Read Time:11 Minute

വാക്സിനേഷനുമായി ബന്ധപ്പെട്ട് ഉയർന്നു കേൾക്കാറുള്ള ചോദ്യങ്ങൾക്കുള്ള മറുപടി.

തയ്യാറാക്കിയത് – ഡോ. മോഹൻ ദാസ് നായർ, ശിശുരോഗ വിഭാഗം, ഗവർമെന്റ് മെഡിക്കൽ കോളേജ്, മഞ്ചേരി.

question-mark-red

 

വാക്സിൻ വന്ധ്യതയ്ക് കാരണമാകില്ലേ?  മുസ്ലീങ്ങളടക്കമുള്ള ജനവിഭാഗങ്ങളെ നിശബ്ദമായി ഇല്ലാതാക്കുവാൻ സാമ്രാജ്യത്വം സ്വീകരിച്ച അടവല്ലേ വാക്സിൻ?

 

Answ-mark-redപൾസ് പോളിയോ പ്രോഗ്രാം തുടങ്ങുമ്പോൾ ഈയൊരാരോപണം ഉണ്ടായിരുന്നു. എന്നാൽ വർഷങ്ങളോളം ഉപയോഗിച്ചപ്പോൾ അത് തെറ്റെന്നു തെളിഞ്ഞു. ഇപ്പോൾ അതേ ആരോപണം റുബെല്ലാ വാക്സിന് എതിരെ പ്രയോഗിക്കുന്നു. തികച്ചും വാസ്തവ വിരുദ്ധമാണ് അത്. രോഗപ്രതിരോധചികിൽസാ പദ്ധതിയെ  സഹായിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായ ബിൽ ഗേറ്റ്സിന്റെ ഒരു പ്രസംഗം തെറ്റായി വ്യാഖ്യാനിച്ചാണ് ഇതു ചെയ്യുന്നത്. എല്ലാവരും കുത്തിവെപ്പ് എടുത്താൽ ലോക ജനസംഖ്യ കുറയുമെന്നദ്ദേഹം പറഞ്ഞു. കാരണം ജനിക്കുന്ന കുട്ടികൾ മരിക്കാതെ മുതി‍ർന്നു കിട്ടുമോ എന്ന സംശയം ഉള്ളപ്പോളാണ് മുൻപ്‌ ഒരാൾക്ക് എട്ടും പത്തും കുട്ടികൾ ഉണ്ടായിരുന്നത്. കുത്തിവെപ്പുകൾ വ്യാപകമാവുമ്പോൾ ഈ സ്ഥിതി മാറുമെന്നും ചെറിയ കുടുംബങ്ങളാകുമെന്നുമാണ് അദ്ദേഹം ഉദ്ദേശിച്ചത്.

 

question-mark-red

 

ആരാണ് വാക്സിനുകൾ നിർമ്മിക്കുന്നത്? ജനങ്ങളിൽ ഭീതി പടർത്തി ലാഭം കൊയ്യാനല്ലേ മരുന്നു കമ്പനികൾ ശ്രമിക്കുന്നത്?

 

Answ-mark-redഇന്ന് ഇന്ത്യയിൽ ഉപയോഗിക്കുന്ന കുത്തിവെപ്പുകൾ (പ്രത്യേകിച്ചും ദേശീയ പ്രതിരോധ ചികിൽസാക്രമത്തിൽ vaccinationഉൾപ്പെടുത്തിയവ) എല്ലാംതന്നെ ഇന്ത്യയിൽ നിർമ്മിക്കുന്നവയാണ്. മരുന്നുകമ്പനികൾക്ക് കൂടുതൽ ലാഭം കിട്ടുക കുത്തിവെപ്പ് എടുക്കാതിരുന്നാലാണ്. അപ്പോൾ അസുഖങ്ങൾ കൂടുകയും കൂടുതൽ മരുന്ന് ചെലവാകുകയും ചെയ്യുമല്ലോ  കുത്തിവെപ്പുകൾ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണങ്ങൾക്കു ചെലവാക്കിയ പണം കമ്പനികൾക്ക് തിരിച്ചുപിടിക്കേണ്ടതുണ്ടെന്നത് ഒരു യാഥാർത്യമാണ്.

