12 മുതൽ ആഗസ്റ്റ് 23 വരെ ദൃശ്യമാകുന്ന ഉൾക്കാവർഷം, ഏറ്റവും കൂടുതലാകുന്നത് ജൂലൈ 30 നാണ്. തെക്ക് ഭാഗത്ത് കുംഭം രാശിക്ക് സമീപം രാത്രി 08.40 മണി മുതൽ ദൃശ്യമാകുന്ന ഉൾക്ക വർഷത്തിൽ പുലർച്ചെ 3.00 മണിയോടെ മണിക്കൂറിൽ 25 ഉൾക്കകൾ വരെ കാണാൻ സാധിക്കും.

ജൂലൈ 30 – സതേൺ ഡൽറ്റ അക്വറിഡ്സ് ( Southern Delta Aquariid )

ജൂലൈ 12 മുതൽ ആഗസ്റ്റ് 23 വരെ

ജൂലൈ 12 മുതൽ ആഗസ്റ്റ് 23 വരെ ദൃശ്യമാകുന്ന ഉൾക്കാവർഷം, ഏറ്റവും കൂടുതലാകുന്നത് ജൂലൈ 30 നാണ്. തെക്ക് ഭാഗത്ത് കുംഭം രാശിക്ക് സമീപം രാത്രി 08.40 മണി മുതൽ ദൃശ്യമാകുന്ന ഉൾക്ക വർഷത്തിൽ പുലർച്ചെ 3.00 മണിയോടെ മണിക്കൂറിൽ 25 ഉൾക്കകൾ വരെ കാണാൻ സാധിക്കും.

ജൂലൈ 17 മുതൽ  ആഗസ്റ്റ് 24 വരെ ദൃശ്യമാകുന്ന ഉൾക്ക വർഷം ആഗസ്റ്റ് 12 ന്  23.00 മണിക്ക് ശേഷം മണിക്കൂറിൽ 100 – 150 എണ്ണം വരെയാകും. വടക്ക് കാസിയോപ്പിയ നക്ഷത്ര ഗണത്തിന് സമീപമാണ് ഉൽക്കാവർഷവും ദൃശ്യമവുക.

ആഗസ്റ്റ് 12 – പെർസിയഡ് (Perseid)

ജൂലൈ 17 മുതൽ  ആഗസ്റ്റ് 24 വരെ

ജൂലൈ 17 മുതൽ  ആഗസ്റ്റ് 24 വരെ ദൃശ്യമാകുന്ന ഉൾക്ക വർഷം ആഗസ്റ്റ് 12 ന്  23.00 മണിക്ക് ശേഷം മണിക്കൂറിൽ 100 – 150 എണ്ണം വരെയാകും. വടക്ക് കാസിയോപ്പിയ നക്ഷത്ര ഗണത്തിന് സമീപമാണ് ഉൽക്കാവർഷവും ദൃശ്യമവുക.

ഒക്ടോബർ 2 മുതൽ നവംബർ 7 വരെ ദൃശ്യമാകുന്ന ഓറിയോനിഡ് ഉൾക്ക വർഷം ഒക്ടോബർ 22 ന് ഏറ്റവും കൂടുതൽ , മണിക്കൂറിൽ 20 എണ്ണം എന്ന തോതിലാകും. ഒറിയോൺ നക്ഷത്ര ഗണത്തിന് സമീപമാണ് ഉൾക്കവർഷം കാണാൻ സാധിക്കുക.

ഒക്ടോബർ 22 -ഓറിയോനിഡ് (Orionid)

ഒക്ടോബർ 2 മുതൽ നവംബർ 7 വരെ

ഒക്ടോബർ 2 മുതൽ നവംബർ 7 വരെ ദൃശ്യമാകുന്ന ഓറിയോനിഡ് ഉൾക്ക വർഷം ഒക്ടോബർ 22 ന് ഏറ്റവും കൂടുതൽ , മണിക്കൂറിൽ 20 എണ്ണം എന്ന തോതിലാകും. ഒറിയോൺ നക്ഷത്ര ഗണത്തിന് സമീപമാണ് ഉൾക്കവർഷം കാണാൻ സാധിക്കുക.

ഡിസംബർ 4 മുതൽ ഡിസംബർ 17 വരെയാണ് ജെമിനിഡ് ഉൽക്കാവർഷം ദൃശ്യമാവുക. ഡിസംബർ 14 ന് രാത്രി 08.03 മണിക്ക് ഉദിക്കുന്ന  മിഥുനം രാശിയിൽ , പുലർച്ചെ 02.28 മണിക്ക് മണിക്കൂറിൽ 120 വരെ ഉൾക്കകളെ കാണാൻ ആകും.

