ഐ.പി.സി.സി.ആറാം വിശകലന റിപ്പോർട്ട് 2021 – ഒരു വിലയിരുത്തൽ

എന്താണ് ഐപിസിസി റിപ്പോർട്ട്? എന്താണ് ഐ പി സി സി യുടെ ഏറ്റവും പുതിയ റിപ്പോർട്ട് നൽകുന്ന മുന്നറിയിപ്പ്? കാലാവസ്ഥാമാറ്റം – കേരളത്തെയും ഇന്ത്യയെയും ലോകത്തെയും എങ്ങനെ ബാധിക്കും ? ഐ.പി.സി.സി ആറാം അവലോകന റിപ്പോര്‍ട്ടിനെ  ഡോ.ബിജുകുമാർ എ. (ഡിപ്പാർട്ട്മെന്റ് ഓഫ് അക്വാട്ടിക് ബയോളജി & ഫിഷറീസ്, കേരള സർവ്വകലാശാല)  മൂന്നുവീഡിയോകളിലായി വിശദമായി പരിശോധിക്കുന്നു.

ഇതൊരു ഡോള്‍ഫിനല്ലേ?

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ ഏഴാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

കൊറോണല്‍ മാസ് ഇജക്ഷന്‍ കണ്ടെത്താന്‍ പള്‍സാര്‍ സിഗ്നലുകള്‍

പൂനെയ്ക്കടുത്തു സ്ഥാപിച്ചിരിക്കുന്ന ഒരു ദൂരദര്‍ശിനിയിലൂടെ പള്‍സാറുകളില്‍ നിന്നു വരുന്ന വളരെ കുറഞ്ഞ ആവൃത്തിയുള്ള തരംഗങ്ങളെ ജ്യോതിശാസ്ത്ര ഗവേഷകര്‍ സ്ഥിരമായി നിരീക്ഷിക്കാറും അവയെ വിശകലനം ചെയ്യാറുമുണ്ട്. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് അത്തരം ഒരു നിരീക്ഷണത്തിലൂടെയാണ് സൂര്യനില്‍ നിന്നുള്ള ദ്രവ്യത്തിന്റെ പുറന്തള്ളല്‍ അഥവാ “കൊറോണല്‍ മാസ് ഇജക്ഷന്‍” ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. മലയാളികളായ ഡോ. എം. എ. കൃഷ്ണകുമാര്‍, അഭിമന്യു സുശോഭനന്‍, പ്രൊഫ. അച്ചംവീട് ഗോപകുമാര്‍ എന്നിവര്‍ അടങ്ങിയ ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ കണ്ടെത്തലിനു പിന്നില്‍.

Close