അതെന്താ ഫെബ്രുവരിയ്ക്ക് മാത്രം 28 ദിവസം

കലണ്ടറിൽ ഫെബ്രുവരിക്ക് മാത്രം സാധാരണ 28 ദിവസങ്ങളും (അധിവർഷങ്ങളിൽ 29) മറ്റെല്ലാ മാസങ്ങൾക്കും 30-ഓ 31-ഓ ദിവസങ്ങളുമുണ്ട്. എന്തുകൊണ്ടാണ് ഫെബ്രുവരിയ്ക്ക് മാത്രം ഇത്രയും ദിവസങ്ങൾ കുറഞ്ഞുപോയത്? അതറിയണമെങ്കിൽ കലണ്ടറുകളുടെ ചരിത്രം അല്പം അറിഞ്ഞിരിക്കേണ്ടതുണ്ട്… എൻ. സാനു എഴുതുന്നു.

കാർബൺ ന്യൂട്രൽ ആയാൽ പോര, നെറ്റ് സീറോ തന്നെ ആകണം!

പാരിസ് ഉടമ്പടിയോടെ “കാർബൺ ന്യൂട്രൽ” എന്ന പ്രയോഗം തന്നെ അപ്രസക്തമായിരിക്കയാണ്. പുതിയ നിർദേശങ്ങൾ പ്രകാരം കാർബൺ ന്യൂട്രൽ ആയാൽ പോര, നെറ്റ് സീറോ തന്നെ ആകണം! കാർബൺ ന്യൂട്രൽ എന്ന പരിപാടി ചില മുതലാളിത്ത രാജ്യങ്ങളുടെ പണിയാണ്! ഞങ്ങൾ കാർബൺ തള്ളൽ തുടരും, നിങ്ങൾ എമിഷൻ കുറച്ചാൽ ഞങ്ങൾ പണം തരാം. അതാണ് മനസ്സിലിരുപ്പ്. Carbon offsetting ഇതിന്റെ ഭാഗമാണ്. Carbon credit കച്ചവടമൊക്കെ ഇതിൽ പെടും.

തക്കുടൂ, നിങ്ങക്കെന്താ പണി ? – തക്കുടു 29

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. ഇരുപത്തിയൊമ്പതാം അധ്യായം. എല്ലാ അഴ്ച്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

മനുഷ്യൻ, പ്രകൃതി, എഞ്ചിനീയറിംഗ്

ലളിത യന്ത്രങ്ങളല്ല പ്രകൃതിയും സമൂഹവുമൊക്കെ. അസംഖ്യം ഘടകങ്ങൾ തമ്മിലുള്ള ബന്ധങ്ങളും കൊടുക്കൽ വാങ്ങലുകളും നിർണ്ണയിക്കുകയും പരിണമിപ്പിക്കുകയും ചെയ്യുന്ന അതിസങ്കീർണ്ണമായ വ്യവസ്ഥകളാണവ. ഓരോ ഘടകങ്ങളുടെയും ഒറ്റക്കുള്ള സവിശേഷതകളുടെ ആകെത്തുകയല്ല അത്തരം വ്യവസ്ഥകളുടെ തനതായ സ്വഭാവസവിശേഷതകൾ.

ഫെബ്രുവരി 2 -ലോക തണ്ണീർത്തട ദിനം – റാംസാര്‍ ഉടമ്പടിക്കു 52 വയസ്സ്

തണ്ണീര്‍ത്തടങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന ലോക തണ്ണീര്‍ത്തടദിനം റാംസാര്‍ കണ്‍വെന്‍ഷന്‍ നടന്ന ദിവസത്തെ സ്മരിച്ചു കൊണ്ട് എല്ലാ വര്‍ഷവും ഫെബുവ്രരി 2-നു കൊണ്ടാടുന്നു. ഈ വര്‍ഷത്തെ ചിന്താ വിഷയം “തണ്ണീര്‍ത്തടങ്ങളും ശുദ്ധജലവും” (wetlands and water) എന്നതാണ്.

ഫെബ്രുവരിയിലെ ആകാശം – 2022

വാനനിരീക്ഷണത്തിന് എന്തുകൊണ്ടും നല്ല മാസമാണ് ഫെബ്രുവരി. ഏവര്‍ക്കും പരിചിതമായ നക്ഷത്രഗണം വേട്ടക്കാരനെ (Orion) ഈ മാസം സന്ധ്യയ്ക്ക് തലയ്ക്കു മുകളിലായി കാണാം. കാസിയോപ്പിയ, ഇടവം, അശ്വതി, കാര്‍ത്തിക തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രഗണങ്ങളെയും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെ പ്രഭയേറിയ ഒറ്റ നക്ഷത്രങ്ങളെയും ഫെബ്രുവരിയില്‍ പ്രയാസമില്ലാതെ തിരിച്ചറിയാന്‍ കഴിയും… എൻ. സാനു എഴുതുന്ന പംക്തി – ‘ഈ മാസത്തെ ആകാശം’ വായിക്കാം

ശാസ്ത്രത്തെയും ചരിത്രത്തെയും നിരാകരിക്കുന്ന ഐ.ഐ.ടി. കലണ്ടർ

. IIT ഖരഗ്പുരിന്റെ Centre for Excellence for Indian Knowlegde System എന്ന വിഭാഗം 2022 വർഷത്തെ കലണ്ടർ നിർമ്മിക്കുകയുണ്ടായി. ഇന്ത്യയിലേക്കുള്ള ആര്യന്മാരുടെ കടന്നുകയറ്റമെന്ന സിദ്ധാന്തം തെറ്റായിരുന്നു എന്ന് തെളിയിക്കുക എന്നതായിരുന്നു ലക്ഷ്യം..Poetry of Reality എന്ന ശാസ്ത്രവിദ്യാർത്ഥി കൂട്ടായ്മ പ്രതിഷേധ സൂചകമായി കലണ്ടർ തയ്യാറാക്കി.

Close