ഡിസംബർ 14 – ജെമിനിഡ് (Geminid)

ഡിസംബർ 4 മുതൽ ഡിസംബർ 17 വരെ

ഡിസംബർ 4 മുതൽ ഡിസംബർ 17 വരെയാണ് ജെമിനിഡ് ഉൽക്കാവർഷം ദൃശ്യമാവുക. ഡിസംബർ 14 ന് രാത്രി 08.03 മണിക്ക് ഉദിക്കുന്ന  മിഥുനം രാശിയിൽ , പുലർച്ചെ 02.28 മണിക്ക് മണിക്കൂറിൽ 120 വരെ ഉൾക്കകളെ കാണാൻ ആകും.

വരുന്നൂ രണ്ട് ധൂമകേതുക്കൾ

12P/Pons-Brooks , C/2023 A3 (Tsuchinshan-ATLAS)  എന്നീ രണ്ട് വാൽനക്ഷത്രങ്ങൾ ഈ വർഷം സൂര്യനെ ചുറ്റിക്കറങ്ങിപ്പോകും.

12P/Pons-Brooks

  • എഴുപത്തിയൊന്ന് വർഷത്തിലൊരിക്കൽ സൂര്യനെ ചുറ്റിക്കറങ്ങി പോകുന്ന , മൗണ്ട് എവറസ്റ്റിനേക്കാൾ മൂന്ന് ഇരട്ടി വലുപ്പമുള്ള (അത്ര വലുപ്പത്തിൽ കാണും എന്ന് ധരിക്കല്ലേ ) 12P/ പോൺസ് – ബ്രൂക്ക് ധൂമകേതു ഏപ്രിൽ മാസത്തിൽ നല്ല തെളിച്ചത്തോടെ പടിഞ്ഞാറൻ ആകാശത്ത് പ്രതീക്ഷിക്കുന്നു. ഏപ്രിൽ 21 ന് അത് സൂര്യന് ( 0.7 AU ) അടുത്തെത്തും. നഗ്ന നേത്രങ്ങൾ കൊണ്ട് ധൂമകേതുവിനെ കാണാൻ സാധ്യമാകാത്തതിനാൽ ബൈനോക്കുലറുകളോ ടെലിസ്കോപ്പുകളോ ഉപയോഗിക്കുന്നത് ഉചിതമായിരിക്കും.

C/2023 A3 (Tsuchinshan-ATLAS)

കഴിഞ്ഞ വർഷം ജനുവരി ഫെബ്രുവരി മാസങ്ങളിൽ കണ്ടെത്തിയ C/ 2023 A3 (Tsuchinshan-ATLAS) എന്ന വാൽ നക്ഷത്രം ( ധൂമകേതു ) സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ വാന നിരീക്ഷകർക്ക് നല്ല ദൃശ്യാനുഭവം ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. സൂര്യാസ്തമയ സമയത്ത് ഈ മാസങ്ങളിൽ പടിഞ്ഞാറൻ ചക്രവാളത്തിൽ നഗ്നനേത്രങ്ങൾകൊണ്ട് വാൽനക്ഷത്രത്തെ കാണാൻ സാധിക്കും എന്ന് കണക്കുകൂട്ടുന്നു.

ഈ വർഷത്തിലെ ആകാശവിസ്മയങ്ങളുടെ വിശദമായ ലേഖനങ്ങൾ ലൂക്കയിൽ തുടർന്ന് പ്രസിദ്ധീകരിക്കും.

മലയാളത്തിലെ ആദ്യ ഓൺലൈൻ ഡിജിറ്റൽ കലണ്ടർ – ശാസ്ത്രദിനങ്ങളും ശാസ്ത്രപരിപാടികളും അറിയാനുള്ള ലൂക്കയുടെ കലണ്ടർ വെബ്സൈറ്റ് സന്ദർശിക്കാം

Happy
Happy
78 %
Sad
Sad
4 %
Excited
Excited
11 %
Sleepy
Sleepy
0 %
Angry
Angry
4 %
Surprise
Surprise
4 %

Leave a Reply

Previous post നിർമ്മിത ബുദ്ധിയോടുള്ള ഇടത് നിലപാടുകൾ
Next post ലൂക്ക സയൻസ് കലണ്ടർ 2024 – ഇന്ന് പ്രകാശനം ചെയ്യും
Close