 

question-mark-red

 

നിങ്ങളും നിങ്ങളുടെ വീട്ടുകാരും കുത്തിവെപ്പുകൾ എല്ലാം എടുത്തിട്ടുണ്ടല്ലോ. പിന്നെ ഞങ്ങൾ എടുത്താലും ഇല്ലെങ്കിലും നിങ്ങൾക്കെന്താ?

 

Answ-mark-red100 വീടുകളുള്ള ഒരു കോളനി. 5 വീട്ടുകാർ ഓരോരുത്തരെ രാത്രി കാവലിനു നിർത്തുന്നു. ആ വീടുകളിൽ കള്ളൻ കയറാൻ സാദ്ധ്യതയില്ല. കാവൽക്കാരൻ ഉറങ്ങിപ്പോയാൽ കയറിയേക്കാം. മറ്റു വീടുകൾക്ക് കാര്യമായ സുരക്ഷിതത്വമില്ല. എന്നാൽ 75 വീട്ടുകാരും കാവൽക്കാരെ വച്ചാലോ? കാവൽക്കാരെ വെക്കാത്ത വീടുകളും കാവൽക്കാരൻ ഉറങ്ങിപ്പോയ വീടുകളുമടക്കം എല്ലാ വീടുകളും സുരക്ഷിതമാകുന്നു. കുത്തിവെപ്പുകളും ഇതുപോലെ തന്നെ. ഒരു സമൂഹത്തിലെ ഭൂരിപക്ഷം പേരും പ്രതിരോധ കുത്തിവെപ്പുകൾ എടുക്കുകയാണെങ്കിൽ ചെറിയ ശതമാനം എടുക്കാത്തവരും അപൂർവ്വം കുത്തിവെപ്പ് ഫലപ്രദമാകത്തവരും ഉൾപ്പെടെ എല്ലാവരും സംരക്ഷിക്കപ്പെടുന്നു. ഇതിനെ Herd Immunity എന്ന് പറയുന്നു. ഇത് ലഭിക്കണമെങ്കിൽ ഭൂരിപക്ഷം പേരും കുത്തിവെപ്പ് എടുക്കണം. പോളിയോ മരുന്ന് കൊടുത്തിട്ടില്ലെങ്കിലും നിങ്ങളുടെ കുഞ്ഞിനു ഇപ്പോൾ പോളിയോ വരാതിരിക്കുന്നത്, മറ്റു കുട്ടികൾ തുള്ളിമരുന്നു സ്വീകരിച്ചത് കൊണ്ടാണെന്നർത്ഥം.

 

question-mark-red

 

വാക്സിനേഷൻ ലഭിക്കാത്ത പലരും ആരോഗ്യത്തോടെ ജീവിക്കുകയും വാക്സിനേഷൻ ലഭിച്ചിട്ടും ചിലർക്ക് അസുഖങ്ങൾ ഉണ്ടാവുകയും ചെയ്യുന്നതിനെ വൈദ്യശാസ്ത്രം എങ്ങനെയാണ് വിശദീകരിക്കുന്നത്?

 

Answ-mark-redഭൂരിപക്ഷം പേരും കുത്തിവെപ്പ് എടുക്കുന്നതുകൊണ്ടാണ്‌ അത്. നേരത്തെ പറഞ്ഞത് ഓർമ്മയുണ്ടല്ലോ. ഒരു പ്രത്യേക അസുഖം അധികം കാണാത്തപ്പോൾ നാം വിചാരിക്കും, ഈ അസുഖമൊന്നും വരില്ല, കുത്തിവെക്കേണ്ട ആവശ്യം ഇല്ല എന്ന്. അങ്ങനെ കൂടുതൽ പേർ കുത്തിവെക്കാതാവുമ്പോൾ Herd Immunity ഇല്ലാതാവുന്നു. അസുഖം അനേകം പേർക്ക് ഒന്നിച്ചു വരുന്നു (epidemic). ഈയിടെ അമേരിക്കയിൽ ഉണ്ടായ അഞ്ചാംപനി epidemic ഇതിനു ഉദാഹരണമാണ്.

ഒരു കുത്തിവെപ്പും 100% ഫലപ്രദമല്ല. നേരത്തെ പറഞ്ഞ , കാവൽക്കാരൻ ഉറങ്ങിപ്പോയ വീടിന്റെ അവസ്ഥ പോലെ. എന്നാൽ ബഹുഭൂരിപക്ഷം പേരും കുത്തിവെപ്പെടുത്താൽ ഈയൊരവസ്ഥ ഉണ്ടാകില്ല.

