2021-ലെ നൊബേൽ പുരസ്കാരങ്ങളുടെ പ്രഖ്യാപനം തത്സമയം ലൂക്കയിലും

2021-ലെ നൊബേൽ പുരസ്കാരങ്ങളുടെ പ്രഖ്യാപനം  ഒക്ടോബർ 4 മുതൽ..തത്സമയം ലൂക്കയിൽ കാണാം..വിശദമായ ലേഖനങ്ങൾ അതാത് ദിവസം തന്നെ ലൂക്കയിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.. ശാസ്ത്രനൊബേൽ സമ്മാനങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക LUCA TALK അവതരണങ്ങളും ഉണ്ടായിരിക്കും.

തക്കുടൂനെ പോലീസ് പിടിച്ചാല്‍ എന്തുചെയ്യും ?

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ പന്ത്രണ്ടാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

ബഹിരാകാശ വാരം -7 ദിന പരിപാടികളിൽ പങ്കെടുക്കാം- രജിസ്ട്രേഷൻ ആരംഭിച്ചു.

ബഹിരാകാശ വാരത്തോടനുബന്ധിച്ച് ലൂക്ക സംഘടിപ്പിക്കുന്ന പരിപാടികളിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. ഒക്ടോബർ 4 മുതൽ 10 വരെ എല്ലാ ദിവസവും രാവിലെ 8 മുതൽ 9 വരെയാണ് പരിപാടി. എല്ലാ പരിപാടിയിലും പങ്കെടുക്കുന്നതിന് ഒറ്റ രജിസ്ട്രേഷൻ മതിയാകും.. ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്കാണ് പങ്കെടുക്കാനാകുക

വൈറസ് vs ജനങ്ങൾ – ഉൾക്കഥകൾ

മലേഷ്യയിലെ നിപ വൈറസ്, വിയറ്റ്നാമിലെ പക്ഷിപ്പനി, പടിഞ്ഞാറൻ ആഫ്രിക്കയിലെ എബോള എന്നിവ ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ മുൻനിരകളിൽ തന്റെ കരിയർ ചെലവഴിച്ച ഫെരാർ, കോവിഡ്-19 ന്റെ വിശാലമായ പ്രശ്നങ്ങളെ ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നു.

പരിഷത്തിന്റെ 60 വർഷങ്ങൾ | കെ.കെ.കൃഷ്ണകുമാർ

കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ സംബന്ധിച്ച് വജ്രജൂബിലി വർഷം ഒരു വിലയിരുത്തൽ വർഷം കൂടിയാണ്. കേരള സമൂഹത്തെ ശാസ്ത്രവത്കരിക്കാനും ജനാധിപത്യവത്കരിക്കാനും നടത്തിയ ശ്രമങ്ങളെ അതിന്റെ പൂർണ്ണവ്യാപ്തിയിൽ നിഷ്കൃഷ്ഠമായി പരിശോധിക്കാനുള്ള അവസരമാണ്. ഏറ്റെടുത്ത വ്യത്യസ്തമായ ഒട്ടനവധി പ്രവർത്തനങ്ങളിലൂടെ സംഘടനയെയും പൊതുസമൂഹത്തെയും ആത്മവിശ്വാസംകൊണ്ടു നിറയ്ക്കാനും ഉത്സാഹഭരിതമാക്കാനും തീർച്ചയായും ആറുപതിറ്റാണ്ടിന്റെ അനുഭവസമ്പത്തിന് കഴിയും… പരിഷത്തിനെ ജനകീയശാസ്ത്രപ്രസ്ഥാനമാക്കി മാറ്റുന്നതിൽ നേതൃപരമായ പങ്കുവഹിച്ച കെ.കെ.കൃഷ്ണകുമാർ സംസാരിക്കുന്നു…

പേവിഷബാധ ഒരു പൊതുജനാരോഗ്യപ്രശ്നം – തുടച്ചുനീക്കാം പ്രതിരോധകുത്തിവെപ്പിലൂടെ

രാജ്യത്ത് പേവിഷബാധ മൂലമുള്ള മരണം 2030 ഓട് കൂടി പൂജ്യത്തിലെത്തിക്കൂക എന്ന ലക്ഷ്യത്തോടെ ദേശീയ ആരോഗ്യ ദൗത്യം മുഖേന ആരംഭിച്ച പദ്ധതിയായ ദേശീയ പേവിഷബാധാ നിയന്ത്രണ പരിപാടി ഇന്ത്യയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു.

താപനം : തീരങ്ങളെ കടൽ  വിഴുങ്ങുമോ?

തീരദേശമേഖലകളെ മാത്രം ബാധിക്കുന്ന പ്രശ്നമായി കടലേറ്റ ഭീഷണിയെ കണ്ണടച്ച് തള്ളരുത്. ലോകമെമ്പാടുമുള്ള തീരദേശങ്ങളും, ദ്വീപസമൂഹങ്ങളും ഒരു പോലെ നേരിടേണ്ടി വരുന്ന ഒരു വെല്ലുവിളിയാണ് ആഗോളതാപനം വഴിയുണ്ടാകുന്ന കടലേറ്റം. ഏഷ്യയിലെയും ആഫ്രിക്കയിലെയും ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങൾ നേരിടുന്ന അതെ വെല്ലുവിളി തന്നെയാണ് കടലേറ്റ ഭീഷണിക്ക് മുന്നിൽ യൂറോപ്പിലെയും അമേരിക്കയിലെയും അതിവികസിതരാഷ്ട്രങ്ങളിലെ ജനങ്ങളും നേരിടേണ്ടി വരിക.

മാറുന്ന കാലാവസ്ഥ അനിവാര്യം വേണ്ട ജാഗ്രത – വെബിനാർ രജിസ്റ്റർ ചെയ്യാം

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്  പരിസര വിഷയസമിതിയുടെ നേതൃത്വത്തിൽ പുതിയ ഐ പി സി സി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മാറുന്ന കാലാവസ്ഥ അനിവാര്യം വേണ്ട ജാഗ്രത എന്ന പേരിൽ വെബിനാർ  സംഘടിപ്പിക്കുന്നു. 2021 സെപ്റ്റംബർ 28  വൈകുന്നേരം 6 .30 ന് ആരംഭിക്കുന്ന വെബിനാറിൽ മൂന്നു അവതരണങ്ങളാണ് ഉണ്ടായിരിക്കുക.

Close