കേരള സയന്‍സ് കോണ്‍ഗ്രസ് പാലക്കാട് യുവക്ഷേത്രയില്‍ ഇന്നാരംഭിക്കും.
മുണ്ടൂർ: 32-ാമത് കേരള സയൻസ് കോൺഗ്രസ്സ് യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോളേജിൽ ഇന്ന് ആരംഭിക്കും. ശാസ്ത്ര-പരിസ്ഥിതി കൗൺസിലിന്റെ ചെയർമാനായ ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10 മണിക്ക് സയൻസ് കോൺഗ്രസ്സിന്റെ ഉദ്ഘാടനം നിർവഹിക്കും. കാലാവസ്ഥാമാറ്റത്തെ അതിജീവിക്കുന്നതിന് ശാസ്ത്രസാങ്കേതിക വിദ്യ (Science & Technology for Climate Change Resilience & Adaptation) എന്നതാണ് 32-ാമത് കേരള ശാസ്ത്രകോണ്‍ഗ്രസിന്റെ വിഷയം. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും, പീച്ചി വനഗവേഷണകേന്ദ്രത്തിന്റെയും, മുണ്ടൂര്‍ യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഈ വര്‍ഷത്തെ സയന്‍സ് കോണ്‍ഗ്സ് സംഘടിപ്പിക്കുന്നത്.
പരിപാടികള്‍
ഡോ.പി.കെ അയ്യങ്കാര്‍, പി.ആര്‍. പിഷാരടി, ഡോ.ജി.എന്‍ രാമചന്ദ്രന്‍, ഡോ. പി.കെ.ഗോപാലകൃഷ്ണന്‍, ഡോ. ഇ.കെ. ജാനകിയമ്മാള്‍, പി.ടി.ഭാസ്കരപണിക്കര്‍ എന്നിവരുടെ പേരിലുള്ള സ്മാരക പ്രഭാഷണങ്ങള്‍ നടക്കും. കൃഷിയും ഭക്ഷ്യമേഖലയും, രസതന്ത്രം, ഭൗമശാസ്ത്രം, എഞ്ചിനിയറിംഗ് സാങ്കേതികവിദ്യ, പരിസ്ഥിതി ശാസ്ത്രം, വന- വന്യജീവി ശാസ്ത്രം, മൃഗ-മത്സ്യ മേഖല, ആരോഗ്യശാസ്ത്രം, ജീവശാസ്ത്രം, ഗണിതം, ഭൗതികശാസ്ത്രം, ശാസ്ത്രവും സമൂഹവും തുടങ്ങി 12 വിഷയമേഖലകളിലായാണ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നത്.ബിരുദാനന്തര ബിരുദവിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക സെഷനില്‍ പ്രമുഖ ശാസ്ത്രജ്ഞരുമായുള്ള മുഖാമുഖം ഉണ്ടായിരിക്കും.ഇതോടൊപ്പം വിവിധ ശാസ്ത്രഗവേഷണ സ്ഥാപനങ്ങള്‍ പങ്കാളികളായ ദേശീയ ശാസ്ത്ര പ്രദര്‍ശനം (National Science Exhibition), പോസ്റ്റര്‍ പ്രദര്‍ശനങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. തിരുവനന്തപുരത്ത് വെച്ച് നടന്ന കുട്ടികള്‍ക്കായുള്ള ദേശീയ ശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ അവതരണങ്ങള്‍ കാണാനുള്ള അവസരവും ശാസ്ത്രകോണ്‍ഗ്രസില്‍ ഒരുക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍കള്‍ക്ക് കാണാനുള്ള പ്രത്യേക അവസരം സ്കൂളുകളുമായി ബന്ധപ്പെട്ട് ഒരുക്കിയിട്ടുണ്ട്.
പ്രദർശനശാലകൾ തുറന്നു
സയൻസ് കോൺഗ്രസ്സിനോടനുബന്ധിച്ചുള്ള പ്രദർശനശാലകൾ ജനുവരി 24 രാവിലെ മുതൽ പ്രവർത്തനമാരംഭിച്ചു. നിരവധി വിദ്യാർത്ഥികളും പൊതുജനങ്ങളുമാണ് ശാസ്ത്രപ്രദർശനം കാണാനായി എത്തിച്ചേരുന്നത്. ജനുവരി 25 ന് ആരംഭിക്കുന്ന സയൻസ് കോൺഗ്രസ്സ് ജനുവരി 27 ന് സമാപിക്കും. മൂന്ന് പതിറ്റാണ്ടിലേറെയായി ഐ.ആർ.ടി.സി.യുടെ നേതൃത്വത്തിൽ നടന്നുവരുന്ന മാലിന്യസംസ്കരണം, നീർത്തടാധിഷ്ഠിത വികസനം, ജീവനോപാധി പ്രവർത്തനങ്ങൾ എന്നിവ വിശദീകരിക്കുന്ന പ്രദർശനശാലയും സയൻസ് കോൺഗ്രസ്സിനോടനുബന്ധിച്ച് തയ്യാറായിക്കഴിഞ്ഞു. ഇതുകൂടാതെ വിദ്യാർത്ഥികൾക്കായി ഓൺലൈൻ സ്പോട്ട് സയൻസ് ക്വിസ് മത്സരവും ഐ.ആർ.ടി.സി. പ്രദർശനശാലയിൽ ഒരുക്കിയിട്ടുണ്ട്.


