സയൻസ് ഫിക്ഷൻ സിനിമകളിൽ കാണുന്നത് പോലെ അവയവങ്ങൾ ലാബിൽ പ്രിന്റ് ചെയ്യാൻ കഴിയുമോ? കഴിയും എന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞർ പറയുന്നത്. ഈ ടെക്നോളജിക്ക് പറയുന്ന പേര് 3d bioprinting എന്നാണ്. ആദ്യം ഉണ്ടാക്കേണ്ട അവയവത്തിന്റെ ഒരു കമ്പ്യൂട്ടർ ജനറേറ്റഡ് മോഡൽ ഉണ്ടാക്കുന്നു. എന്നിട്ട് കോശങ്ങളുടെ പാളികൾ പ്രിന്റ് ചെയ്തെടുക്കുന്നു. 3d മോഡൽ അനുസരിച്ചു ഈ പാളികൾ ഒരുമിച്ചു ചേർത്ത് അവസാന രൂപം ഉണ്ടാക്കി എടുക്കുന്നു.
3d പ്രിന്റിങ് 1980 കളിൽ പ്രചാരത്തിൽ വന്നെങ്കിലും ബയോ പ്രിന്റിങ് ശ്രദ്ധ നേടുന്നത് 2010 കളിൽ ആണ്. ഇത്തരം പ്രിന്റിങ്ങിനു ഇപ്പോൾ ഉപയോഗിക്കുന്ന ബയോ ഇങ്ക് പോളിമർ അടിസ്ഥാനമാക്കിയുള്ള ഹൈഡ്രോ ജെല്ലുകൾ ആണ്. മെച്ചപ്പെട്ട ബയോ ഇങ്ക് ഉണ്ടാക്കാനുള്ള ധാരാളം പരീക്ഷണങ്ങൾ നടക്കുന്നുണ്ട്.
അവയവം മാറ്റി വെക്കൽ, മരുന്ന് പരീക്ഷണങ്ങൾ, കോസ്‌മെറ്റിക് സർജറി ഇങ്ങനെ പല മേഖലകളിലും 3d bioprinting വലിയ മാറ്റങ്ങൾ ഉണ്ടാക്കും എന്നാണ് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ പത്തു വർഷങ്ങളിലെ ഗവേഷണഫലങ്ങൾ ഉടനെ യാഥാർത്ഥ്യം ആകുമെന്നും 2027 ആകുമ്പോൾ 1.8 ബില്യൺ ഡോളർ ബിസിനസ്സ് നടക്കുന്ന ഒരു മേഖലയാകുമിതെന്നുമാണ് ഇപ്പോഴുള്ള കണക്കു കൂട്ടൽ. കെമിക്കൽ ഗവേഷണ രംഗത്തെ കമ്പനികൾ എല്ലാം തന്നെ വൻ തോതിൽ പ്രതീക്ഷ കേന്ദ്രീകരിക്കുന്ന ഈ ടെക്നോളജി ഭാവിയിലെ മനുഷ്യ ജീവിതത്തെ തന്നെ മാറ്റി മറിക്കും എന്നാണ് കരുതപ്പെടുന്നത്.