 

question-mark-red

 

കുത്തിവെപ്പുകൾ എടുത്താൽ കുഞ്ഞിനു പനിയും മറ്റസുഖങ്ങളും വരില്ലേ?

 

Answ-mark-redശരിയാണ്. ചെറിയ പനി, വേദന, കരച്ചിൽ എന്നിവ ഉണ്ടാകാറുണ്ട്. എന്നാൽ കുത്തിവെപ്പ് മൂലം നാം തടയുന്ന അസുഖങ്ങൾ വന്നാലുള്ള അവസ്ഥ ഒന്നാലോചിച്ചുനോക്കൂ. അതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവ നിസ്സാരം. മാത്രവുമല്ല paracetamol  ഉപയോഗിച്ച് ഈ പ്രശ്നങ്ങൾ ലഘൂകരിയ്ക്കാൻ പറ്റുകയും ചെയ്യും.

 

question-mark-red

 

പല രോഗങ്ങളും നിർമ്മാർജ്ജനം ചെയ്യപ്പെട്ടത് നല്ല ഭക്ഷണം, വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിവ കൊണ്ടല്ലേ? വാക്സിൻ നിലവിൽ വരുന്നതിനു മുമ്പ് തന്നെ പല അസുഖങ്ങളും കുറഞ്ഞുതുടങ്ങിയിരുന്നില്ലേ?

 

Answ-mark-redആദ്യം കുറഞ്ഞുതുടങ്ങിയത് രോഗം മൂലമുള്ള മരണമാണ്. മെച്ചപ്പെട്ട ചികിത്സ ലഭ്യമായതും നല്ല ഭക്ഷണം ലഭ്യമായത് വഴി പോഷകാഹാരക്കുറവ് പരിഹരിക്കപ്പെട്ടതുമാണ് കാരണം. അസുഖം ബാധിച്ചവരുടെ എണ്ണവും ക്രമേണ കുറയാൻ തുടങ്ങി. എന്നാൽ വാക്സിൻ ലഭ്യമായപ്പോൾ അസുഖം ബാധിച്ചവരുടെ എണ്ണം കുത്തനെ കുറഞ്ഞു എന്ന് വിവിധ കണക്കുകൾ സൂചിപ്പിക്കുന്നു. മൊത്തം ജീവിത നിലവാരവും ശുചിത്വവും ഒന്നും കാര്യമായി മെച്ചപ്പെടാത്ത ദരിദ്രരാജ്യങ്ങളിൽ പോലും പ്രതിരോധ കുത്തിവെപ്പുകൾ കൊണ്ട് ഈ രോഗങ്ങളുടെയും അതു മൂലമുള്ള മരണങ്ങളുjടെയും തോതിൽ ഗണ്യമായ കുറവുണ്ടായി.

 

question-mark-red

 

പോളിയോ തുള്ളിമരുന്ന്, റുബെല്ല വാക്സിൻ എന്നിവ ചില പ്രത്യേക വിഭാഗങ്ങളുടെ ജനസംഖ്യ കുറയ്ക്കാൻ വേണ്ടിയുള്ള ഗൂഢാലോചനയല്ലേ?

 