കേരള സയന്‍സ് കോണ്‍ഗ്രസിന്റെ വെബ്സൈറ്റ് : https://ksc.kerala.gov.in/
Related

കേരള സയൻസ് കോൺഗ്രസ്സ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
മുണ്ടൂർ: 32-ആം കേരള സയൻസ് കോൺഗ്രസ്സ് കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൌൺസിൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മുണ്ടൂരിൽ പ്രവർത്തിക്കുന്ന യുവക്ഷേത്ര കോളേജ് ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ഉദ്ഘാടന ചടങ്ങ്. ശാസ്ത്രസാങ്കേതിക രംഗത്തെ വൈദഗ്ദ്ധ്യവും അറിവും സാധാരണ ജനതക്ക് പ്രാപ്യമാക്കേണ്ട ബാധ്യത ശാസ്ത്രസമൂഹത്തിനുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിറഞ്ഞ സദസ്സിനു മുമ്പിൽ സഹോദരൻ അയ്യപ്പൻ നൂറു വർഷം മുൻപ് (1916 ൽ) എഴുതിയ "സയൻസ് ദശക"ത്തിലെ വരികൾ ചൊല്ലിയാണ്…

ശാസ്ത്രകോണ്‍ഗ്രസ്സ് 27 ന് ആരംഭിക്കും
27-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് 2015 ജനുവരി 27 ന് ആലപ്പുഴ ക്യാംലോട്ട് കണ്വന്ഷന് സെന്ററില്‍ ആരംഭിക്കും. ജനു. 30 വരെ നീളുന്ന ശാസ്ത്രകോഗ്രസ്സ് സംഘടിപ്പിക്കുന്നത് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലാണ്. ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ഈ വര്‍ഷത്തെ മുഖ്യവിഷയം പരമ്പരാഗത വ്യവസായമായിരിക്കും. കയറും കൈത്തറിയും കശുവണ്ടിയും ഉള്‍പ്പെടെയുളള കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളുമായി ബന്ധപ്പെട്ട വ്യാവസായിക പ്രവര്‍ത്തനങ്ങളുടെയും വിഭവങ്ങളുടെയും പ്രാധാന്യവും സ്വാധീനവും ദൃഢപ്പെടുത്തുകയാണ് പരിപാടിയുടെ മുഖ്യലക്ഷ്യം. പരമ്പരാഗത വ്യവസായ മേഖലയിലെ…

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള: ലോഗോ പ്രകാശനം ചെയ്തു
ഈ വര്‍ഷം ഡിസംബറില്‍ തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് ഏഷ്യയിലെ ഏറ്റവും വലിയ ശാസ്ത്ര-വിജ്ഞാനോല്‍സവത്തിന് അരങ്ങൊരുങ്ങുന്നത്