പൊതുമേഖലാ സ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തി വാക്സിൻ ഉത്പാദനം വേഗത്തിലാക്കണം

കോവിഡ് അതിതീവ്രവ്യാപനം നിയന്ത്രിക്കുന്നതിനു് പരമാവധി പേർക്ക് എത്രയും വേഗം വാക്സിൻ സൗജന്യമായി നൽകുകയാണു വേണ്ടത്. കോവിഡ് വാക്‌സിന്റെ ബൗദ്ധിക സ്വത്തവകാശം വേണ്ടെന്ന് വെയ്ക്കാൻ യുഎസ് ഭരണകൂടം തയ്യാറായതോടെ വാക്‌സിന്‍ നിര്‍മാണം വേഗത്തിലാക്കാനുള്ള അനുകൂല സാഹചര്യമാണ്. ഇതു പ്രയോജനപ്പെടുത്തി പൊതുമേഖലയിലടക്കം ഇന്ത്യയിലുള്ള 21 ഓളം വാക്‌സിൻ നിർമ്മാണ സ്ഥാപനങ്ങളിൽ കോവിഡ് വാക്‌സിൻ നിർമ്മിക്കുവാനും കൂടുതല്‍ ആളുകള്‍‍ക്ക് വാക്‌സിന്‍ എത്തിക്കുവാനും കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

രണ്ടാം ലോക്ക്ഡൗണിൽ വീട്ടിനകത്തുള്ള മുൻകരുതൽ പ്രധാനം- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രണ്ടാം ലോക്ക്ഡൗണിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ? ഈ ലോക്ക്ഡൗണിൽ വീടിനകത്തെ മുൻകരുതൽ വളരെ പ്രധാനമാണ്. രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിക്കപ്പെട്ട രണ്ടാംലോക്ക്ഡൗണിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുന്നു. 

വകഭേദങ്ങൾ വാക്സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കുമോ ?

വകഭേദങ്ങൾക്കനുസരിച്ച് വാക്സിനുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തുകയോ പരിഷ്കരിക്കയോ ചെയ്യുക സാദ്ധ്യമാണ്. ഇൻഫ്ലുവൻസയുടെ കാര്യത്തിൽ വർഷം തോറും അങ്ങനെ ചെയ്യാറുമുണ്ട്. എന്നാൽ COVID-19 ന്റെ കാര്യത്തിൽ സമൂഹത്തിൽ ബഹുഭൂരിപക്ഷം ആളുകൾക്ക് വാക്സിനേഷൻ നൽകുകയും അവർക്ക് മിതമായ തോതിൽ പരിരക്ഷ ലഭിക്കുകയും ചെയ്യുന്നുവെങ്കിൽ തന്നെ വാക്സിനുകളിൽ തുടരെയുള്ള മാറ്റങ്ങൾ ആവശ്യമായി വരില്ലെന്നാണ് വിദഗ്ദ്ധർ കരുതുന്നത്.

Close