Read Time:2 Minute

വേൾഡ് അക്കാദമി ഓഫ് സയൻസും (TWAS) ചൈനീസ് അക്കാദമി ഓഫ് സയൻസും ചേർന്ന് നൽകുന്ന പ്രഥമ യുവ ശാസ്ത്ര പുരസ്കാരത്തിന് ഇന്ത്യക്കാരനായ ഡോ. അജിത് പരമേശ്വരൻ അർഹനായി. പതിനായിരം ഡോളർ (7,30,000 ഇന്ത്യൻ രൂപ) യാണ് സമ്മാനത്തുക. വികസ്വര രാജ്യങ്ങളിൽ ഗവേഷണം നടത്തുന്ന 45 വയസ്സിൽ താഴെ പ്രായമുള്ള ശാസ്ത്രജ്ഞരെയാണ് ഇതിനു പരിഗണിക്കുക. 2020-ൽ ഏർപ്പെടുത്തിയ ഈ അവാർഡിന് ഈ വർഷം ഫിസിക്സ് , കെമിസ്ടി എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരെയാണ് പരിഗണിച്ചത്.

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്‍റെ (ICTS-TIFR) ഇന്റർനാഷണൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസസിലെ ശാസ്ത്രജ്ഞനാണ് പ്രൊഫ. അജിത്ത് പരമേശ്വരൻ. അസ്ട്രോ ഫിസിക്സാണ് അജിത് പരമേശ്വരന്റെ ഗവേഷണ മേഖല. രണ്ടു തമോദ്വാരങ്ങൾ വൻ സ്ഫോടനത്തിലൂടെ ഒരുമിക്കുമ്പോൾ ഉണ്ടാകുന്ന ഗുരുത്വതരംഗങ്ങളുടെ പ്രത്യേകത സൈദ്ധാന്തികമായി പഠിക്കുന്ന മേഖലയിലെ ശ്രദ്ധേയമായ ഗവേഷണങ്ങളാണ് അജിത്തിനെ അവാർഡിന് അർഹനാക്കിയത്. 2015-ൽ ആദ്യമായി ഗുരുത്വതരംഗങ്ങളെ കണ്ടെത്തിയപ്പോൾ അതിനു നിമിത്തമായ തമോദ്വാരങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ ഗവേഷണ ഫലങ്ങൾ ഏറെ പ്രയോജനപെട്ടിരുന്നു. അജിത് പരമേശ്വരൻ അംഗമായ ശാസ്ത്രസംഘത്തിന് നേതൃത്വം കൊടുത്തവർക്കാണ് 2017 – ലെ ഫിസിക്സ് നോബെൽ പുരസ്കാരം ലഭിച്ചത്. മലപ്പുറം ജില്ലയിലെ മേലാറ്റൂർ സ്വദേശിയാണ് അജിത്ത് പരമേശ്വരൻ.


അജിത് പരമേശ്വരൻ LUCA TALK ൽ തമോദ്വാരങ്ങളെക്കുറിച്ച് സംസാരിക്കുന്നു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കൃത്രിമകണ്ണുകൾ സാധ്യമാകുന്നു 
Next post 2020-ല്‍ ശാസ്ത്രത്തെ നയിച്ച പത്തു പേര്‍
Close