Read Time:2 Minute

Timeഐന്‍സ്റ്റൈനെക്കുറിച്ച് ഇറങ്ങിയ പുസ്തകങ്ങളില്‍ ശ്രദ്ധേയമായ ഒന്നാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ : ദി എന്‍ഡുറിങ്ങ് ലെഗസി ഓഫ് എ മോഡേണ്‍ ജീനിയസ് (Albert Einstein: The Enduring Legacy of a Modern Genius) എന്ന ടൈം വാരിക പ്രസിദ്ധീകരിച്ച പുസ്തകം. ലോകം കണ്ട ഏറ്റവും വലിയ ധിഷണാശാലികളിലൊരാളായിരുന്ന ആൽബർട്ട് ഐൻസ്റ്റൈന്റെ ശാസ്ത്രസിദ്ധാന്തങ്ങൾ ലളിതമായ ഭാഷയിൽ വിശദീകരിച്ച് കൊണ്ടുള്ള വിജ്ഞാന പ്രദങ്ങളായ ലേഖനങ്ങളും ഐസ്റ്റൈന്റെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത അത്യപൂർവ്വങ്ങളായ നിരവധി ചിത്രങ്ങളും ഉൾകൊള്ളിച്ചുകൊണ്ടാ ടൈം ഈ പ്രത്യേക പതിപ്പ് പ്രസിദ്ധീകരിച്ചത്.

Albert Einstein
സ്കൂള്‍ വിദ്യാര്‍ത്ഥിയായ ഐന്‍സ്റ്റീന്‍, പുസ്തകത്തിലെ ചിത്രം

ശാസ്ത്രകുതുകികൾക്ക് പ്രത്യേകിച്ച് ഐൻസ്റ്റൈന്റെ ആരാധകർക്ക് എക്കാലേത്തേക്കും സൂക്ഷിച്ചു വെയ്ക്കാവുന്നതും വീണ്ടു, വീണ്ടും, കണ്ടും വായിച്ചും ആഹ്ലാദിക്കാവുന്നതുമായ ഈ പതിപ്പ് പ്രമുഖ ഇ – പുസ്തകശാലകളില്‍ നിന്നും ഏകദേശം 500 – 600 രൂപ നിരക്കില്‍ ലഭിക്കും . 2011 ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ പരിഷ്കരിച്ച പുതിയ പതിപ്പ് 2014 ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലളിതവും രസകരവുമായ ഭാഷയില്‍ ഐന്‍സ്റ്റൈനെക്കുറിച്ചും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും സിദ്ധാന്തങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന വെറും 96 പേജുള്ള ഈ പുസ്തകം അതിന്റെ വലിപ്പിക്കുറവുകൊണ്ടും വായനക്കാരെ ആകര്‍ഷിക്കും. കുട്ടികളിലും യുവാക്കളിലും ശാസ്ത്രാതാല്പര്യം വളര്‍ത്തുവാന്‍ ഏറെ സഹായകമാകുംവിധമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കവും രചനയും.

കൂടുതല്‍ വായനയ്ക്ക് : http://content.time.com/time/photogallery/0,29307,2085230,00.html

[divider]

[author image=”http://luca.co.in/wp-content/uploads/2014/09/ekbal_b.jpg” ] തയ്യാറാക്കിയത് : ഡോ. ബി. ഇക്ബാല്‍
[email protected] [/author]

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post ശാസ്ത്രം, സമൂഹം, പുരാണേതിഹാസങ്ങള്‍
Next post ഇന്റര്‍സ്റ്റെല്ലാര്‍ – ബഹിരാകാശയാത്രയല്ല; ശാസ്ത്രസങ്കല്പങ്ങളുടെ ചിത്രീകരണം
Close