സംഗീതവും ശരീരശാസ്ത്രവും
പാട്ടു കേൾക്കുമ്പോൾ, ആ ശബ്ദതരംഗങ്ങൾ ഇലക്ട്രിക്ക് ഇമ്പൾസുകളായി, ഓഡിറ്ററി നെർവിലൂടെ നമ്മുടെ തലച്ചോറിൽ പതിയുമ്പോഴാണ് നമ്മുടെ വികാര വിചാരങ്ങളെ സംഗീതത്തിന് സ്വാധീനിക്കാൻ കഴിയുന്നത്. ശബ്ദനാളവും (വോയിസ് ബോക്‌സ്) അതിന്റെ ഭാഗമായ വോക്കൽ കോർഡുകളും ചേർന്ന് ശബ്ദം പുറപ്പെടുവിക്കാനുള്ള ഉപകരണമായി പ്രവർത്തിക്കുന്നതെങ്ങനെ ? അറിയാം നമ്മുടെ ശബ്ദത്തിന്റെ ശരരീരശാസ്ത്രം.. 2023 ഒക്ടോബർ ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ച ലേഖനം
ശബ്ദാലേഖന ചരിത്രം -നാൾവഴികൾ
ശാസ്ത്രസാങ്കേതിക വിദ്യയിലെ വളർച്ച ശബ്ദാലേഖനത്തിൽ സാധ്യമാക്കിയ മാറ്റങ്ങൾ, സംഗീതാവതരണത്തിലെ ശ്രുതി സംബന്ധിയായി വരുന്ന പിഴവുകൾ ഒഴിവാക്കാൻ കഴിയുന്ന ഓട്ടോ ട്യൂൺ എന്ന സൗണ്ട് പ്രോസസ്സറിന്റെ വരവ് ഉണ്ടാക്കിയ വിപ്ലവകരമായ മാറ്റങ്ങൾ, സൗണ്ട് ക്ലൗഡ് പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് സംഗീതത്തെ ജനകീയമാക്കിയതിലുള്ള പങ്കുകൾ എന്നിവ വിവരിക്കുന്നു.