Read Time:7 Minute

വിജയകുമാർ ബ്ലാത്തൂരിന്റെ ക്ലോസ് വാച്ച് വീഡിയോ പരമ്പര

plantaleoides എന്ന ഇനം തുള്ളൻ ചിലന്തികളാണ് ഇവ. അമ്പരപ്പിക്കുന്ന ആൾമാറാട്ടം വഴി ഇവർ കാഴ്ചയിൽ കിടിലൻ പുളിയുറുമ്പിനെ പോലെ തോന്നും. നോക്കിലും നടപ്പിലും ശരിക്കുമുള്ള അനുകരണം. ശരീരം ഉറുമ്പിനെപ്പോലെ മൂന്നു ഭാഗമാകും. നീണ്ട അരക്കെട്ടുപോലും അതേപോലെ ഉണ്ടാകും എട്ടുകാലുകളിൽ മുന്നിലുള്ള ജോഡി ഉയർത്തി തലക്കുമേൽ പിടിച്ച് ഉറുമ്പിന്റെ സ്പർശനിയെന്നപോലെ വിറപ്പിച്ച്കൊണ്ടിരിക്കും. ജന്മനാ ഉള്ള ചാടി ചാടിപ്പോക്ക് എന്നന്നേക്കുമായി നിർത്തും . ഉറുമ്പിനെപ്പോലെ ചറ പറ നടത്തം മാത്രം. ഉറുമ്പിൻ തലയിലെ രണ്ട് സംയുക്ത നേത്രമാണെന്ന് തോന്നും വിധം തലഭാഗത്ത് കറുത്ത നിറത്തിലുള്ള അടയാളങ്ങൾ ഉണ്ടാകും. പെൺചിലന്തിയെപ്പോലെയല്ല ആൺചിലന്തി വേഷം മാറുക. കുറച്ച്കൂടി നീളം ശരീരത്തിനുണ്ടാകും. കാഴ്ചയിൽ ഒരു കുഞ്ഞ് നീറിനൊപ്പം വലിയ ഉറുമ്പും ചേർന്ന നടന്ന് നീങ്ങുകയാണെന്നേ തോന്നൂ..

ഇലകൾക്കടിയിൽ കൂടൊരുക്കി ഒളിച്ചിരിക്കും കുഞ്ഞുപ്രാണികളെ അരികിൽ സൗകര്യത്തിനുകിട്ടിയാൽ ചാടിപ്പിടികൂടും,അത്രതന്നെ. നമ്മുടെ നാട്ടിലെ കട്ടുറുമ്പുകളെ (Diacamma assamensis) അനുകരിക്കുന്ന ചിലന്തികളും (Myrmarachne orientales) ഉണ്ട് ഇതുപോലെ നൂറിലധികം ചിലന്തി സ്പീഷിസുകൾ ലോകത്തെങ്ങുമായി പലതരം ഉറുമ്പുകളെ അനുകരിക്കുന്നുണ്ട്. ഇരപിടിയന്മാരിൽ നിന്നും രക്ഷനേടാൻ മാത്രമല്ല ചില ഇനങ്ങൾ ഉറുമ്പുകളെ തെറ്റിദ്ധരിപ്പിച്ച് ചതിക്കാനും ഈ ആൾമാറാട്ടം നടത്തുന്നുണ്ട്. കഴ്ചയിൽ സ്വജാതിയാണെന്ന് കരുതി ലോഹ്യം കൂടാൻ വരുന്ന ഉറുമ്പുകളുടെ കൂട്ടത്തിൽ കൂടി, അവരുടെ കൂട്ടിൽ തഞ്ചത്തിൽ കയറി മുട്ടയും ഉറുമ്പിൻ കുഞ്ഞുങ്ങളെയും ശാപ്പിടും.വേറെ ചില ഇനം ചിലന്തികൾ മേയ്ക്കപ്പ് മാറ്റാനൊന്നും പോകില്ല , ഉറുമ്പുകളുടേതിനു സമാന രാസഘടനയുള്ള ഫിറമോണുകൾ അവ സ്രവിപ്പിക്കും , വന്നിരിക്കുന്നയാൾ ശത്രുവോ മിത്രമോ എന്ന ആശയക്കുഴപ്പം ഉറുമ്പുകളിലുണ്ടാക്കി ആ തക്കത്തിൽ ഇരതേടും.


പ്രാണിലോകം

വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ലൂക്ക സയന്‍സ് കലണ്ടര്‍ 2024 ഓർഡർ ചെയ്യാം
Next post പിശാചിന്റെ വിശിഷ്ട വിഭവം
Close