Read Time:4 Minute

കേരള സയന്‍സ് കോണ്‍ഗ്രസ് പാലക്കാട് യുവക്ഷേത്രയില്‍ ഇന്നാരംഭിക്കും.

മുണ്ടൂർ: 32-ാമത് കേരള സയൻസ് കോൺഗ്രസ്സ് യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോളേജിൽ ഇന്ന് ആരംഭിക്കും. ശാസ്ത്ര-പരിസ്ഥിതി കൗൺസിലിന്റെ ചെയർമാനായ ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10 മണിക്ക് സയൻസ് കോൺഗ്രസ്സിന്റെ ഉദ്ഘാടനം നിർവഹിക്കും.  കാലാവസ്ഥാമാറ്റത്തെ അതിജീവിക്കുന്നതിന് ശാസ്ത്രസാങ്കേതിക വിദ്യ (Science & Technology for Climate Change Resilience & Adaptation) എന്നതാണ്  32-ാമത് കേരള ശാസ്ത്രകോണ്‍ഗ്രസിന്റെ വിഷയം.  കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും, പീച്ചി വനഗവേഷണകേന്ദ്രത്തിന്റെയും, മുണ്ടൂര്‍ യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഈ വര്‍ഷത്തെ സയന്‍സ് കോണ്‍ഗ്സ് സംഘടിപ്പിക്കുന്നത്.

പരിപാടികള്‍

ഡോ.പി.കെ അയ്യങ്കാര്‍, പി.ആര്‍. പിഷാരടി, ഡോ.ജി.എന്‍ രാമചന്ദ്രന്‍, ഡോ. പി.കെ.ഗോപാലകൃഷ്ണന്‍, ഡോ. ഇ.കെ. ജാനകിയമ്മാള്‍, പി.ടി.ഭാസ്കരപണിക്കര്‍ എന്നിവരുടെ പേരിലുള്ള സ്മാരക പ്രഭാഷണങ്ങള്‍ നടക്കും. കൃഷിയും ഭക്ഷ്യമേഖലയും, രസതന്ത്രം, ഭൗമശാസ്ത്രം, എഞ്ചിനിയറിംഗ് സാങ്കേതികവിദ്യ, പരിസ്ഥിതി ശാസ്ത്രം, വന- വന്യജീവി ശാസ്ത്രം, മൃഗ-മത്സ്യ മേഖല, ആരോഗ്യശാസ്ത്രം, ജീവശാസ്ത്രം, ഗണിതം, ഭൗതികശാസ്ത്രം, ശാസ്ത്രവും സമൂഹവും തുടങ്ങി  12 വിഷയമേഖലകളിലായാണ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നത്.ബിരുദാനന്തര ബിരുദവിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക സെഷനില്‍ പ്രമുഖ ശാസ്ത്രജ്ഞരുമായുള്ള മുഖാമുഖം ഉണ്ടായിരിക്കും.ഇതോടൊപ്പം വിവിധ ശാസ്ത്രഗവേഷണ സ്ഥാപനങ്ങള്‍ പങ്കാളികളായ ദേശീയ ശാസ്ത്ര പ്രദര്‍ശനം (National Science Exhibition), പോസ്റ്റര്‍ പ്രദര്‍ശനങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. തിരുവനന്തപുരത്ത് വെച്ച് നടന്ന കുട്ടികള്‍ക്കായുള്ള ദേശീയ ശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ അവതരണങ്ങള്‍ കാണാനുള്ള അവസരവും ശാസ്ത്രകോണ്‍ഗ്രസില്‍ ഒരുക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍കള്‍ക്ക് കാണാനുള്ള പ്രത്യേക അവസരം സ്കൂളുകളുമായി ബന്ധപ്പെട്ട് ഒരുക്കിയിട്ടുണ്ട്.

പ്രദർശനശാലകൾ തുറന്നു

സയൻസ് കോൺഗ്രസ്സിനോടനുബന്ധിച്ചുള്ള പ്രദർശനശാലകൾ ജനുവരി 24 രാവിലെ മുതൽ പ്രവർത്തനമാരംഭിച്ചു. നിരവധി വിദ്യാർത്ഥികളും പൊതുജനങ്ങളുമാണ് ശാസ്ത്രപ്രദർശനം കാണാനായി എത്തിച്ചേരുന്നത്. ജനുവരി 25 ന് ആരംഭിക്കുന്ന സയൻസ് കോൺഗ്രസ്സ് ജനുവരി 27 ന് സമാപിക്കും. മൂന്ന് പതിറ്റാണ്ടിലേറെയായി ഐ.ആർ.ടി.സി.യുടെ നേതൃത്വത്തിൽ നടന്നുവരുന്ന മാലിന്യസംസ്കരണം, നീർത്തടാധിഷ്ഠിത വികസനം, ജീവനോപാധി പ്രവർത്തനങ്ങൾ എന്നിവ വിശദീകരിക്കുന്ന പ്രദർശനശാലയും സയൻസ് കോൺഗ്രസ്സിനോടനുബന്ധിച്ച് തയ്യാറായിക്കഴിഞ്ഞു. ഇതുകൂടാതെ വിദ്യാർത്ഥികൾക്കായി ഓൺലൈൻ സ്പോട്ട് സയൻസ് ക്വിസ് മത്സരവും ഐ.ആർ.ടി.സി. പ്രദർശനശാലയിൽ ഒരുക്കിയിട്ടുണ്ട്.

പ്രദര്‍ശനത്തില്‍ നിന്ന്

സയന്‍സ് കോണ്‍ഗ്രസില്‍ ലൂക്കയുടെ സ്പോട്ട് ക്വിസ്

കേരള സയന്‍സ് കോണ്‍ഗ്രസിന്റെ വെബ്സൈറ്റ് : https://ksc.kerala.gov.in/

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കാർബൺ മോണോക്സൈഡ് : നിശ്ശബ്ദ കൊലയാളി 
Next post കേരള സയൻസ് കോൺഗ്രസ്സ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
Close