Answ-mark-redപൾസ് പോളിയോ പ്രോഗ്രാം തുടങ്ങുമ്പോൾ ഈയൊരാരോപണം ഉണ്ടായിരുന്നു. എന്നാൽ വർഷങ്ങളോളം ഉപയോഗിച്ചപ്പോൾ അത് തെറ്റെന്നു തെളിഞ്ഞു. ഇപ്പോൾ അതേ ആരോപണം റുബെല്ലാ വാക്സിന് എതിരെ പ്രയോഗിക്കുന്നു. തികച്ചും വാസ്തവ വിരുദ്ധമാണ് അത്. രോഗപ്രതിരോധചികിൽസാ പദ്ധതിയെ നിർലോഭം സഹായിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായ ബിൽ ഗേറ്റ്സിന്റെ ഒരു പ്രസംഗം തെറ്റായി വ്യാഖ്യാനം ചെയ്താണ് ഇതിനു ഉപയോഗിക്കുന്നത്. എല്ലാവരും കുത്തിവെപ്പ് എടുത്താൽ ലോക ജനസംഖ്യ കുറയുമെന്നദ്ദേഹം പറഞ്ഞു. കാരണം ജനിക്കുന്ന കുട്ടികൾ മരിക്കാതെ വലുതായിക്കിട്ടുമോ എന്ന സംശയം ഉള്ളപ്പോളാണ് മുൻപ്‌ ഒരാൾക്ക് എട്ടും പത്തും കുട്ടികൾ ഉണ്ടായിരുന്നത്. കുത്തിവെപ്പുകൾ വ്യാപകമാവുമ്പോൾ ഈ സ്ഥിതി മാറുമെന്നും ചെറിയ കുടുംബങ്ങളാകുമെന്നുമാണ് അദ്ദേഹം ഉദ്ദേശിച്ചത്.

 

question-mark-red

 

നിങ്ങൾ ഡോക്ടർമാർ മറ്റുള്ളവരോട് പറയുന്നതല്ലാതെ ഇപ്പറഞ്ഞ കുത്തിവെപ്പുകൾ സ്വന്തം കുട്ടികൾക്ക് എടുക്കാറുണ്ടോ?

 

Answ-mark-redതീർച്ചയായും ഉണ്ട്. സാധാരണ എടുക്കുന്നത് കൂടാതെ മറ്റു പല സ്പെഷ്യൽ കുത്തിവെപ്പുകളും ഒരുവിധം എല്ലാOralPolio ഡോക്ടർമാരും അവരവരുടെ കുട്ടികൾക്ക് എടുക്കാറുണ്ട്. അത്യപൂർവ്വം ചിലർ അല്ലാതേയും ഉണ്ടാകാം. എന്നുവച്ച് അവർ ചെയ്യുന്നതാണ് ശരി എന്നർത്ഥമില്ല

 

question-mark-red

 

റുബെല്ലാ വാക്സിൻ എടുത്ത കുട്ടികൾക്ക് പിന്നീട് ഓട്ടിസം എന്ന രോഗം കൂടുതലായി കണ്ടുവരുന്നതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടല്ലോ. ഇത് ശരിയാണോ?

 

Answ-mark-redഇത് തികച്ചും തെറ്റാണ്. പ്രശസ്തിക്കു വേണ്ടി ഒരു ശാസ്ത്രജ്ഞൻ പ്രസിദ്ധീകരിച്ച തെറ്റായ റിപ്പോർട്ടിലാണ്‌ ഇങ്ങനെ പറയുന്നത്. ഇത് പിന്നീട് തെറ്റാണെന്ന് തെളിഞ്ഞു. ആ ലേഖനം പിൻവലിച്ചു. ലോകത്തെല്ലാ രാജ്യങ്ങളിലും റുബല്ലാ / എം എം ആർ വാക്സിൻ ഉപയോഗിക്കുന്നുണ്ട്

 

question-mark-red

 

ഇന്ത്യയിൽ പോളിയോ നിർമ്മാർജ്ജനം ചെയ്യപ്പെട്ടു കഴിഞ്ഞല്ലോ. ഇനിയും തുള്ളിമരുന്നു കൊടുക്കേണ്ടതുണ്ടോ?

 

Answ-mark-redനമ്മുടെ അയൽരാജ്യങ്ങളിൽ ഇപ്പോഴും പോളിയോ ഉണ്ട്. അവിടെ നിന്നും ഇങ്ങോട്ട് വരാൻ സാദ്ധ്യത ഉണ്ട്. അതിനാൽ അവിടെയും പോളിയോ നിർമ്മാർജ്ജനം ചെയ്യപ്പെടുന്നത് വരെ തുടരേണ്ടി വരും. ആ രാജ്യങ്ങളിൽനിന്നും വരുന്നവരെ പോളിയോ മരുന്ന് കൊടുത്ത ശേഷമേ നമ്മുടെ നാട്ടിൽ പ്രവേശിപ്പിക്കുകയുള്ളൂ

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഇതു വല്ലാത്തൊരു നാണക്കേടായി
Next post ഡിഫ്തീരിയാമരണങ്ങളും യുക്തിഹീനനിലപാടുകളും
Close