2021 ഏപ്രിൽ മാസത്തെ ആകാശം
വാനനിരീക്ഷണത്തിനു ഉചിതായ മാസമാണ് ഏപ്രിൽ. സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി എന്നീ സൗരരാശികളെയും വേട്ടക്കാരൻ, സപ്തർഷഇമണ്ഡലം, അവ്വപുരുഷൻ തുടങ്ങിയ താരാഗണങ്ങളെയും തിരിച്ചറിയാൻ സാധിക്കും. ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, തിരുവാതിര, സിറിയസ്സ് എന്നിവയെയും അനായാസം കണ്ടെത്താം. സന്ധ്യാകാശത്ത് ചൊവ്വ ഗ്രഹത്തെയും കണ്ടെത്താം.
എങ്ങനെ നേരിടണം കോവിഡിന്റെ രണ്ടാം വരവിനെ?
ഇന്ത്യയിൽ കോവിഡിന്റെ രണ്ടാംതരംഗം ആരംഭിച്ചിട്ടുള്ളത് വലിയ ആശങ്കയ്‌ക്ക് കാരണമായിട്ടുണ്ട്. ആദ്യതരംഗകാലത്തേക്കാൾ കൂടുതൽ കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. പൊതുജനാരോഗ്യ വിദഗ്ധനും, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനും, കോഴിക്കോട് മെഡിക്കൽ കോളേജ് പാത്തോളജി വിഭാഗം മുൻ മേധാവിയുമായ ഡോ. കെ.പി.അരവിന്ദൻ വിശദീകരിക്കുന്നു…
കോവിഡ് വാക്സിൻ ശങ്ക ഉപേക്ഷിക്കുക. ഉടൻ തന്നെ വാക്സിൻ സ്വീകരിക്കുക
വാക്സിൻ എടുക്കുന്ന ദിവസം വിശ്രമിക്കുന്നതാണ് നല്ലത് അത്രമാത്രം. അതിൽ കൂടുതലൊന്നും ആവശ്യമില്ല. അമിതഭീതി ആവശ്യ്യമില്ല.
നാളെയെടുക്കം. പിന്നീടെടുക്കാം എന്നിങ്ങനെ ചിന്തിച്ച് വാക്സിൻ സ്വീകരിക്കുന്നത് മാറ്റിവക്കരുത്. കഴിയുന്നത്ര കാലതാമസം ഒഴിവാക്കി എല്ലാവരും വാക്സിൻ സ്വീകരിക്കേണ്ടതാണ്.
കാർഷിക ഗവേഷണം, വിജ്ഞാന വ്യാപനം: ചില ചിന്തകൾ
കാർഷിക മേഖലയിലെ ഗവേഷണ-വിദ്യാഭ്യാസ-വിജ്ഞാന വ്യാപന പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനനുസരിച്ചുള്ള മാററങ്ങൾ കാർഷിക വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകേണ്ടതുണ്ട്.
നീതിയുക്തവും ആരോഗ്യകരവുമായ ഒരു ലോകം – ലോകാരോഗ്യദിനം 2021
ഏപ്രിൽ 7 – ലോകാരോഗ്യദിന സന്ദേശം – ഡോ.അനീഷ് ടി.എസ്. സംസാരിക്കുന്നു…
ചൊവ്വയിലെ ചിലന്തികള്‍
ചൊവ്വയുടെ ഉപരിതലത്തിലെ ഈ അടയാളങ്ങള്‍ 2003ല്‍ തന്നെ നാസ കണ്ടെത്തിയിരുന്നു. എന്നാല്‍ നാസയുടെ ചൊവ്വാ പര്യവേഷണ ഉപഗ്രഹമാണ് 2018 ജൂലൈയില്‍ ഈ എട്ടുകാലിക്കൂട്ടങ്ങളുടെ ചിത്രം എടുത്തത്. കണ്ടാല്‍ എട്ടുകാലികള്‍ ഇഴഞ്ഞുനീങ്ങുന്നതാണോ എന്നു തോന്നിപ്പോകും. ഓരോന്നിനും ഏകദേശം ഒരു കിലോമീറ്റര്‍ വരെ നീളമുണ്ട്. ചൊവ്വയുടെ ദക്ഷിണധ്രുവപ്രദേശത്താണ് ഇത് കണ്ടത്. ഈയിടെയാണ് ഇവയുടെ യാഥാര്‍ത്ഥ്യം ശാസ്ത്രം കണ്ടെത്തിയത്.
ഫ്ലൂ മഹാമാരിയെക്കുറിച്ചൊരു വൈദ്യഭാഷ്യം
ഡോ.ബി.ഇക്ബാൽ എഴുതുന്ന മഹാമാരി സാഹിത്യ ശാസ്ത്ര പുസ്തകങ്ങളിലൂടെ പംക്തിയിൽ ജോൺ ഒഹാരയുടെ ഡോക്ടറുടെ മകൻ പുസ്തകത്തെക്കുറിച്ച് വായിക്കാം
ലോകാരോഗ്യ ദിനം 2021 : ഇനി “നീതിയുക്തവും , ആരോഗ്യപൂര്‍ണ്ണവുമായ ഒരു ലോകം” സൃഷ്ടിക്കാം
“നീതിയുക്തവും ആരോഗ്യകരവുമായ ഒരു ലോകത്തെ സൃഷ്ടിക്കുക” (Building a fairer, healthier world) എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനത്തിലെ സന്ദേശം. നമ്മള്‍ ജീവിക്കുന്ന വര്‍ത്തമാന ലോകം അസന്തുലിതമാണെന്ന് കോവിഡ് കൂടുതല്‍ വെളിവാക്കിക്കൊണ്ടിരിക്കയാണ്.